ജാപ്പനീസ് കരുത്തൻമാരുടെ പുത്തൻ മോഡൽ എക്സ്പോയിൽ എത്തി; എല്ലാവരും കാത്തിരുന്ന യമഹയുടെ അഡ്വഞ്ചർ ബൈക്ക് കണ്ടോ
എല്ലാ വണ്ടിപ്രാന്തൻമാരും കാത്തിരുന്ന ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025 ന് തുടക്കമായിരിക്കുകയാണ്. എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ നിരവധി മോഡലുകളാണ് എക്സ്പോയിൽ നിരത്തിയിരിക്കുന്നത്. ഇരുചക്ര വാഹന നിർമാതാക്കളായ യമഹയിലേക്ക് വന്നാൽ ടെനെരെ 700 എന്ന അഡ്വഞ്ചർ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. ജാപ്പനീസ് അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പായ ഈ മോഡൽ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് മിലാനിൽ നടന്ന EICMA 2024 ലാണ്. 72.4bhp ഉം 68Nm ടോർക്കും ഉത്പാദിപ്പിക്കുന്ന MT09-ൽ നിന്നുള്ള 698cc, പാരലൽ-ട്വിൻ എഞ്ചിനാണ് യമഹ ടെനെരെ 700-ന് കരുത്ത് പകരുന്നത്.
യമഹയുടെ എഞ്ചിൻ 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. എക്സ്പ്ലോറർ, സ്പോർട്ട് എന്നീ രണ്ട് റൈഡ് മോഡുകൾക്കൊപ്പം റൈഡ്-ബൈ-വയർ സിസ്റ്റവും ഇപ്പോൾ ബൈക്കിൽ ഉണ്ട്.ടെനെറെയുടെ സസ്‌പെൻഷൻ സിസ്റ്റത്തിൽ 210mm ട്രാവലുള്ള ക്രമീകരിക്കാവുന്ന 43mm USD ഫോർക്കും 200mm ട്രാവലുള്ള പിൻ മോണോഷോക്കും ഉണ്ട്.

വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ കൂടുതൽ ഈടുനിൽപ്പിനും പ്രകടനത്തിനുമായി ഇവയ്ക്ക് ശക്തമായ, അലുമിനിയം അപ്പർ, ലോവർ ക്ലാമ്പുകൾ ലഭിക്കുന്നുണ്ട്. ടെനെരെ 700 21 ഇഞ്ച് (മുൻവശത്ത്) ഉം 18 ഇഞ്ച് (പിൻവശത്ത്) ഉം സ്‌പോക്ക്ഡ് വീലുകളിലാണ് നൽകിയിരിക്കുന്നത്. ഇവ ഡ്യുവൽ-സ്‌പോർട്ട് പിറെല്ലി സ്കോർപിയോൺ ടയറുകളാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് ഡ്യുവൽ 282 എംഎം ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക്കുകളും 245 എംഎം റിയർ ഡിസ്‌ക്കുമാണ്.
ടെനെരെ 700 അതിന്റെ ഡിസൈനിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. പുതിയ എൽഇഡി ഹെഡ്‌ലൈറ്റ്, ബ്ലിങ്കറുകൾ, പുതുക്കിയ ബോഡി പാനലുകൾ, ഡാക്കർ റൈഡർമാർ ഉപയോഗിക്കുന്ന റാലി പുസ്തകങ്ങൾ പോലെ തോന്നിക്കുന്ന ഒരു ലംബ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ എന്നിവയുടെ രൂപത്തിലാണ് മാറ്റങ്ങൾ പ്രധാനമായും വരുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച യമഹ ടെനെരെ 700 ഈ വർഷം അവസാനം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025-ൽ യമഹ ടെനെരെ 700 ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത് യമഹയ്ക്കും അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിക്കും ഒരു സുപ്രധാന നിമിഷമാണ്. നൂതന സവിശേഷതകളും മികച്ച രൂപകൽപ്പനയും ഉള്ളത് കൊണ്ട് തന്നെ, സാഹസിക ബൈക്കിംഗിൽ അടുത്ത ലെവൽ തേടുന്ന റൈഡർമാരുടെ ഭാവനയെ പിടിച്ചെടുക്കാൻ ടെനെരെ 700 ഒരുങ്ങിയിരിക്കുകയാണ്.
6 ലിറ്റർ അധിക ഇന്ധന ശേഷി ഉണ്ടായിരുന്നിട്ടും ഓഫ് റോഡിൽ ഓടുമ്പോൾ ബൈക്കിന് ചടുലത അനുഭവപ്പെടുകയും ചെയ്യും. രണ്ട് പാർട്‌സുകളായുള്ള ഫ്യുവൽ ടാങ്കിന്റെ ആകൃതിയുമായി പൊരുത്തപ്പെടുന്നതിന് ഫ്ലാറ്റർ പ്രൊഫൈലുള്ള പുതിയ 890 മില്ലീമീറ്റർ സീറ്റ് ഉപയോഗിച്ച് എർഗണോമിക്‌സും ഒരു പരിധിവരെ പുതുക്കിയിട്ടുണ്ട്.

ഇപ്പോൾ വിപണിയിലുളള യമഹയുടെ മോഡലുകളിൽ നിരവധി ഫീച്ചറുകൾ അവതരിപ്പിച്ചിരുന്നു. 'ആൻസർ ബാക്ക്' എന്ന ഫീച്ചർ ജാപ്പനീസ് നിർമ്മാതാക്കൾ ഫസീനോയിൽ അവതരിപ്പിച്ചിരുന്നു. യമഹയുടെ മൊബൈൽ ആപ്ലിക്കേഷനായ 'യമഹ സ്കൂട്ടർ ആൻസർ ബാക്ക്' വഴി ഈസിയായി ആക്സസ് ചെയ്യാൻ കഴിയുന്ന 'ആൻസർ ബാക്ക്' ഫംഗ്ഷനാണ് 2024 ഫസീനോ S മോഡലിൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത എന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








