310 സീരിസിന് ഗുഡ്ബൈ! പകരം മറ്റൊരാൾ, ബിഎംഡബ്ല്യു എൻട്രി-ലെവൽ ഇനി കൂടുതൽ പവർഫുൾ

ബിഎംഡബ്ല്യു മോട്ടോറാഡ് തങ്ങളുടെ ഏറ്റവും ജനപ്രിയമായ എൻട്രി-ലെവൽ പ്രീമിയം ബൈക്ക് നിരയിൽ ഒരു നിർണായക മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. വർഷങ്ങളായി പുതിയ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിച്ചിരുന്ന 310 സീരീസ് ഇനി ചരിത്രമാകാൻ പോകുന്നു. ഇതിന് പകരമായി കൂടുതൽ ശക്തവും സ്മൂത്തുമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന പുതിയ 450 സിസി ട്വിൻ-സിലിണ്ടർ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഈ മാറ്റം ബ്രാൻഡിൻ്റെ എൻട്രി-ലെവൽ ബൈക്കുകളുടെ ഭാവിദിശ തന്നെ മാറ്റുന്ന ഒരു വലിയ ചുവടുവയ്പ്പാണ്. കൂടാതെ വരാനിരിക്കുന്ന വർഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ തീരുമാനങ്ങളിൽ ഒന്നായും ഇതിനെ കാണാം.

എൻട്രി-ലെവൽ മുതൽ മിഡ്-കപ്പാസിറ്റി വരെ ഉള്ള ഉൽപ്പന്ന നിരയിലാണ് ഇങ്ങനെയൊരു മാറ്റത്തിന് തയ്യാറായിരിക്കുന്നത്. നിലവിൽ വിൽപ്പനയിലുള്ള 310 സീരീസ് മോട്ടോർസൈക്കിളുകളായ G 310 R, G 310 GS, G 310 RR എന്നിവ ഘട്ടംഘട്ടമായി നിർത്തലാക്കുകയും അവയ്ക്ക് പകരമായി പൂർണമായും പുതിയ ഒരു 450 സിസി ട്വിൻ-സിലിണ്ടർ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുകയും ചെയ്യും. ഈ പുതിയ പ്ലാറ്റ്‌ഫോം ഒറ്റ മോഡലിൽ മാത്രം ഒതുങ്ങുന്നതല്ല.

BMW F 450 GS

മറിച്ച് അഡ്വഞ്ചർ, റോഡ്സ്റ്റർ, സ്പോർട്‌സ് ബൈക്ക് എന്നിവ ഉൾപ്പെടെ ഒന്നിലധികം മോഡൽ ലൈനുകളിൽ വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ സിഇഒ വ്യക്തമാക്കി. മാത്രവുല്ല ഇത് കൂടുതൽ ശക്തിയും സ്മൂത്തായ പവർ ഡെലിവറിയും മികച്ച ഹൈവേ പ്രകടനവും നൽകുന്നതാണ്. അതിനാൽ കർശനമാകുന്ന എമിഷൻ നിയമങ്ങൾക്കും ഭാവിയിലെ സാങ്കേതിക ആവശ്യങ്ങൾക്കും അനുയോജ്യമായതായിരിക്കും.

2025-ലെ EICMA മോട്ടോർസൈക്കിൾ ഷോയിൽ F 450 GS മോഡൽ കമ്പനി അനാവരണം ചെയ്തിരുന്നു. ഇതുവഴിയാണ് പുതിയ പ്ലാറ്റ്‌ഫോം ആദ്യമായി പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കപെട്ടത്. മാത്രവുമല്ല ഇതിന് കരുത്തു പകരുന്ന പുതിയ ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ 450 സിസി എഞ്ചിൻ ടിവിഎസ് മോട്ടോർ കമ്പനിയുമായി ചേർന്ന് വികസിപ്പിച്ചെടുത്തതാണ്. ഈ എഞ്ചിൻ F 450 GS മോഡലിൽ ഏകദേശം 48 bhp പവറും 43 Nm ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

BMW F 450 GS

വരാനിരിക്കുന്ന സീരീസ് ലൈനപ്പിനെ മനസ്സിലാക്കാനുള്ള ഏറ്റവും ലളിതമായ മാർഗം ഇപ്പോഴുള്ള ബ്രാൻഡിൻ്റെ 310 പോർട്ട്‌ഫോളിയോയെ ഒരു റഫറൻസായി കാണുക എന്നതാണ്. അതായത് നിലവിൽ G 310 R, G 310 RR എന്നീ മോഡലുകൾ വഹിച്ചിരുന്ന സ്ഥാനങ്ങൾ ഭാവിയിൽ 450 പ്ലാറ്റ്‌ഫോമിൽ അടിസ്ഥാനമാക്കിയുള്ള പുതിയ ബൈക്കുകൾ ഏറ്റെടുക്കും. നാമകരണ രീതി അനുസരിച്ച് ഇവ F 450 R എന്നും F 450 RR എന്നും പേരിട്ടേക്കാമെന്നതാണ് സൂചന.

അതുപോലെ തന്നെ ഇതിനകം നിർത്തലാക്കപ്പെട്ട G 310 GS-ന്റെ സ്ഥാനത്ത് F 450 GS പ്രവർത്തിക്കുകയും ചെയ്യും. ടിവിഎസ് മോട്ടോർ കമ്പനിയുമായി തുടർച്ചയായ സഹകരണത്തിന്റെ ഭാഗമായാണ് 450 സീരീസ് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ബ്രാൻഡ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് നിർമ്മാണം നടത്തുന്നതിലൂടെ ഇന്ത്യ, യൂറോപ്പ്, തിരഞ്ഞെടുത്ത മറ്റ് ഏഷ്യൻ വിപണികൾ എന്നിവ ഉൾപ്പെടുന്ന ആഗോള വിപണികളിൽ വില മത്സരാധിഷ്ഠിതമായി നിലനിർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷുന്നത്.

BMW F 450 GS

ലോക്കലൈസേഷൻ ഉയർത്തുന്നതോടെ നിർമ്മാണ ചെലവ് കുറയുകയും അതിന്റെ പ്രയോജനം അന്തിമ വിലയിൽ പ്രതിഫലിക്കാനുമാണ് സാധ്യത. നിലവിൽ 310 സീരീസിൽ വിജയകരമായി പ്രവർത്തിച്ച ബിഎംഡബ്ല്യു-ടിവിഎസ് പങ്കാളിത്തം 450 പ്ലാറ്റ്‌ഫോമിലേക്കും പൂർണമായി വ്യാപിപ്പിക്കുകയാണ്. അതേസമയം ടിവിഎസ് കമ്പനിയുടെയും അതിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡായ നോർട്ടണിന്റെയും സ്വന്തം തനതായ മോഡലുകൾ 450 ട്വിൻ പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ച് അവതരിപ്പിക്കാനുള്ള പദ്ധതികളും നിലനിൽക്കുന്നുണ്ട്.

ബ്രാൻഡിൻ്റെ ഈ നീക്കം കെടിഎം, ഹോണ്ട, കവസാക്കി പോലുള്ള ശക്തരായ എതിരാളികളോട് കൂടുതൽ ശക്തിയോടെ ഏറ്റുമുട്ടാനുള്ള ഒരു മാർഗ്ഗമായാണ് കണക്കാക്കുന്നത്. മാത്രവുമല്ല കൂടുതൽ പവർ, മെച്ചപ്പെട്ട റിഫൈന്മെന്റ്, ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമായ പ്രകടനം എന്നിവ ഒരുമിച്ച് നൽകാൻ കഴിയുന്ന 450 ട്വിൻ പ്ലാറ്റ്‌ഫോം ബിഎംഡബ്ല്യുവിൻ്റെ എൻട്രി-ലെവൽ ബൈക്കുകളെ യഥാർത്ഥത്തിൽ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുന്ന പ്രധാന അടിസ്ഥാനം തന്നെയായിരിക്കും.

More from DriveSpark

Article Published On: Monday, December 15, 2025, 13:03 [IST]
English summary
Bmw 310 range to be replaced by new 450 range
കൂടുതല്‍... #bmw motorrad #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X