ഇന്ത്യയില്‍ 10000 യൂണിറ്റ് വില്‍പ്പന നിറവില്‍ ബിഎംഡബ്ല്യു G 310 RR! പുതിയ ലിമിറ്റഡ് എഡിഷന്‍ സമ്മാനം
ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ മോട്ടോര്‍സൈക്കിള്‍ ഡിവിഷനാണ് ബിഎംഡബ്യു മോട്ടോറാണ്. ജര്‍മന്‍ ബ്രാന്‍ഡ് പുറത്തിറക്കുന്ന ജനപ്രിയ മോട്ടോര്‍സൈക്കിളാണ് G310 RR (BMW G 310 RR). ഈ മോട്ടോര്‍സൈക്കിള്‍ അടുത്തിടെ ഇന്ത്യയില്‍ 10,000 യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു. ഇതിന്റെ സ്മരണയ്ക്കായി ബിഎംഡബ്ല്യു മോട്ടോറാഡ് ലിമിറ്റഡ് എഡിഷന്‍ G 310 RR പുറത്തിറക്കി. പരിമിതമായ എണ്ണം മാത്രമായിരിക്കും ഈ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാകുക. രാജ്യത്തുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ വഴി ഇത് വാങ്ങാന്‍ സാധിക്കും. പുത്തന്‍ ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
സ്പോര്‍ട്സ് ബൈക്ക് പ്രേമികള്‍ക്കിടയില്‍ G 310 RR-നെ ജനപ്രിയ ചോയ്സാക്കി മാറ്റിയ പെര്‍ഫോമന്‍സും സവിശേഷതകളും നിലനിര്‍ത്തിക്കൊണ്ട് കോസ്മെറ്റിക് അപ്ഡേറ്റുകളാണ് സ്‌പെഷ്യല്‍ എഡിഷനില്‍ നടപ്പാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യൂ G 310 RR ലിമിറ്റഡ് എഡിഷന് കമ്പനി 2.99 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ഈ പതിപ്പിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ 18,000 രൂപയാണ് അധികമായി മുടക്കേണ്ടത്.

വിഷ്വല്‍ പരിഷ്‌കാരങ്ങള്‍ മാത്രമാണ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഈ മോഡല്‍ കറുപ്പ്, വെളുപ്പ് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. രണ്ട് വേരിയന്റുകളിലും ഫ്രണ്ട് ഫെന്‍ഡര്‍, ഫെയറിംഗ്, ഫ്യുവല്‍ ടാങ്കിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നീലയും ചുവപ്പും നിറങ്ങളിലുള്ള ആകര്‍ഷകമായ ഗ്രാഫിക്‌സുകള്‍ നല്‍കിയിട്ടുണ്ട്. ഇരു വീലുകളിലും വീല്‍ റിം ടേപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവ മോട്ടോര്‍സൈക്കിളിന് കൂടുതല്‍ ഷാര്‍പ്പും അഗ്രസീവുമായ രൂപം നല്‍കുന്നു. '1/310' ബാഡ്ജിംഗ് ഈ പതിപ്പിന്റെ പ്രത്യേകത എടുത്തു കാണിക്കുന്നു. ബിഎംഡബ്ല്യുവിന്റെ ലിറ്റര്‍-ക്ലാസ് സൂപ്പര്‍സ്പോര്‍ട്ടായ എസ് 1000 RR-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫുള്ളി ഫെയേര്‍ഡ് ഡിസൈനിലാണ് ഈ ബൈക്ക് വരുന്നത്. ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, സുതാര്യമായ വൈസര്‍, കറുത്ത ഹാന്‍ഡില്‍ബാറുകള്‍ എന്നിവയുള്ള മുന്‍ഭാഗം അതിന്റെ റേസിംഗ് സ്വഭാവത്തിന് അടിവരയിടുന്നു.
എയറോഡൈനാമിക് ബോഡിവര്‍ക്ക്, ചാമ്പ്യന്‍സ് ഡോം, ടാങ്ക്-ഹഗ്ഗിംഗ് റൈഡര്‍ എര്‍ഗണോമിക്‌സ് എന്നിവ ട്രാക്ക് ഡിഎന്‍എയെ പ്രതിഫലിപ്പിക്കുന്നു. ലിമിറ്റഡ് എഡിഷനില്‍ ഒന്നിലധികം റൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, മോഡ് അധിഷ്ഠിത ലേഔട്ടുകള്‍ എന്നിവയുള്ള 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയും ഉള്‍പ്പെടുന്നു. ഇന്‍ഫോടെയ്ന്‍മെന്റ് കണ്‍ട്രോള്‍ സ്വിച്ച് വഴി കണ്‍ട്രോളുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
ലിമിറ്റഡ് എഡിഷന് ബിഎംഡബ്ല്യു G 310 RR മോട്ടോര്‍സൈക്കിള്‍ മെക്കാനിക്കലായി സ്റ്റാന്‍ഡേര്‍ഡ് മോഡലിന്. ലിമിറ്റഡ് എഡിഷനും സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അതേ 312.2 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. 34 bhp കരുത്തും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

റേസ്-ട്യൂണ്‍ ചെയ്ത ആന്റി-ഹോപ്പിംഗ് ക്ലച്ച് എഞ്ചിന്‍ ബ്രേക്കിംഗ് കുറയ്ക്കുകയും അഗ്രസീവ് ഡൗണ്‍ഷിഫ്റ്റുകള്‍ക്കിടയില്‍ സ്റ്റബിലിറ്റി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതിലെ ട്രാക്ക്, അര്‍ബന്‍, സ്പോര്‍ട്, റെയിന്‍ എന്നീ നാല് റൈഡ് മോഡുകള്‍ വഴി സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ത്രോട്ടില്‍ റെസ്‌പോണ്‍സും എബിഎസും ക്രമീകരിക്കാന്‍ കഴിയും. റൈഡ്-ബൈ-വയര്‍ സിസ്റ്റം കൃത്യമായ ത്രോട്ടില്‍ കണ്‍ട്രോള്‍ ഉറപ്പാക്കുകയും ഓട്ടോമാറ്റിക് ഐഡില്‍ സ്പീഡ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടിംഗ് സമയത്ത് സ്റ്റാളുകള്‍ തടയുകയും ചെയ്യുന്നു.
17 ഇഞ്ച് അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. 110/70 ഫ്രണ്ടും 150/60 റിയര്‍ മിഷേലിന്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്നു. മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്‌പെന്‍ഷന്‍ സെറ്റപ്പില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസോട് കൂടിയ സിംഗിള്‍ ഡിസ്‌കുകളാണ് ഇരു അറ്റങ്ങളിലുമായി ബ്രേക്കിംഗ് ചുമതല നിര്‍വഹിക്കുന്നത്. 11 ലിറ്ററാണ് ഇതിന്റെ ഫ്യുവല്‍ ടാങ്ക് ശേഷി. ബൈക്കിന്റെ മൊത്തം ഭാരം 174 കിലോഗ്രാം ആണ്.
ആക്സസറികള്‍ക്കും റൈഡര്‍ ഗിയറുകളും വാങ്ങുന്നതിന് അടക്കം ബിഎംഡബ്ല്യു ഇന്ത്യ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സുഗമമായ ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ബിഎംഡബ്ല്യു G 310 RR ലിമിറ്റഡ് എഡിഷന് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ 3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറണ്ടിയുണ്ട്. ഇത് 5 വര്‍ഷം വരെ നീട്ടാം. ഒപ്പം 24×7 റോഡ്സൈഡ് അസിസ്റ്റന്‍സും വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








