റിച്ച് കിഡ്‌സിന് ഷോ കാണിക്കാൻ ബിഎംഡബ്ല്യുവിൻ്റെ പുതിയ മോഡൽ; 25 ലക്ഷത്തിന് വീട്ടിലെത്തിക്കാം ഇവനെ
ബിഎംഡബ്ല്യു എന്ന പേര് കേട്ടാൽ ഏതൊരു വണ്ടിപ്രാന്തൻ്റേയും മനസിലൊരു കുളിർമഴയായിരിക്കും. കാറുകൾ മാത്രമല്ല ബ്രാൻഡിൻ്റെ ബൈക്കുകളും ചെറുപ്പക്കാരുടെ പ്രിയപ്പെട്ടത് തന്നെയാണ്. എല്ലാ സെഗ്മെൻ്റിലും ബിഎംഡബ്ല്യുവിന് ബൈക്കുകളുണ്ട്. ഓഫ് റോഡ് ബൈക്കുകൾക്കാണ് ഏറെ ഡിമാൻ്റ്.ബിഎംഡബ്ല്യു തങ്ങളുടെ ലൈനപ്പിലെ R 1250 RS-ന് പകരമായി വരുന്ന സ്‌പോർട്‌സ് ടൂററായ R 1300 RS ബ്രാൻഡ് പുറത്തിറക്കിയിരിക്കുകയാണ്. R 1300 GS-ൽ ഉളള അതേ 1,300 സിസി ബോക്‌സർ എഞ്ചിനാണ് ഈ മോഡലിലും കമ്പനി നൽകിയിരിക്കുന്നത്. 7,750 ആർപിഎമ്മിൽ 145 bhp പവറും 6,500 ആർപിഎമ്മിൽ 149 nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററുള്ള 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നത്.
R 1300 GS-ന്റെ അതേ മെയിൻ-ഫ്രെയിമിൽ തന്നെയാണ് എഞ്ചിൻ യൂണിറ്റ് ഘടിപ്പിച്ചിരിക്കുന്നത്, എന്നാൽ അതിന്റെ പിന്നിലെ സബ്ഫ്രെയിമിനെ R 1300 R-ൽ നിന്നാണ് കടമെടുത്തിരിക്കുന്നത്. ഈ ഫ്രെയിമിൽ സസ്പെൻഷൻ ഒരു USD ഫോർക്കും ഒരു പാരലെവർ EVO യൂണിറ്റും കമ്പനി നൽകിയിട്ടുണ്ട്., ഇത് സ്റ്റാൻഡേർഡായി പ്രീലോഡും ഡാംപിംഗ് അഡ്ജസ്റ്റിങ്ങും ലഭിക്കുന്നുണ്ട്. R 1300 RS അതിന്റെ USD ഫോർക്കിൽ ക്രമീകരിക്കാവുന്ന സ്പ്രിംഗ് സംവിധാനവും വാഗ്ദാനം ചെയ്യുന്നുണ്ട്.

മുന്നിൽ ബ്രേക്കിങ്ങ് കൈകാര്യം ചെയ്യുന്നത് ഇരട്ട ഡിസ്കുകളും, റേഡിയലി മൗണ്ടഡ് ആയിട്ടുളള 4-പിസ്റ്റൺ കാലിപ്പറുകളുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്, പിന്നിൽ ഒരു സിംഗിൾ ഡിസ്കും ഉപയോഗിച്ചിട്ടുണ്ട്. R 1300 RS-ൽ 17 ഇഞ്ച് വീലുകളാണ് നൽകിയിരിക്കുന്നത്. റൈഡറുടെ ഹാൻഡിൽ ബാർ 790mm ആണ് ഉളതെങ്കിലും ഇത് 815mm വരെ ഉയർത്താൻ സാധിക്കും.
R 1300 R-ൽ ലഭിക്കുന്ന 17 ലിറ്റർ ഇന്ധന ടാങ്ക് തന്നെയാണ് R 1300 RS-ൽ ഉള്ളത്. BMW R 1300 RS ഇലക്ട്രോണിക്സ് സ്യൂട്ട് ഫോർവേഡ് കൊളീഷൻ വാണിംഗിനൊപ്പം ആക്ടീവ് ക്രൂയിസ് കൺട്രോൾ ലഭിക്കുന്നുണ്ട്. ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ബ്രേക്കിംഗ് കൺട്രോൾ, ഫോർവേഡ് കൊളീഷൻ വാർണിംഗിനൊപ്പം ആക്ടീവ് ക്രൂയിസ് കൺട്രോൾ, അതോടൊപ്പം തന്നെ മൂന്ന് സ്റ്റാൻഡേർഡ് റൈഡിംഗ് മോഡുകൾ എന്നിവയെല്ലാം BMW R 1300 RS-ൽ ലഭ്യമാക്കുന്നുണ്ട്.

വരും മാസങ്ങളിൽ വാഹനം പുറത്തിറക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. വാഹനത്തിൻ്റെ വില ഏകദേശം 25 ലക്ഷം രൂപയോളം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു മോട്ടോർറാഡിൻ്റെ വാർത്തകളിലേക്ക് നോക്കിയാൽ ടിവിഎസിന്റെ പങ്കാളിത്തത്തോടെ ഇന്ത്യക്കായി വികസിപ്പിച്ച മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളുകളായിരുന്നു G 310 R, G 310 GS എന്നിവ. ഇത്രയും നാൾ നിരത്തുകളെ ഭരിക്കാനാവാതെ കഷ്‌ടപ്പെട്ട രണ്ട് മോഡലുകളുടെ വിൽപ്പനയും അവസാനിപ്പിച്ചിരിക്കുകയാണ് ബിഎംഡബ്ല്യു ഇപ്പോൾ.
ട്രയംഫ് ബജാജിന്റെ കൈപിടിച്ചും ഹാർലി ഹീറോയുടെ കൈപിടിച്ചുമാണ് നേട്ടം കൊയ്‌തതെങ്കിൽ ബിഎംഡബ്ല്യുവിനെ കൈപിടിച്ച് നടത്തിയിരുന്നത് ടിവിഎസായിരുന്നു. 2018-ൽ പുറത്തിറക്കിയ ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ ബൈക്കുകൾ ടിവിഎസ് മോട്ടോർ കമ്പനിയും ബിഎംഡബ്ല്യു മോട്ടോറാഡും തമ്മിലുള്ള പങ്കാളിത്തത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇതിലൂടെയാണ് ടിവിഎസ് RR310, RTR 310 മോഡലുകൾക്ക് ജീവൻവെച്ചതും.

ബെംഗളൂരുവിനടുത്തുള്ള ഹൊസൂരിലുള്ള ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്ലാന്റിലാണ് ബിഎംഡബ്ല്യു G 310 R, ബിഎംഡബ്ല്യു G 310 GS എന്നീ ബൈക്കുകൾ നിർമിച്ചത്. കൂടാതെ വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുകയും ചെയ്‌ത മോഡലുകൾക്ക് കാര്യമായ രീതിയിൽ ക്ലച്ചുപിടിക്കാനായില്ലെന്നതാണ് സത്യം. 2018-ൽ ബവേറിയൻ ബ്രാൻഡ് ട്വിൻ മോട്ടോർസൈക്കിളുകളുടെ 1640 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായവാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








