ഭാര്യയുടെ പുതിയ പടത്തിൻ്റെ പ്രൊഡ്യൂസർ; 'ഗോൽമാൽ' നായകൻ ഇനി ബിഗൗസിൻ്റെ ബ്രാൻഡ് അംബാസഡർ
RR ഗ്ലോബലിന്റെ ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗമായ ബിഗൗസ് രാജ്യത്ത് വളരെ സുപരിചിതമായി മാറിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ റോബസ്റ്റ് യൂട്ടിലിറ്റി വാഹനമെന്ന (Robust Utility Vehicle) വിശേഷണത്തോടെയായിരുന്നു ബിഗൗസ് സ്‌കൂട്ടർ വിപണിയിലേക്ക് എത്തിയത്.ഓല ഇലക്ട്രിക്, ഏഥർ, ടിവിഎസ്, ഹീറോ, ഹീറോ ഇലക്ട്രിക് തുടങ്ങിയ വിപണിയിലെ വമ്പൻ ബ്രാൻഡുകൾക്കെതിരെ മത്സരിക്കാൻ ഇറങ്ങുമ്പോൾ ബിഗൗസിനെ ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നായിരുന്നു ഏറ്റവും വലിയ ടെൻഷൻ. എന്നാൽ രണ്ട് കൈയും നീട്ടി തന്നെയാണ് ബ്രാൻഡിനെ ആളുകൾ സ്വീകരിച്ചതെന്ന് വളരെ വ്യക്തമാണ്. ബ്രാൻഡ് കൂടുതൽ ഉയർച്ചയിലേക്ക് പോകുന്നതിൻ്റെ ഭാഗമായി പതിയ ബ്രാൻഡ് അംബാഡറിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.
അത് മറ്റാരുമല്ല ബോളിവുഡ് സൂപ്പർസ്റ്റാറായ അജയ് ദേവഗൺ ആണ്. ഇന്ത്യൻ ബ്രാൻഡായ BGauss ലോകോത്തര ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നുളളത് കൊണ്ടാണ് ഞാൻ അവരുമായി സഹകരിക്കാൻ തീരുമാനിക്കുന്നതെന്നും, ഗുണനിലവാരത്തിലും നവീകരണത്തിലുമുള്ള അവരുടെ പ്രതിബദ്ധതയെ RUV350 എന്ന മോഡൽ കൊണ്ട് തെളിയിച്ചതാണ് എന്നുമാണ് നടൻ പ്രതികരിച്ചത്.

ബിഗൗസ് പുറത്തിറക്കുന്ന ഏറ്റവും മികച്ച ഇ-സ്‌കൂട്ടറുകളില്‍ ഒന്നാണ് RUV 350 മാക്‌സ്. നിരവധി നൂതന ഫീച്ചറുകളാല്‍ സമ്പന്നമായ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലാണിത്. ഈ സ്‌കൂട്ടറില്‍ 3500 വാട്ട് PMSM ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കക്കുന്നു. മണിക്കൂറില്‍ 75 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. 3 kWh ശേഷിയുള്ള ഒരു LFP ബാറ്ററി പായ്ക്കും CAN സാങ്കേതികവിദ്യയും ഇതില്‍ ഉപയോഗിക്കുന്നു.
ഫുള്‍ ചാര്‍ജില്‍ 145 കിലോമീറ്ററാണ് RUV 350 ഇവിയുടെ റേഞ്ച് പറയുന്നത്. 2 മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബാറ്ററി പായ്ക്ക് പൂജ്യത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 5 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ നോട്ടിഫിക്കേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നീ സവിശേഷതകള്‍ ഇതിലുണ്ട്.
ബിഗൗസ് C12i EX മോഡലിലേക്ക് വന്നാല്‍ 2500 വാട്ട് PMSM ഹബ് മോട്ടോറാണ് ഇതിന്റെ കരുത്ത്. പരമാവധി മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ഈ സ്‌കൂട്ടര്‍ സഞ്ചരിക്കും. 2.0 kWh ശേഷിയുള്ള CAN സാങ്കേതികവിദ്യയുമായി വരുന്ന LFP ബാറ്ററി പായ്ക്കാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഈ സ്‌കൂട്ടര്‍ 85 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
3 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂജ്യത്തില്‍ നിന്ന് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, റിവേഴ്‌സ് മോഡ്, സിബിഎസ് ബ്രേക്കിംഗ് സിസ്റ്റം, ഭാരം കുറഞ്ഞ ഡിസൈന്‍, മികച്ച സസ്‌പെന്‍ഷന്‍ എന്നിവയാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന ഹൈലൈറ്റുകള്‍. ഈ മോഡല്‍ ദൈനംദിന ഉപയോഗത്തിന് അനുയോജ്യമാണ്.
ബിഗൗസ് C12i മാക്‌സ് 2.0 ഇവിക്ക് 2500 വാട്ട് PMSM ഹബ് മോട്ടോറാണ് കരുത്ത് പകരുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാണ്. 3.2 kWh ശേഷിയുള്ള ബാറ്ററി പായ്ക്കാണ് ഇതില്‍ ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 135 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാം. ഈ സ്‌കൂട്ടറിലും നിരവധി നൂതന സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








