ഈ 650 സിസി ബൈക്ക് നയാ പൈസ മുടക്കാതെ പഴയ വിലയില്‍ കിട്ടും! ചെറിയൊരു കണ്ടീഷനുണ്ട്, അറിയാന്‍ വായിക്കൂ...

ഗോള്‍ഡ് സ്റ്റാറുമായി 2021-ലാണ് വിഖ്യാത മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് ആയ ബിഎസ്എ തിരിച്ചുവന്നത്. കഴിഞ്ഞ വര്‍ഷം മാത്രമാണ് ക്ലാസിക് ലെജന്‍ഡ്‌സ് ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 മോഡല്‍ 2.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ ഇന്ത്യയിലെത്തിച്ചത്. ഈ ഉത്സവ സീസണില്‍ ബൈക്ക് പ്രേമികള്‍ക്ക് സന്തോഷം നല്‍കിക്കൊണ്ട് ബിഎസ്എ ഫ്‌ലാഗ്ഷിപ്പ് റെട്രോ-സ്‌റ്റൈല്‍ ബൈക്കായ ഗോള്‍ഡ് സ്റ്റാര്‍ 650-ക്ക് വമ്പിച്ച ഓഫര്‍ പ്രഖ്യാപിച്ചു. ബൈക്ക് വാങ്ങാന്‍ എത്തുന്ന ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി പരിഷ്‌കരണത്തിന് മുമ്പുള്ള വിലയില്‍ ബൈക്ക് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അതായത് ബിഎസ്എയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ഇപ്പോഴും പഴയ വിലയില്‍ തന്നെ ലഭ്യമാകും.

കൂടാതെ, ഈ ഉപഭോക്താക്കള്‍ക്ക് ഒരു ലിമിറ്റഡ് എഡിഷന്‍ ആക്സസറി കിറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ജിഎസ്ടി 2.0 സെപ്റ്റംബര്‍ 22-ാം തീയതി പ്രാബല്യത്തില്‍ വന്ന ശേഷം 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ധിച്ചു. ഇത് ഗണ്യമായ വില വര്‍ധനവിന് കാരണമാകുമായിരുന്നു. എന്നാല്‍ ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് ഈ വര്‍ധനവില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ബിഎസ്എ തീരുമാനിച്ചു.

bsa gold star 650

ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ വാങ്ങുന്നആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് പഴയ വിലയില്‍ ലഭ്യമാകുമെന്ന് മാത്രമല്ല 5,900 രൂപ വില വരുന്ന ലിമിറ്റഡ് എഡിഷന്‍ ഗോള്‍ഡി കിറ്റും ലഭിക്കും. ഉയരമുള്ള ടൂറിംഗ് വിന്‍ഡ്സ്‌ക്രീന്‍, പില്യണ്‍ ബാക്ക്റെസ്റ്റ്, മെറ്റല്‍ എക്സ്ഹോസ്റ്റ് ഷീല്‍ഡ്, റിയര്‍ റെയില്‍ കിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആദ്യത്തെ 500 കസ്റ്റമേഴ്‌സിന് ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓപ്ഷനുകളും കമ്പനി ഒരുന്നു. 0 ഡൗണ്‍പെയ്‌മെന്റ്, 5.99% എലിശ നിരക്ക്, 6 വര്‍ഷം വരെ വായ്പാ കാലാവധി എന്നിവയാണ് ഈ സ്‌കീമുകളുടെ പ്രത്യേകത. ബിഎസ്എ ഗോള്‍ഡ്‌സ്റ്റാറിന്റെ വിലകള്‍ നോക്കുമ്പോള്‍ ഹൈലാന്‍ഡ് ഗ്രീന്‍/ഇന്‍സിഗ്‌നിയ റെഡ് വേരിയന്റിന് 309,990 രൂപയാണ് വില.

bsa gold star 650

ഷാഡോ ബ്ലാക്ക് വേരിയന്റിന് 325,990 രൂപയും മിഡ്നൈറ്റ് ബ്ലാക്ക്/ഡോണ്‍ സില്‍വര്‍ വേരിയന്റിന് 321,990 രൂപയും ലെഗസി ഷീന്‍ സില്‍വര്‍ വേരിയന്റിന് 344,990 രൂപയുമാണ് വില. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്.എതിരാളിയായ റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650-ക്ക് 3.32 ലക്ഷം മുതല്‍ 3.62 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില.

ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 അതിന്റെ പേര് പോലെ തന്നെ ക്ലാസിക് ലുക്കുകള്‍ കൊണ്ട് ആരെയും ആകര്‍ഷിക്കും. വൃത്താകൃതിയിലുള്ള ഫ്യുവല്‍ ടാങ്കും ക്ലാസിക് ബാഡ്ജുകളും ഇതിലുണ്ട്. ക്രോം പൈപ്പുകളും പിന്‍സ്ട്രിപ്പിംഗും മോഡേണ്‍ എല്‍ഇഡി ലൈറ്റിംഗും വയര്‍-സ്‌പോക്ക് വീലുകളും ബിഎസ്എ ഈ ക്ലാസിക് മോഡലിൽ നൽകിയിട്ടുണ്ട്.

bsa gold star 650 side

652 സിസി സിംഗിള്‍-സിലിണ്ടര്‍ DOHC 4-വാല്‍വ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബിഎസ്എ ഗോള്‍ഡ് സ്റ്റാറിന് കരുത്ത് പകരുന്നത്. ഇത് 5,000 ആര്‍പിഎമ്മില്‍ 45 bhp പവറും 4,000 ആര്‍പിഎമ്മില്‍ 55 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും സ്റ്റാന്‍ഡേര്‍ഡായി ഉള്ള 5 സ്പീഡ് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു.ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസുള്ള ഡിസ്‌ക് ബ്രേക്കുകള്‍, വീതിയേറിയ ടയറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇത് ഹൈവേയിലും നഗര ഉപയോഗത്തിനും അനുയോജ്യമാക്കുന്നു. ജാവ യെസ്ഡി ബിഎസ്എ ഓണര്‍ഷിപ്പ് അഷ്വറന്‍സ് പ്രോഗ്രാം 4 വര്‍ഷത്തെ/50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി വാഗ്ദാനം ചെയ്യുന്നു, 6 വര്‍ഷത്തെ എക്സ്റ്റന്‍ഡഡ് വാറണ്ടിയും 1 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശിലെ പിതാംപൂരില്‍ നിര്‍മ്മിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ നിരവധി അന്താരാഷ്ട്ര വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നു.

More from DriveSpark

Article Published On: Thursday, September 25, 2025, 11:06 [IST]
English summary
Bsa gold star 650 offering at pre gst price for first 500 customers with complimentary accessory kit
കൂടുതല്‍... #bsa #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X