2 മാസം EMI ഹോളിഡേ, 10 മിനിറ്റില്‍ ലോണ്‍; ജാവ, യെസ്ഡി സ്വന്തമാക്കാന്‍ ഇതിലും നല്ല സമയമില്ല

ഉത്സവകാലമായതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ ഓഫറുകളുടെ മേളമാണ്. ടൂവീലറുകള്‍ക്കും കാറുകള്‍ക്കുമെല്ലാം ആകര്‍ഷകമായ ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ഷോറൂമുകളിലേക്ക് മാടിവിളിക്കുകയാണ് കമ്പനികള്‍. ഇപ്പോള്‍ ജാവ, യെസ്ഡി, ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ക്ക് ആകര്‍ഷകമായ ഉത്സവകാല ഓഫറുമായി എത്തിയിരിക്കുകയാണ് ക്ലാസിക് ലെജന്‍ഡ്‌സ്. 'ബൈ നൗ, പേ ഇന്‍ 2026' എന്ന പേരിട്ടിരിക്കുന്ന പരിപാടിക്ക് കീഴില്‍ ഈ ഉത്സവകാലത്ത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടവാഹനം സ്വന്തമാക്കാം. ഇപ്പോള്‍ വാങ്ങുന്ന വാഹനത്തിന് അടുത്ത വര്‍ഷം മുതല്‍ മാത്രം ഇഎംഐ അടച്ചുതുടങ്ങിയാല്‍ മതി എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

ഈ പുതിയ പദ്ധതി ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ എല്‍&ടി ഫിനാന്‍സുമായി സഹകരിച്ചാണ് ക്ലാസിക് ലെജന്‍ഡ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ക്ലാസിക് ലെജന്‍ഡ്‌സിന്റെ ഈ ഓഫര്‍ പ്രകാരം ഡൗണ്‍പേയ്മെന്റ് അടച്ചതിന് ശേഷം ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ജാവ, യെസ്ഡി അല്ലെങ്കില്‍ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വീട്ടിലേക്ക് കൊണ്ടുപോകാം. ലോണിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ പലിശ മാത്രം അടച്ചാല്‍ മതി. അതായത് മുതല്‍ അടക്കേണ്ടതില്ല.

yezdi roadster

വിശദീകരിച്ച് പറഞ്ഞാല്‍, 2025 ഒക്ടോബറില്‍ ലോണ്‍ പാസായി കഴിഞ്ഞാല്‍ ആദ്യത്തെ സാധാരണ ഇഎംഐ 2026 ജനുവരിയില്‍ മാത്രം അടച്ചാല്‍ മതി. പരമാവധി 36 മാസത്തേക്ക് വായ്പാ കാലാവധി ലഭിക്കും. എന്നാല്‍ തിരിച്ചടവ് 38 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ബ്രാന്‍ഡിന്റെ ഫിനാന്‍സിംഗ് പങ്കാളിയായ എല്‍&ടി ഫിനാന്‍സ് ലിമിറ്റഡ് 6.99 ശതമാനം പലിശ നിരക്കാണ് ഈടാക്കുന്നത്.

അടിസ്ഥാന ബാങ്കിംഗ് രേഖകള്‍ മാത്രം ഉപയോഗിച്ച് 10 മിനിറ്റിനുള്ളില്‍ ലോണ്‍ പ്രോസസ് ചെയ്ത് അപ്രൂവ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. ജാവ 42 FJ, യെസ്ഡി റോഡ്സ്റ്റര്‍, യെസ്ഡി അഡ്വഞ്ചര്‍, ജിഎസ്ടി 2.0-ന് മുമ്പുള്ള വിലയില്‍ ലഭ്യമായ ബിഎസ്എ ഗോള്‍ഡ് സ്റ്റാര്‍ 650 തുടങ്ങിയ ജനപ്രിയ ബൈക്കുകള്‍ ഉള്‍പ്പെടെ എല്ലാ ജാവ, യെസ്ഡി, ബിഎസ്എ മോഡലുകള്‍ക്കും ഉത്സവ ഓഫറും ഇഎംഐ സ്‌കീമും ബാധകമാണ്.

jawa 350

2025 നവംബര്‍ 30 വരെ ഇന്ത്യയിലെ 450-ല്‍ അധികം വരുന്ന ജാവ, യെസ്ഡി, ബിഎസ്എ ബ്രാന്‍ഡുകളുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. 2025 യെസ്ഡി റോഡ്സ്റ്റര്‍, അഡ്വഞ്ചര്‍, ജാവ 42 FJ എന്നിവയ്ക്ക് ദീപാവലി ഉത്സവകാലത്ത് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഉടമസ്ഥാവകാശം എളുപ്പമാക്കുന്നതിനായാണ് ഈ ഓഫര്‍ അവതരിപ്പിച്ചതെന്നും ക്ലാസിക് ലെജന്‍ഡ്‌സ് വ്യക്തമാക്കി.

ജാവ, യെസ്ഡി, ബിഎസ്എ മോട്ടോര്‍സൈക്കിളുകള്‍ക്ക് 'ജാവ യെസ്ഡി ബിഎസ്എ ഓണര്‍ഷിപ്പ് അഷ്വറന്‍സ് പ്രോഗ്രാം' എന്ന പേരില്‍ പ്രത്യേക പദ്ധതിയും ലഭ്യമാണ്. 4 വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടി, 6 വര്‍ഷം വരെ നീട്ടാവുന്ന വാറണ്ടി ഓപ്ഷനുകള്‍, 2 വര്‍ഷത്തെ എനിടൈം വാറണ്ടി, ഒരു വര്‍ഷത്തെ സൗജന്യ റോഡ്സൈഡ് അസിസ്റ്റന്‍സ് (RSA), 5 വര്‍ഷത്തെ സമഗ്ര AMC പാക്കേജ് എന്നിവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

bsa gold star 650

ക്ലാസിക് ലെജന്‍ഡ്സ് തങ്ങളുടെ ജാവ, യെസ്ഡി ബൈക്കുകള്‍ക്ക് ഉത്സവകാല വില്‍പ്പനയില്‍ ശക്തമായ റെക്കോര്‍ഡ് നേടിയ സാഹചര്യത്തിലാണ് ഈ പുതിയ പ്രോഗ്രാമിന് തുടക്കമിട്ടത്. ഈ ഓഫറിലൂടെ, ഉത്സവ കാലത്തെ മറ്റ് ചെലവുകള്‍ക്കൊപ്പം ഇഎംഐയെ കുറിച്ച് ആശങ്കയില്ലാതെ ഇഷ്ട വാഹനം വീട്ടിലെത്തിക്കാം. ഉത്സവകാല തിരക്കുകള്‍ കഴിഞ്ഞ അടുത്ത വര്‍ഷാം ജനുവരിയില്‍ മാത്രം സാധാരണ രീതിയില്‍ മാസതവണകള്‍ അടച്ചാല്‍ മതിയെന്നത് വലിയ ആശ്വാസമായിരിക്കും.

ഇതുവഴി ഒത്തിരി പേര്‍ക്ക് ഏറെ കാലമായി കൊതിച്ചിരിക്കുന്ന ഐതിഹാസിക ബ്രാന്‍ഡുകളുടെ സ്‌റ്റൈലിഷ്, ക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കാം. നിങ്ങളുടെ ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ ഈ ഉത്സവകാലത്ത് ജാവ, യെസ്ഡി അല്ലെങ്കില്‍ ബിഎസ്എ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഈ വിവരം അവരെ അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Thursday, October 16, 2025, 16:53 [IST]
English summary
Classic legends announced ride now pay in 2026 festive offer with emi holiday for jawa yezdi bikes
കൂടുതല്‍... #jawa motorcycles #yezdi #bsa #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X