ടൂ-വീലര്‍ പ്രേമികളേ കാത്തിരിപ്പ് അവസാനിപ്പിച്ചോളൂ... പുത്തന്‍ മോഡലുകള്‍ വരുന്നുണ്ട്

2025 ഡിസംബര്‍ മാസം ഇന്ത്യന്‍ ടൂ-വീലര്‍ പ്രേമികള്‍ക്ക് ഒരു വര്‍ഷാവസാന സമ്മാനപ്പൊതിയുമായാണ് എത്തുന്നത്. കുറച്ചു കാലങ്ങളായി ടെസ്റ്റിങ്ങിനിടെ കണ്ട സ്പൈ ഷോട്ടുകളും, നിരന്തരം പുറത്തുവന്ന അപ്‌ഡേറ്റുകളുമെല്ലാം ഇരുചക്ര വാഹനപ്രേമികളെ ആവേശഭരിതരാക്കിയിരുന്നു. അവയിലെ ചില സ്‌കൂട്ടറുകളും ബൈക്കുകളും ഇപ്പോള്‍ ഔദ്യോഗിക ലോഞ്ചിനായി തയാറെടുക്കുകയാണ്. ബിഎംഡബ്യു, സുസുക്കി, ബജാജ്, എഫ്ബി മോണ്ടിയല്‍ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നാണ് പുതിയ മോഡലുകള്‍ പുറത്തിറങ്ങാനിരിക്കുന്നത്. ഇവയെല്ലാം തന്നെ എല്ലാ വിഭാഗത്തിലുമുള്ള റൈഡര്‍മാരെയും ലക്ഷ്യംവച്ചുള്ള ഇരുചക്ര വാഹനങ്ങളാണ്. ഓരേന്നിന്റെയും പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ.

സുസുക്കി ഇ-ആക്‌സസ്: സുസുക്കി അവരുടെ ഏറ്റവും ജനപ്രിയമായ സ്‌കൂട്ടറുകളില്‍ ഒന്നായ ആക്‌സസിന് ഇക്കുറി പൂര്‍ണമായ ഒരു മാറ്റം കൊണ്ടുവരുകയാണ്. പെട്രോളിന് പകരം പുതിയ ഇലക്ട്രിക് പവര്‍ട്രെയിന്‍ ഉപയോഗിച്ചാണ് ആക്‌സസ് എത്താന്‍ പോകുന്നത്. ഇതിനോടകം തന്നെ കമ്യൂട്ടര്‍ സെഗ്മെന്റില്‍ ശക്തമായ ആരാധക പിന്തുണ നേടിയ ആക്‌സസ്, ഇലക്ട്രിക് രൂപത്തില്‍ വരുന്നത് വിപണിയില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

2025 December New Bike and Scooter

മാത്രവുമല്ല ടിവിഎസ്, ബജാജ്, ഹീറോ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ വലജയമായി മാറിയിരുന്നു. ഈ കൂട്ടത്തിലേക്ക് കാലെടുത്തു വയ്ക്കാനുള്ള സുസുക്കിയുടെ നീക്കം ഏറെ നിര്‍ണായകമാണ്. കൂടാതെ അതിന്റെ ഭാഗമായി ബ്രാന്‍ഡ് തങ്ങളുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. പെട്രോള്‍ ആക്‌സസിന് സമാനമായ സ്‌റ്റൈലിംഗും മികച്ച ഫീച്ചറുകളും സമ്മാനിക്കാനുള്ള സാധ്യയും കാണുന്നുണ്ട്.

എഫ്ബി മോണ്ടിയാല്‍ പീയേഗ 452: ഇറ്റാലിയന്‍ വാഹന ബ്രാന്‍ഡായ എഫ്ബി മോണ്ടിയാല്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ഈ ഡിസംബറില്‍ ഗോവയില്‍ നടക്കുന്ന ഇന്ത്യ ബൈക്ക് വീക്ക് 2025 ആണ് അവരുടെ വലിയ റീ-എന്‍ട്രിയുടെ വേദി. മോട്ടോഹോസിന്റെ സഹകരണത്തോടെ എത്തുന്ന പുതിയ എഫ്ബി മോണ്ടിയാല്‍ പീയേഗ 452 മോഡല്‍ ഇന്ത്യന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

2025 December New Bike and Scooter

449.5 സിസി, ലിക്വിഡ്-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് പരമാവധി 47.5 bhp പവറും 39 Nm ടോര്‍ക്കും നല്‍കുന്നുണ്ട്. മാത്രവുമല്ല പവര്‍ ഡെലിവറി കൂടുതല്‍ സ്മൂത്താക്കുന്നതിനായി 6-സ്പീഡ് ഗിയര്‍ബോക്‌സും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ വിപണിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി മോണ്ടിയലിന്റെ പങ്കാളിയായ മോട്ടോഹോസ് രാജ്യത്ത് ഒരു നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഇതുവഴി ഭാവിയില്‍ കൂടുതല്‍ മോഡലുകള്‍ മത്സരാധിഷ്ഠിത വിലയില്‍ രാജ്യത്ത് എത്തിച്ചേരുകയും ചെയ്യും.

പുതിയ ബജാജ് 125 സിസി ബൈക്ക്: ഈ മാസം ഒരു പുതിയ 125 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബ്രാന്‍ഡ്. ഇത് N-സീരീസ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച N125-നെ പോലെ തന്നെ ഒരേ മോഡേണ്‍ ആര്‍ക്കിടെക്ചര്‍ പങ്കിടുന്നുണ്ടെന്ന് സൂചനകളുണ്ട്. മാത്രവുമല്ല പള്‍സറിന്റെ ഐക്കോണിക് അഗ്രസീവ് ഡിസൈനും N-സീരീസിന്റെ ആധുനിക ഫീച്ചര്‍-സെറ്റും ഒന്നിച്ചുവരുന്ന ഒരു പാക്കേജായിരിക്കും ഈ മോഡല്‍ സമ്മാനിക്കുന്നത്.

2025 December New Bike and Scooter

ഹാര്‍ലി-ഡേവിഡ്‌സണ്‍ X440T: റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-നെ നേരിടാന്‍ ഹീറോ മോട്ടോകോര്‍പ്പും ഹാര്‍ലി-ഡേവിഡ്സണും ചേര്‍ന്ന് വികസിപ്പിച്ച X440 ഇതിനോടകം തന്നെ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ കൂടുതല്‍ സ്‌റ്റൈലിഷും, ആധുനികവും, പ്രീമിയവുമായ X440T വേരിയന്റ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ഹാര്‍ലി. ഈ പുതിയ മോഡലിലും അതേ 440 സിസി എഞ്ചിന്‍ തന്നെയാണ് തുടിപ്പേകാന്‍ സാധ്യത. കൂടുതല്‍ ആകര്‍ഷകമായ എല്‍ഇഡി ലൈറ്റുകള്‍, പുതിയ കളര്‍ ഓപ്ഷനുകള്‍ തുടങ്ങിയ ഡിസൈന്‍ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിഎംഡബ്ല്യു F450 GS: കാത്തിരിപ്പിനൊടുവില്‍ ബിഎംഡബ്ല്യു ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് F450 GS. ടിവിഎസും ബിഎംഡബ്ല്യുയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഈ ബൈക്ക് അവരുടെ പങ്കാളിത്തത്തിന്റെ അടുത്ത ചുവടുവെപ്പാണ്. ഹൊസൂരിലെ ടിവിഎസ് പ്ലാന്റില്‍ നിര്‍മ്മിക്കപ്പെടുന്ന ബൈക്കിന്റെ 420 സിസി, ട്വിന്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഏകദേശം 48 bhp പവറും 43 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചേക്കും.

More from DriveSpark

Article Published On: Thursday, December 4, 2025, 17:12 [IST]
English summary
December 2025 bike and scooter launches
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X