ഡ്യുക്കാട്ടിയുടെ ചുവപ്പന്‍ കുഞ്ഞുങ്ങള്‍! ഡ്യുക്കാട്ടി പാനിഗാലെ V2, V2 S റേസിംഗ് ട്രാക്കില്‍ നിന്ന് റോഡിലേക്ക്

ഇരുചക്രവാഹന നിര്‍മ്മാതാക്കള്‍ക്കിടയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു ഇറ്റാലിയന്‍ ബ്രാന്‍ഡാണ് ഡ്യുക്കാട്ടി. യുവ തലമുറയുടെ ബൈക്ക് സങ്കല്‍പ്പത്തെ മാറ്റിഎഴുതിയ ഡ്യുക്കാട്ടി ഇറ്റാലിയന്‍ എഞ്ചിനീയറിംഗ്, ഡിസൈന്‍, റേസിംഗ് എന്നിവയ്ക്ക് ആഗോളതലത്തില്‍ പേരുകേട്ട ബ്രാന്‍ഡ് കൂടിയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ യുവഹൃദയങ്ങളെ വീണ്ടും ആവേശഭരിതരാക്കിക്കൊണ്ട് പുത്തന്‍ ലോഞ്ചുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ 2025 ഡ്യുക്കാട്ടി പാനിഗാലെ V2, V2 S മോഡലുകള്‍ കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു. ശക്തമായ റേസിംഗ് പൈതൃകം മുന്നോട്ട് വെക്കുന്ന ഈ രണ്ട് മോഡലുകളും ഡ്യുക്കാട്ടി സെഗ്മെന്റിലെ ഏറ്റവും വൈവിധ്യമാര്‍ന്ന സൂപ്പര്‍ബൈക്കുകളാണ്. പാനിഗാലെ V2, V2 S മോട്ടോര്‍സൈക്കിളുകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഡ്യുക്കാട്ടി വരുത്തിയിരിക്കുന്നത് എന്ന് അറിയാന്‍ തുടര്‍ന്ന് വായിച്ചോളൂ.

ഒരു കുന്നോളം ഫീച്ചേഴ്‌സ് സമ്മാനിച്ചുക്കൊണ്ടാണ് 2025 ഡ്യുക്കാട്ടി പാനിഗാലെ V2-ന്റെ വരവ്. പാനിഗാലെ V4-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട V2 മികച്ച എയറോഡൈനാമിക്‌സിനും റൈഡര്‍ കംഫര്‍ട്ടിനും വേണ്ടി പരിഷ്‌കരിച്ചിരിക്കുന്നു. മുന്‍വശത്തായി സ്ലീക്ക് ഫുള്‍-എല്‍ഇഡി ഹെഡ്ലൈറ്റുകളുമായി സംയോജിപ്പിച്ചിരിക്കുന്ന ഒരു എയര്‍-ഇന്‍ടേക്ക് ഫെയ്സ് ബൈക്കില്‍ ഉണ്ട്. ഇത് ബൈക്കിന് അതിശക്തമായ രൂപം നല്‍കാന്‍ സഹായിക്കുന്നു.

Ducati Panigale V2 and V2 S launched in India

പുതിയ ഡബിള്‍-ലെയര്‍ ഫെയറിംഗ് ഡിസൈന്‍ കൂളിംഗും എയറോഡൈനാമിക്‌സും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. കൂടാതെ പഴയ 955 സിസി പതിപ്പിനെ അപേക്ഷിച്ച് കൂടുതല്‍ സന്തുലിതമായ പവറും കാര്യക്ഷമതയും നല്‍കുന്നതിനായി പുതിയ പാനിഗാലെ V2 890 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. പുതിയ മോഡലിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകളൊന്നും ഡ്യുക്കാട്ടി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും കണക്കുകളും ടെസ്റ്റിംഗ് ഡാറ്റകളും സൂചിപ്പിക്കുന്നത് ബൈക്ക് റൈഡിംഗ് സാഹചര്യങ്ങളും സ്‌റ്റൈലും അനുസരിച്ച് ലിറ്ററിന് ശരാശരി 16 മുതല്‍ 20 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു എന്നാണ്. അതേസമയം ഹൈവേകളിലോ തുറസായ സ്ഥലങ്ങളിലോ ആണെങ്കില്‍ ലിറ്ററിന് ഏകദേശം 20 കിലോമീറ്റര്‍ വരെ നേടിയേക്കാം. സിറ്റി റൈഡുകളിലും മറ്റും ആണെങ്കില്‍ ഉയര്‍ന്ന വേഗതയും ഗിയര്‍ ഷിഫ്റ്റുകളും കാരണം ഈ കണക്ക് 15-16 കിലോമീറ്റര്‍/ലിറ്ററായി കുറയാനും സാധ്യതയുണ്ട്.

പാനിഗാലെ V2 S ന്റെ കാര്യത്തിലേക്ക് കടക്കുകയാണെങ്കില്‍ ഇറ്റാലിയന്‍ ചാരുതയുടെ ഒരു മഹാവിസ്മയം തന്നെ കാണാം. V2 പോലെ തന്നെ പുതുതായി വികസിപ്പിച്ചെടുത്ത 890 സിസി സൂപ്പര്‍ക്വാഡ്രോ എല്‍-ട്വിന്‍ എഞ്ചിനാണ് ഈ ബൈക്കിന് കരുത്ത് പകരുന്നത്. 8,250 ആര്‍പിഎമ്മില്‍ 93.3 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഇവന്‍ ട്രാക്കിലും റോഡിലും ആകര്‍ഷണവും ആവേശകരവുമായ പെര്‍ഫോമന്‍സ് നല്‍കും.

ഏകദേശം 175 കിലോഗ്രാം ഭാരമുള്ള V2 S ഡ്യുക്കാട്ടി സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ്. ബൈക്കിലെ ഓഹ്ലിന്‍സ് സസ്പെന്‍ഷന്‍ സിസ്റ്റം വളവുകളിലോ അതിവേഗ റൈഡിംഗിലോ മികച്ച നിയന്ത്രണവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ ബ്രെംബോ M50 ബ്രേക്കുകള്‍ ഉയര്‍ന്ന നിലവാരമുള്ള സ്റ്റോപ്പിംഗ് പവര്‍ ഉറപ്പാക്കുകയും ചെയ്യുന്നു. രൂപകല്‍പ്പനയുടെ കാര്യത്തിലാണെങ്കില്‍ പാനിഗാലെ V2 ന്റെ അതേ രൂപഭംഗി V2 S മോഡലിലും കാണാന്‍ സാധിക്കുന്നുണ്ട്.

ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലൈറ്റ്, എയറോഡൈനാമിക് ഡബിള്‍-ലെയര്‍ ഫെയറിംഗ്, ബൈക്കിന്റെ റേസിംഗ് ആകര്‍ഷണം വര്‍ധിപ്പിക്കുന്ന ഒരു സ്പോര്‍ട്ടി സിംഗിള്‍-സീറ്റ് ടെയില്‍ സെക്ഷന്‍ എന്നിവയുണ്ട്. 5 ഇഞ്ച് ടിഫഎഫ്ടി ഡിസ്പ്ലേയും ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിംഗ് എബിഎസ്, വീലി കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റ് സിസ്റ്റം തുടങ്ങിയ നൂതന ഇലക്ട്രോണിക് എയ്ഡുകളും പാനിഗാലെ V2 S വാഗ്ദാനം ചെയ്യുന്നുണ്ട്.

മൊത്തത്തില്‍ പറഞ്ഞാല്‍ ഡ്യുക്കാട്ടിയുടെ ഈ രണ്ട് ചുണക്കുട്ടികള്‍ കമ്പനിയുടെ മിഡ്-വെയ്റ്റ് സൂപ്പര്‍ബൈക്ക് ശ്രേണിയിലേക്കുള്ള ഒരു ധീരമായ ചുവടുവയ്പ്പാണ് പ്രതിനിധീകരിക്കുന്നത്. റേസിംഗ് ചാരുത നിലനിര്‍ത്തുന്ന V2 മോഡലിന്റെ എക്‌സ്‌ഷോറും വില വരുന്നത് 19.11 ലക്ഷം മുതലാണ്. V2 S-ന് 21.09 ലക്ഷം മുടക്കേണ്ടി വരും. കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതല്ലെങ്കില്‍ പോലും സൂപ്പര്‍ ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന യുവതലമുറക്ക് തിരെഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളാണ് ഇവ.

More from DriveSpark

Article Published On: Friday, October 31, 2025, 13:57 [IST]
English summary
Ducati panigale v2 and v2 s launched in india information you need to know
കൂടുതല്‍... #ducati #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X