ഡ്യുക്കാട്ടിയുടെ സൂപ്പർഹീറോ! സ്‌ക്രാംബ്ലർ 10° ആനിവേഴ്‌സരിയോ റിസോമ ഇന്ത്യയിൽ പുറത്തിറക്കി
രാജ്യത്ത് ഏറ്റവും കൂടുതൽ ജനപ്രീതിയാർജിച്ച ഒരു ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡാണ് ഡ്യുക്കാട്ടി. ഡ്യുക്കാട്ടിയുടെ ബൈക്ക് എന്ന് കേട്ടാൽ ഒരു സൂപ്പർഹീറോ പരിവേഷമാണുള്ളത്. ഇന്ന് ന്യൂ-ജെൻ ഇരുചക്ര വാഹന പ്രേമികളുടെ ഹൃദയം അടക്കിവാഴുന്ന ബ്രാൻഡ് കൂടിയാണിത്. ഇപ്പോഴിതാ ഇന്ത്യയിൽ പുത്തനൊരു മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 10° ആനിവേഴ്‌സരിയോ റിസോമ എഡിഷനാണ് (Ducati Scrambler 10° Anniversario Rizoma Edition) നമ്മുടെ നിരത്തുകൾ ഭരിക്കാനായി എത്തിയിരിക്കുന്നത്. പുത്തൻ എഡിഷൻ്റെ കൂടുതൽ വിവരങ്ങൾ അറിയേണ്ടേ. എങ്കിൽ ഈ ലേഖനം തുടർന്ന് വായിച്ചോളൂ.
മോഡേൺ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ പരമ്പരയുടെ പത്തുവർഷത്തെ യാത്ര ആഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് സ്‌ക്രാംബ്ലർ 10° ആനിവേഴ്‌സരിയോ റിസോമ എഡിഷൻ രൂപകൽപ്പന ചെയ്‌ത്. മാത്രവുമല്ല ആഗോളതലത്തിൽ ബൈക്കിന്റെ വെറും 500 യൂണിറ്റുകൾ മാത്രമാവും ഇറ്റാലിയൻ ബ്രാൻഡ് പുറത്തിറക്കുക. ഇന്ത്യയിൽ ഇതിൻ്റെ എക്‌സ്ഷോറൂം വില വെറും 17.10 ലക്ഷം രൂപമാത്രമാണ്.

നിയോ-റെട്രോ മോട്ടോർസൈക്കിൾ സെഗ്‌മെന്റിലെ ഒരു ഭാഗമായ റിസോമ എഡിഷൻ അവിസ്മരണീയമായ രൂപഭംഗിയിലാണ് അവതരിക്കുന്നത്. ഇതിന് ഒരു ക്ലാസിക് ഓൾഡ് സ്കൂൾ സ്ക്രാംബ്ലർ ലുക്ക് ഉണ്ടെങ്കിലും കൂടുതൽ പ്രീമിയമായി തോന്നിപ്പിക്കുന്നതിന് ഡ്യുക്കാട്ടി സ്റ്റൈലിഷും മോഡേണുമായ സംഗതികളും ചേർത്തിട്ടുണ്ട്. സവിശേഷവും ചെലവേറിയതുമായി തോന്നിപ്പിക്കുന്ന, ഗ്ലോസി ലോഹ ഭാഗങ്ങളുള്ള വൈറ്റ്, ബ്ലാക്ക് കളർ ഓപ്ഷനിലാണ് ബൈക്ക് പണിതിറക്കിയിരിക്കുന്നത്.
സുഖപ്രദമായ സീറ്റ്, എൽഇഡി ലൈറ്റുകൾ, മികച്ച മിററുകൾ, ചെറിയ ഇൻഡിക്കേറ്ററുകൾ പോലുള്ള പ്രത്യേക റിസോമ ആക്‌സസറികളും പുത്തൻ എഡിഷൻ്റെ പ്രധാന ആകർഷണങ്ങളാണ്. അതോടൊപ്പം ഫ്രെയിമിനും എക്‌സ്‌ഹോസ്റ്റിനും കറുത്ത പെയിന്റാണ് നൽകിയിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഉപഭോക്താക്കളെ ഒറ്റ നോട്ടത്തിൽ വീഴ്ത്താനുള്ള മിനുക്കുപ്പണികളാണ് റിസോമ എഡിഷൻ്റെ ഓരോ ഭാഗത്തും ഉള്ളതെന്ന് സാരം.
ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 10° ആനിവേഴ്‌സരിയോ റിസോമ എഡിഷൻ സാധാരണ സ്‌ക്രാംബ്ലർ മോഡലുകൾക്ക് സമാനമായ മൈലേജ് നൽകുമെന്നാണ് വിവരം. പെർഫോമൻസും സമാനമാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 73 bhp പവറിൽ 65.2 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 803 സിസി എഞ്ചിനാണ് മോഡലിന്റെ ഹൃദയം. ഈ പ്രത്യേക പതിപ്പിന്റെ ഔദ്യോഗിക മൈലേജ് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും റിസോമ എഡിഷന് സമാനമായ പതിപ്പായ സ്‌ക്രാംബ്ലർ ഐക്കണിന് ഇന്ത്യയിൽ ലിറ്ററിന് ഏകദേശം 19 കിലോമീറ്റർ മൈലേജ് നൽകിയേക്കും.
അതായത് സിറ്റി, ഹൈവേ ഉപയോഗം പോലുള്ള സാധാരണ റൈഡിംഗ് സാഹചര്യങ്ങളിൽ റിസോമ എഡിഷൻ ഏകദേശം 18-20 കിലോമീറ്റർ/ലിറ്റർ വരെ മൈലേജ് നൽകിയേക്കും. മാത്രവുമല്ല എങ്ങനെ ഓടിക്കുന്നു എന്നതിനെ ആശ്രയിച്ച് സിറ്റി ട്രാഫിക്കിൽ ഇന്ധനക്ഷമത കുറയുകയും ഹൈവേകളിൽ കൂടുതലാകുകയും ചെയ്തേക്കാം. അതോടൊപ്പം വേഗത്തിലുള്ള ആക്സിലറേഷനും ഹെവി ബ്രേക്കിംഗും മൈലേജ് കുറയ്ക്കാനും സാധ്യതയുണ്ട്.
എല്ലാ സാഹചര്യങ്ങളിലും റൈഡറെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്ന മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 10° ആനിവേഴ്‌സരിയോ റിസോമ എഡിഷൻ വരുന്നത്. എബിഎസ് ബ്രേക്കുകളും ട്രാക്ഷൻ കൺട്രോളും ഇതിലുണ്ട്. എൽഇഡി ഹെഡ്‌ലൈറ്റും പ്രധാനപ്പെട്ട വിവരങ്ങൾ കാണിക്കാൻ സഹായിക്കുന്ന വ്യക്തമായ ഡിജിറ്റൽ ഡിസ്‌പ്ലേയും റിസോമ എഡിഷൻ്റെ മറ്റൊരു സവിശേഷതയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








