ഇറ്റലിയെ പ്രകമ്പനം കൊളളിക്കാൻ ടൂ വീലർ മാമാങ്കം! EICMA-യിലെ ഇന്ത്യൻ ബ്രാൻഡുകൾ,സമയം അറിയാം

എല്ലാ വർഷവും, ഇരുചക്ര വാഹന പ്രേമികൾക്ക് വേണ്ടി മാത്രമായി ഇറ്റലിയിൽ EICMA എന്ന പേരിൽ ഒരു പ്രദർശനം നടത്താറുണ്ട്. നിരവധി ഓട്ടോമൊബൈൽ നിർമ്മാതാക്കൾ ഈ പ്രദർശനത്തിൽ തങ്ങളുടെ വരാനിരിക്കുന്ന മോഡലുകൾ പ്രദർശിപ്പിക്കും. ഇന്ത്യയിലെ പോലും മുൻനിര കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കാറുണ്ട്. അങ്ങനെ ഈ വർഷത്തെ പ്രദർശനം നവംബർ 4-ന് ആരംഭിക്കുകയാണ്. സാധാരണ മോട്ടോർ ഷോ എന്നാൽ കാറുകളും ബൈക്കുകളും അതിനൊപ്പം തന്നെ വാണിജ്യവാഹനങ്ങളുമൊക്കെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഇവിടെ തികച്ചും വ്യത്യസ്തമായി ടൂവീലറുകൾക്ക് വേണ്ടി മാത്രമാണ്. മോട്ടോർഷോയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ലോകത്തിലെ എല്ലാ മുൻനിര ഇരുചക്ര വാഹന ബ്രാൻഡുകളും അവരുടെ പുതിയ മോഡലുകൾ, പുത്തൻ ടെക്നോളജികൾ അതിനൊപ്പം തന്നെ മറ്റ് കാര്യങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. പല ഓട്ടോമൊബൈൽ നിർമ്മാതാക്കളും ഈ പ്രദർശനത്തിൽ ആദ്യമായി അവരുടെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത് പതിവാണ്. 4,5 തീയതികളിലാണ് ഇറ്റലിയിലെ മിലാനിൽ ആരംഭിക്കുന്നത്.

Eicma 2025 Motorcycle Show Begins In Italy

ഈ പ്രദർശനം സന്ദർശകർക്കും മാധ്യമങ്ങൾക്കും മാത്രമായിട്ടാണ് നടക്കുന്നത്. നവംബർ 6 മുതൽ 9 വരെ പ്രദർശനം പൊതുജനങ്ങൾക്ക് വേണ്ടി തുറന്നിരിക്കുന്നതാണ്. 4-ാം തീയതി പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. പരിപാടിയുടെ ടിക്കറ്റുകൾ നിലവിൽ ഓൺലൈനിൽ വിൽപ്പനയ്ക്കുണ്ട്. ടിക്കറ്റുകളുടെ വില 20 യൂറോ (ഇന്ത്യൻ കറൻസിയിൽ ഏകദേശം 2,000 രൂപയാണ്).

ഓൺലൈനായി ബുക്ക് ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ടിക്കറ്റിന്റെ വിലയാണിത്, അതേസമയം പ്രദർശനത്തിന് നേരിട്ട് ചെന്ന് വാങ്ങുന്ന ടിക്കറ്റിൻ്റെ ഫീസ് 25 യൂറോ (ഇന്ത്യൻ കറൻസിയിൽ 2,500 രൂപ) ആണ്. അതേസമയം, 4 മുതൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റിൽ ഇളവ് നൽകുന്നുണ്ട് എന്നതാണ് പ്രത്യേകത. 4 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം ലഭിക്കുകയും ചെയ്യും.

Eicma 2025 Motorcycle Show Begins In Italy

കൂടാതെ, ഭിന്നശേഷിക്കാർക്കും സൗജന്യ പ്രവേശനം നൽകുന്നു. സ്കൂളിൽ നിന്ന് ഈ പ്രദർശനം കാണാൻ വന്നാൽ,സ്കൂൾ കുട്ടികൾക്കും ടിക്കറ്റ് വിലയിൽ ഇളവുണ്ട്. ഇന്ത്യൻ ബ്രാൻഡുകളുടെ സാന്നിധ്യം ഷോയിൽ കാണാൻ സാധിക്കും. റോയൽ എൻഫീൽഡ് തങ്ങളുടെ ഹിമാലയൻ 450 റാലി എഡിഷൻ ബൈക്ക് പ്രദർശനത്തിനെത്തുമെന്ന് കാണിക്കുന്ന ഒരു ടീസർ പുറത്തിറക്കിയിരുന്നു.

അതിനൊപ്പം തന്നെ കമ്പനിയുടെ ആദ്യ ഇലക്ട്രിക് ബൈക്കായ ഫ്ലയിംഗ് ഫ്ലാ എസ്6 സ്‌ക്രാംബ്ലറും പ്രദർശനത്തിനെത്താൻ സാധ്യതയുണ്ട്. ടിവിഎസും നോർട്ടണും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. 450 സിസി അഡ്വഞ്ചർ ബൈക്ക് പ്രദർശിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബിഎംഡബ്ല്യു എഫ് 450 ജിഎസ് പ്ലാറ്റ്‌ഫോമിലാണ് ഈ ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. നോർട്ടൺ ബ്രാൻഡിന് കീഴിൽ 4 പുതിയ ബൈക്കുകൾ പുറത്തിറക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഹീറോ മോട്ടോകോർപ്പ് അവരുടെ എക്സ് പൾസ് 421 ബൈക്ക് പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Eicma 2025 Motorcycle Show Begins In Italy

ലോകത്തെമ്പാടുമുളള ടൂ വീലർ പ്രേമികളുടെ പ്രിയപ്പെട്ട മോട്ടോർഷോയിൽ പങ്കെടുക്കാൻ നേരത്തെ തന്നെ കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ഇന്ത്യയിൽ നിന്ന് എന്തായാലും നിരവധി വാഹനപ്രേമികൾ ഇപ്പോൾ തന്നെ ഇറ്റലിക്ക് വണ്ടി പിടിച്ചു കാണുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഇപ്പോഴും വൈകിയിട്ടില്ല കേട്ടോ, നിങ്ങളൊരു തികഞ്ഞ വണ്ടി പ്രാന്തനാണെങ്കിൽ തീർച്ചയായും ഒന്ന് പോയി നോക്കിയാൽ നഷ്ടമൊന്നുമില്ല കേട്ടോ. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 3, 2025, 19:02 [IST]
English summary
Eicma 2025 motorcycle show begins in italy explained in malayalam
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X