പെഡല്‍ ചവിട്ടാതെ 35KM ഓടിക്കാം! വില കേട്ടാല്‍ കുട്ടികള്‍ക്കല്ല, സ്വന്തമായി ഒരെണ്ണം വാങ്ങും

ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് മൊബിലിറ്റി ബ്രാന്‍ഡുകളിലൊന്നായ ഇ-മോട്ടോറാഡ് (EMotorad) തങ്ങളുടെ ജനപ്രിയ X1 ഇലക്ട്രിക് സൈക്കിളിന്റെ അപ്‌ഡേറ്റഡ് പതിപ്പ് പുറത്തിറക്കി. മെച്ചപ്പെട്ട ബാറ്ററിയും ആകര്‍ഷകമായ പുതിയ നിറങ്ങളുമായി X1 ഇന്ത്യന്‍ വിപണിയിലെ താങ്ങാനാവുന്നതും വിശ്വസനീയവുമായ ഇലക്ട്രിക് സൈക്കിളുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. അപ്‌ഡേറ്റില്‍ ഏറ്റവും സുപ്രധാന മാറ്റം വന്നിരിക്കുന്നത് ബാറ്ററിയിലാണ്. ഇ'മോട്ടോറാഡ് X1 ഇലക്ട്രിക് സൈക്കിളിന്റെ മുന്‍മോഡലില്‍ 7.65 Ah യൂണിറ്റിന്റെ ബാറ്ററിയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇ-മോട്ടോറാഡ് പുതിയ X1 സൈക്കിളില്‍ 36V 10.2 Ah ലിഥിയം-അയേണ്‍ ബാറ്ററി ഘടിപ്പിച്ചിരിക്കുന്നു.

ഈ നവീകരണത്തിന്റെ ഫലമായി സൈക്കിളിന്റെ പെഡല്‍ അസിസ്റ്റ് റേഞ്ച് 35 കിലോമീറ്ററില്‍ നിന്ന് 45 കിലോമീറ്റര്‍ വരെയായി ഉയരുന്നു. ത്രോട്ടില്‍ മാത്രം ഉപയോഗിച്ച് ഏകദേശം 35 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. അപ്‌ഡേറ്റഡ് മോഡലില്‍ കമ്പനി 6 പുതിയ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

updated emotorad x1 e-cycle launched

റൂബി റെഡ്, ആര്‍ട്ടിക് ബ്ലൂ, ഫാന്റം ഗ്രേ, സ്‌കൈ ബ്ലൂ ഫയര്‍സ്ട്രീം, ബീജ് ഡെസേര്‍ട്ട് ഹോക്ക്, മിന്റ് ഗ്രീന്‍ ബ്ലേസ് എന്നീ ആറ് നിറങ്ങളാണ് ഇപ്പോള്‍ കളര്‍ പാലറ്റില്‍ ചേര്‍ത്തത്. ഇത് ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിച്ച ഇ-സൈക്കിളില്‍ 100 mm ട്രാവലുള്ള ഫ്രണ്ട് സസ്‌പെന്‍ഷനും 27.5' x 2.1' വലിപ്പത്തിലുള്ള നൈലോണ്‍ ടയറുകളുമാണ് നൽകിയിരിക്കുന്നത്.

ഇത് നഗരവീഥികളില്‍ മാത്രമല്ല ലൈറ്റ് ഓഫ്‌റോഡിംഗിന് കൊണ്ടുപോകാനും സൈക്കിളിനെ പ്രാപ്തമാക്കുന്നു. സിംഗിള്‍-സ്പീഡ് ഗിയര്‍ സിസ്റ്റം, ബാറ്ററി ഇന്‍ഡിക്കേറ്റര്‍ ഡിസ്പ്ലേ എന്നിവ ഈ ഇലക്ട്രിക് സൈക്കിളിനെ ദൈനംദിന യാത്രകള്‍ക്ക് അനുയോജ്യമാക്കുന്നു. 5'3' നും 6'0' നും ഇടയില്‍ ഉയരമുള്ള റൈഡര്‍മാര്‍ക്ക് അനുയോജ്യമായ ഈ ഇ-ബൈക്കില്‍ പരമാവധി 110 കിലോഗ്രാം വരെ ഭാരമുള്ളവര്‍ക്ക് കയറാം.

'X1 ഇലക്ട്രിക് സൈക്കിള്‍ മെച്ചപ്പെടുത്തുന്നതില്‍ നിന്നുള്ള ഞങ്ങളുടെ ലക്ഷ്യം വ്യക്തമായിരുന്നു. ഇലക്ട്രിക് വാഹനങ്ങളെ കൂടുതല്‍ പ്രാപ്യവും, ഈടുറ്റതും, കൂടുതല്‍ ആസ്വാദ്യകരവുമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഞങ്ങളുടെ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു' പുതിയ X1 ഇലക്ട്രിക് സൈക്കിളിന്റെ അവതരണത്തെക്കുറിച്ച് ഇ-മോട്ടോറാഡിന്റെ സഹസ്ഥാപകനും സിഇഒയുമായ കുനാല്‍ ഗുപ്ത പറഞ്ഞു.

'ഇന്ത്യയിലെ ആളുകള്‍ എങ്ങനെയാണ് യാത്ര ചെയ്യുന്നതെന്ന് ഞങ്ങള്‍ പഠിച്ച്, ആ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഉല്‍പ്പന്നം വികസിപ്പിച്ചു. പുതിയ X1 ഇലക്ട്രിക് സൈക്കിള്‍ സ്‌റ്റൈലിഷും താങ്ങാനാവുന്നതും പ്രായോഗികവുമാകാന്‍ കഴിയുമെന്ന് തെളിയിക്കുന്നു' കുനാല്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.
27,999 രൂപയാണ് X1 ഇലക്ട്രിക് സൈക്കിളിന് ഇ-മോട്ടോറാഡ് വില നിശ്ചയിച്ചിരിക്കുന്നത്. ഈ വിലനിലവാരത്തില്‍ കൂടുതല്‍ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന വിശ്വാസ്യതയുള്ള ഇലക്ട്രിക് സൈക്കിളുകളില്‍ മുന്‍നിരയിലാണ് X1-ന്റെ സ്ഥാനം.

കമ്പനി സൈക്കിളിന്റെ അടിസ്ഥാന ഫ്രെയിമിന് 5 വര്‍ഷത്തെ വാറണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അപ്ഡേറ്റഡ് X1 ഇ-സൈക്കിള്‍ ഇപ്പോള്‍ എല്ലാ ഇ-മോട്ടോറാഡ് ഷോറൂമുകളിലും ലഭ്യമാണ്. താല്‍പ്പര്യമുള്ളവര്‍ക്ക് ഈ സൈക്കിള്‍ ഇ-മോട്ടോറാഡിന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ ബുക്ക് ചെയ്യാം. മാത്രമല്ല രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലൂടെയും ബുക്ക് ചെയ്യാം. ഉല്‍പ്പന്നം ഹോം ഡെലിവറിയായി എത്തിച്ച് കൊടുക്കുന്നുണ്ട്. ഇപ്പോള്‍ ഒരു ഇലക്ട്രിക് സൈക്കിള്‍ വാങ്ങാന്‍ പദ്ധതയിട്ട സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലേഖനം അവര്‍ക്ക് അയച്ചുകൊടുക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 7, 2025, 8:00 [IST]
English summary
Emotorad x1 electric cycle updated with stronger battery new colours priced at rs 27999 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X