ലൈസന്‍സും രജിസ്‌ട്രേഷനും വേണ്ടാത്ത ഇലക്ട്രിക് സ്‌കൂട്ടറിന് 50% ഡിസ്‌കൗണ്ട്! വെറും 50000 രൂപക്ക് ആമസോണില്‍

നഗരങ്ങളിലെ വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും പെട്രോള്‍ വില വര്‍ധനവും കാരണം രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കുള്ള ആവശ്യം ക്രമാനുഗതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഒന്നിനുപുറകെ ഒന്നായി കമ്പനികള്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇടത്തരക്കാരെ സംബന്ധിച്ച് നോക്കുമ്പോള്‍ നിരവധി കുറഞ്ഞ വിലയുള്ള ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇപ്പോള്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി ഇടിവെട്ട് ഓഫറുമായി എത്തിയിരിക്കുന്നു. ഇ-സ്‌കൂട്ടറിന്റെ ഒരു പ്രത്യേക മോഡല്‍ ഇപ്പോള്‍ 50 ശതമാനം ഡിസ്‌കൗണ്ടില്‍ വെറും 50,000 രൂപയ്ക്ക് വാങ്ങാം. ഓഫറിനെ കുറിച്ച് വിശദമായി വായിക്കാം.

ഇന്ത്യയിലെ ജനങ്ങള്‍ എല്ലാ വര്‍ഷവും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനായി കാത്തിരിക്കാറുണ്ട്. ഇലക്‌ട്രോണിക് ഗാഡ്ജറ്റുകളും മൊബൈല്‍ ഫോണുകളും എന്ന് തുടങ്ങി നിരവധി അവശ്യ സാധനങ്ങള്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിലൂടെ വാങ്ങാം എന്നത് തന്നെയാണ് കാരണം. ഇപ്പോള്‍ ആമസോണില്‍ EOX കമ്പനിയുടെ E2 ഇലക്ട്രിക് സ്‌കൂട്ടര്‍ നിലവില്‍ 50% കിഴിവില്‍ വെറും 50,000 രൂപയ്ക്ക് ലഭ്യമാണ്.

eox e2 low speed electric scooter side

ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത എന്തെന്നാല്‍ ഇതിന് ഡ്രൈവിംഗ് ലൈസന്‍സോ ആര്‍ടിഒ രജിസ്‌ട്രേഷനോ ആവശ്യമില്ല. കാരണം റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സോ ആര്‍ടിഒ രജിസ്‌ട്രേഷനോ ആവശ്യമില്ല. കമ്പനി പറയുന്നതനുസരിച്ച് ഈ സ്‌കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്റര്‍ ആണ്.

ഇക്കോ, സ്‌പോര്‍ട്ട്, ഹൈ എന്നീ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകള്‍ ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ബ്ലാക്ക്, റെഡ്, വൈറ്റ്, ട്രി എന്നിങ്ങനെ നാല് നിറങ്ങളിലാണ് സ്‌കൂട്ടര്‍ ആമസോണില്‍ വാങ്ങാനാകുക. ഇവി വാങ്ങുമ്പോള്‍ ബാറ്ററി ചാര്‍ജറും ലഭിക്കും. എളുപ്പത്തില്‍ വീടിനുള്ളില്‍ കൊണ്ടുപോയി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന നീക്കം ചെയ്യാവുന്ന ലിഥിയം ബാറ്ററിയാണ് E2 സ്‌കൂട്ടറിന് പവര്‍ നല്‍കുന്നത്.

eox e2 low speed electric scooter

ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ചാര്‍ജിംഗ് സമയം ഏകദേശം 4 മുതല്‍ 6 മണിക്കൂര്‍ വരെയാണ്. ഫയര്‍പ്രൂഫ് കോട്ടഡ് ബാറ്ററിയോടൊപ്പം ഓട്ടോ കട്ട് ഓഫ് ചാര്‍ജര്‍ ആണ് വരുന്നത്. ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നുവെന്ന് മാത്രമല്ല അപ്പാര്‍ട്ടുമെന്റുകളിലും ഫ്‌ലാറ്റുകളിലും താമസിക്കുന്നവര്‍ക്ക് ഉപയോഗപ്രദമാണ്.

എമര്‍ജന്‍സി റൈഡ് മോഡ്, പാര്‍ക്കിംഗ് മോഡ്, റിവേഴ്‌സ് ഗിയര്‍, ആന്റി-തെഫ്റ്റ് ലോക്കിംഗ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ വരുന്നു. മൊബൈല്‍ ചാര്‍ജിംഗിനായി യുഎസ്ബി പോര്‍ട്ടും ഇതിലുണ്ട്. സ്‌കൂട്ടറില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, ട്യൂബ്ലെസ് ടയറുകള്‍, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, റിയര്‍ ഡ്രം ബ്രേക്ക് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വെറും 90 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം.

eox e2 low speed electric scooter side

EOX E2 ഇ-സ്‌കൂട്ടറിന്റ യഥാര്‍ത്ഥ വില 1 ലക്ഷം രൂപയാണ്. 50% കിഴിവില്‍ വെറും 50,000 രൂപയ്ക്ക് ലഭ്യമാക്കുന്ന സ്‌കൂട്ടറിന് നോ കോസ്റ്റ് ഇഎംഐയും വാഗ്ദാനം ചെയ്യുന്നു. പ്രതിമാസം 2,429 രൂപ വരെ മാസതവണയില്‍ ഇത് വാങ്ങാം. ഡെലിവറി ചാര്‍ജുകളൊന്നുമില്ല. ഇവ കൂടാതെ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും ആമസോണ്‍ ലിസ്റ്റിംഗില്‍ കാണാം. ആമസോണിലെ 154-ലധികം ഉപഭോക്താക്കള്‍ ഇതിന് റിവ്യൂ ഇട്ടിട്ടുണ്ട്. അഞ്ചില്‍ 4.2 സ്റ്റാര്‍ ആണ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്.

ഉയര്‍ന്ന വില കാരണം വിപണിയില്‍ പലരും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങാന്‍ മടിക്കുന്നു. എന്നാല്‍ ആമസോണിലെ ഈ കിടിലന്‍ ഓഫര്‍ ഒരു പ്രീമിയം മൊബൈല്‍ ഫോണ്‍ വാങ്ങുന്ന വിലയില്‍ ഇവി വീട്ടിലെത്തിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. കുറഞ്ഞ ഇഎംഐ ഓഫര്‍ ഈ ഡീല്‍ കൂടുതല്‍ മധുരമുള്ളതാക്കുന്നു. കുറഞ്ഞ വിലയില്‍ ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ താല്‍പര്യമുള്ളവര്‍ ഓഫര്‍ അവസാനിക്കുന്നതിന് മുമ്പേ ആമസോണില്‍ കയറി നിങ്ങളുടെ പ്രദേശത്ത് ഡെലിവറി ഉണ്ടോ എന്ന് പരിശോധിക്കൂ.

More from DriveSpark

Article Published On: Thursday, September 25, 2025, 17:01 [IST]
English summary
Eox e2 electric scooter offering at rs 50000 in amazon gets 50 per cent off emi range feature
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X