ഇ-സ്‌കൂട്ടറുകള്‍ക്ക് 20000 വരെ ഓഫറിട്ട് ഇന്ത്യന്‍ കമ്പനി! വില കുറഞ്ഞെന്ന് കരുതി പെട്രോള്‍ മോഡലിന് പിറകേ പോണോ?

2025 സെപ്റ്റംബര്‍ 22 മുതല്‍ രാജ്യത്ത് പുതിയ ജിഎസ്ടി ഘടന നിലവില്‍ വന്നിരിക്കുകയാണ്. 350 സിസി വരെ എഞ്ചിന്‍ ശേഷിയുള്ള ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും ജിഎസ്ടി ഇപ്പോള്‍ 18 ശതമാനമാണ്. നേരത്തെ ഇത് 28 ശതമാനമായിരുന്നു. അതേസമയം പ്രീമിയം ബൈക്കുകളുടെ ജിഎസ്ടി 40 ശതമാനമാക്കി ഉയര്‍ത്തി. ജിഎസ്ടി സ്ലാബ് മാറിയത് കാരണം പെട്രോള്‍ ബൈക്കുകളുടെയും സ്‌കൂട്ടറുകളുടെയും വിലഗണ്യമായി കുറഞ്ഞിട്ടുണ്ട്. വില കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ ജനം ഷോറൂമിലേക്ക് ഒഴുകുകയാണെന്നാണ് കമ്പനികള്‍ പുറത്തുവിട്ട വില്‍പ്പന കണക്കുകള്‍ സൂചിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ജിഎസ്ടി 2.0 കാരണം വെല്ലുവിളി നേരിടുന്ന ഒരു വിഭാഗമാണ് രാജ്യത്തെ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡുകള്‍.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നിലവിലുള്ള 5 ശതമാനം ജിഎസ്ടി നിരക്ക് തന്നെ തുടരാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. പെട്രോള്‍ സ്‌കൂട്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാകുമ്പോള്‍ ഇവി വാങ്ങാന്‍ മടിച്ച് നില്‍ക്കുന്നവര്‍ ഒരിക്കലും ആ തീരുമാനം മാറ്റാന്‍ സാധ്യതയുമില്ല. ഈ സാഹചര്യത്തില്‍ ഉത്സവകാലത്ത് ഉപഭോക്താക്കളെ ഷോറൂമിലേക്ക് ആകര്‍ഷിക്കാനായി ഇവി നിര്‍മാതാക്കളുടെ മുന്നിലുള്ള ഏക വഴി ഓഫറുകളാണ്.

magnus neo

ഉത്സവ സീസണില്‍ വില്‍പ്പന വാരാനായി പരമ്പരാഗത ബ്രാന്‍ഡുകളും സ്റ്റാര്‍ട്ടപ്പ് കമ്പനികളും ഫെസ്റ്റീവ് സീസണ്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (GEML) തങ്ങളുടെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടറുകളായ മാഗ്‌നസ് നിയോ, നെക്‌സസ് എന്നിവയ്ക്ക് ആകര്‍ഷകമായ ഉത്സവ സീസണ്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. മാഗ്‌നസ് നിയോയ്ക്ക് 12,000 രൂപ വരെ കിഴിവും, നെക്‌സസിന് 20,000 രൂപ വരെ വിലക്കിഴിവും ലഭിക്കും.

കൂടാതെ, നെക്‌സസിനൊപ്പം 10,000 രൂപ വിലമതിക്കുന്ന അഡ്വാന്‍സ്ഡ് ഫീച്ചറുകളും കണക്റ്റഡ് സാങ്കേതികവിദ്യയും സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡിന്റെ വിപുലമായ റീട്ടെയില്‍ ശൃംഖലയിലൂടെയും ഈ ആനുകൂല്യങ്ങള്‍ നേടിയെടുക്കാം. മാത്രമല്ല എവിടെ നിന്നായാലും നിങ്ങളുടെ വിരല്‍ തുമ്പില്‍ ഈ സ്‌കൂട്ടര്‍ വാങ്ങാനുള്ള സൗകര്യവും ആമ്പിയര്‍ ബ്രാന്‍ഡ് ചെയ്യുന്നു. കാരണം പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ഫ്‌ലിപ്കാര്‍ട്ടിലും ആമസോണിലും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

സുരക്ഷിതവും ഈടുറ്റതുമായ എല്‍എഫ്പി ബാറ്ററി സാങ്കേതികവിദ്യയാണ് രണ്ട് മോഡലുകളിലും ഉപയോഗിക്കുന്നത്. ഇത് സാധാരണ ബാറ്ററികളേക്കാള്‍ ഇരട്ടി ആയുസ് വാഗ്ദാനം ചെയ്യുന്നു. മാപ്പ് മിററിംഗ്, മെച്ചപ്പെട്ട ബ്രേക്കിംഗ് സംവിധാനങ്ങള്‍, മികച്ച ഗ്രൗണ്ട് ക്ലിയറന്‍സ്, സൗകര്യപ്രദമായ വലിയ സീറ്റിംഗ് എന്നിവ ഈ സ്‌കൂട്ടറുകളുടെ സവിശേഷതകളാണ്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കും റൈഡര്‍മാര്‍ക്കും അനുയോജ്യമായ രീതിയിലാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പ് പ്രകാരം ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള കഠിനമായ താപനിലയില്‍ പരീക്ഷിച്ചിട്ടുണ്ട്. ഹൈ ടെന്‍സൈല്‍ ശേഷിയുള്ള ഡ്യുവല്‍-ഫ്രെയിം ഷാസിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരുടെ ഏറ്റവും വലിയ പരാതി വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ചാണ്. എന്നാല്‍ മാഗ്‌നസ് നിയോ, നെക്‌സസ് എന്നീ ഇവികള്‍ വാങ്ങുന്നവര്‍ക്ക് ആമ്പിയര്‍ കെയര്‍ വഴി ആഫ്റ്റര്‍ സെയില്‍സ് പിന്തുണ കമ്പനി ഉറപ്പാക്കുന്നു. ഇന്ത്യയിലുടനീളം കമ്പനിക്ക് 600-ല്‍ അധികം സര്‍വീസ് ടച്ച്പോയിന്റുകളുണ്ട്. മാത്രമല്ല 24/7 അസിസ്റ്റന്‍സും തടസരഹിതമായ മെയിന്റനന്‍സും ലഭ്യമാണ്.

ഫ്യൂചറിസ്റ്റിക്കും പ്രായോഗികവുമായ നെക്സസും മാഗ്‌നസും ഗ്രീവ്സിന്റെ 165 വര്‍ഷത്തെ എഞ്ചിനീയറിംഗ് പാരമ്പര്യത്തെയും 17 വര്‍ഷത്തെ ഇവി വൈദഗ്ധ്യത്തെയും പ്രതിഫലിപ്പിക്കുന്നവയാണ്. ഗ്രീവ്‌സിന്റെ 370+ ഡീലര്‍ഷിപ്പുകളിലും മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഈ ഉത്സവകാല ഓഫറുകള്‍ സ്മാര്‍ട്ട് മൊബിലിറ്റി ജനാധിപത്യവല്‍ക്കരിക്കുന്നതിനും ഇവികള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ആക്സസ് ചെയ്യാവുന്നതാക്കുന്നതിനുമുള്ള കമ്പനിയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നു.

More from DriveSpark

Article Published On: Sunday, September 28, 2025, 9:00 [IST]
English summary
Greaves electric mobility announced festive offers on magnus neo and nexus up to rs 20000 benefit
കൂടുതല്‍... #electric vehicles #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X