ഇനി ഹാർലി X440 വാങ്ങാൻ കുറച്ച് പണം മതി! ഡെനിം വേരിയന്റ് ഒഴിവാക്കി, ഇത് പുതിയ ഗെയിംപ്ലാനോ

ലോകത്ത് ഏറ്റവും പ്രശസ്തമായ മോട്ടോർസൈക്കിൾ ബ്രാൻഡുകളിൻ ഒന്നാണ് ഹാർലി ഡേവിഡ്‌സൺ (Harley Davidson). ഇന്ത്യയിലും ഈ ബ്രാൻഡിന് വലിയ ആരാധകരുണ്ട്. ഒരികാലത്ത് വില കൂടുതൽ കാരണം ബൈക്ക് പ്രേമികളെയെല്ലാം നിരാശപെടുത്തേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ കമ്പനി ഹീറോ മോട്ടോകോർപുമായി (Hero Motocorp) കൈകോർത്ത് X440 എന്ന മോഡൽ വിപണിയിൽ എത്തിച്ചതെല്ലാം ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഗെയിം ചേഞ്ചിംഗ് മൊമെൻ്റുകളായിരുന്നു. ഇന്ത്യയിലെ പലർക്കും ഹാർലി ബൈക്കുകൾ എന്നത് വെറുമൊരു സ്വപ്നമായി നിലനിന്നതിൽ നിന്നും യാഥാർത്ഥ്യമായി മാറാൻ X440 കാരണമായിട്ടുണ്ട്.

ഹാർലി ഡേവിഡ്‌സൺ X440-യെ ചുറ്റിപറ്റിയുള്ള പുതിയ മാറ്റങ്ങൾ ഇന്ത്യൻ മിഡ്-കപ്പാസിറ്റി സെഗ്മെൻ്റുകളിൽ വലിയ ചർച്ചകൾ സൃഷ്ടിക്കുകയാണ്. ഏറ്റവും പ്രധാനമായി കമ്പനി X440 വേരിയൻ്റുകളുടെ വില കുറച്ചതും മുമ്പ് ലഭ്യമായിരുന്ന ബേസ് ഡെനിം വേരിയൻ്റ് പൂർണ്ണമായും നിർത്തലാക്കിയതും എല്ലാമാണ് ഇപ്പേൾ വാർത്തകൾ. ഇതോടെ നിലവിൽ ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കുന്നത് മിഡ്-സ്പെക്ക് വിവിഡ് വേരിയൻ്റും ടോപ്പ്-എൻഡ് S വേരിയൻ്റും മാത്രമാണ്.

Harley Davidson X440

വില കുറച്ചതോടെ വിവിഡ് ഇപ്പോൾ ഏകദേശം 2.35 ലക്ഷം രൂപ എക്‌സ്-ഷോറൂം വില മുതലാണ് ലഭ്യമാകുന്നത്. ഇത് മുൻ വിലയേക്കാൾ ഏകദേശം 20,000 രൂപ കുറവാണ്. അതുപോലെ കൂടുതൽ പ്രീമിയം ഫീച്ചറുകൾ ഉള്ള S വേരിയന്റിനും ഏകദേശം 25,000 വരെ വിലക്കുറവ് ലഭിച്ചിട്ടുണ്ട്. ഇതോയടെ 2.54 ലക്ഷം രൂപയായി കുറയുകയും ചെയ്തു. ഈ വില കുറവുകൾ കൂടുതലായും സാധാരണ ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഒരു അവസരമായി മാറിയിരിക്കുകയാണ്.

ഡെനിം വേരിയന്റ് ഒഴിവാക്കിയതോടെ എൻട്രി-ലെവൽ ബൈക്കായ വിവിഡിൽ തന്നെ മികച്ച ഫിനിഷും കൂടുതൽ മെച്ചപ്പെട്ട സ്റ്റൈലിങ്ങും ലഭിക്കുന്നതാണ്. അതിനാൽ വാങ്ങുന്നവർ നേടാൻ പോകുന്നത് ഉയർന്ന നിലവാരമുള്ള കിടിലൻ പാക്കേജുകളായിരിക്കും. മാത്രവുമല്ല ഈ വിലക്കുറവുകൾ X440-നെ കൂടുതൽ ആളുകൾക്ക് ലഭ്യമായ ഒരു ഹാർലി മോഡലാക്കി മാറ്റുകയും അതോടൊപ്പം മുമ്പ് ബജറ്റ് കാരണങ്ങളാൽ പിന്മാറിയിരുന്ന റൈഡർമാർക്ക് വീണ്ടും പരിഗണിക്കാവുന്ന ഒരു ഓപ്ഷനായി ഉയർത്തുകയും ചെയ്യുന്നുണ്ട്.

Harley Davidson X440

വേരിയന്റ് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും X440-യുടെ മെക്കാനിക്കൽ ഭാഗങ്ങളിൽ യാതൊരു വ്യത്യാസവും ഇല്ല. അതേ 440 സിസി എയർ-ഓയിൽ കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിൻ തുടർന്നും ലഭിക്കുന്നതാണ്. ഇത് 6,000 ആർപിഎമ്മിൽ പരമാവധി 27 bhp പവറും 4,000 ആർപിഎമ്മിൽ 38 Nm ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഈ യൂണിറ്റിൽ 6-സ്പീഡ് ട്രാൻസ്മിഷനും സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചും ഉൾപ്പെടുന്നു. അതിനാൽ ദിവസേന യാത്രകളിലും ഹൈവേ റൈഡിംങിലും നല്ല പ്രകടനം ഉറപ്പാക്കാൻ X440-ന് കഴിയും.

വിവിഡും S വേരിയൻും ചില കാര്യങ്ങളിൽ വ്യത്യസ്തത കാണിക്കുന്നുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം. ഡയമണ്ട്-കട്ട് അലോയി വീലുകൾ, വെങ്കല ടച്ച് ഉള്ള മെറ്റൽ പാർട്ടുകൾ, മെഷീൻ ചെയ്ത എഞ്ചിൻ ഫിനിഷ്, സ്മാർട്ട്‌ഫോൺ കണക്റ്റഡ് ഫീച്ചറുകൾ എന്നിവ വിവിഡിൽ ലഭ്യമല്ല. ഇവയെല്ലാം കൂടുതൽ പ്രീമിയം അനുഭവം നൽകുന്ന S വേരിയന്റിലാണ് ലഭിക്കുന്നത്. അതിനാൽ വീലിന്റെയും എഞ്ചിൻ്റേയും ഗ്ലാമർ ഫിനിഷ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ ഫീച്ചറുകൾ എന്നിവ ആഗ്രഹിക്കുന്നവർക്ക് S വേരിയൻ്റായിരിക്കും അനുയോജ്യം.

Harley Davidson X440

മാത്രവുമല്ല വേരിയന്റുകൾക്കിടയിൽ കളർ ഓപ്ഷനുകളിലും വ്യക്തമായ വ്യത്യാസമുണ്ട്. വിവിഡ് കൂടുതൽ ആകർഷകവും വൈവിധ്യമാർന്നതുമായ കളർ ചോയ്സുകളാണ് നൽകുന്നത്. മസ്റ്റാർഡ്, ഗോൾഡ് ഫിഷ് സിൽവർ, മെറ്റാലിക് തിക്ക് റെഡ്, മെറ്റാലിക് ഡാർക്ക് സിൽവർ എന്നീ നാല് നിറങ്ങളിലും അത് ലഭ്യമാണ്. ഈ കളർ സ്കീമുകൾ X440-ന് കൂടുതൽ യുവത്വരൂപവും റോഡിൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ലുക്ക് കൂടി നൽകുന്നുണ്ട്.

അതേസമയം S വേരിയന്റ് കൂടുതൽ പ്രീമിയം ലുക്ക് ലക്ഷ്യമാക്കി മാറ്റ് ബ്ലാക്ക് എന്ന ക്ലാസിക് ഷേഡിലും ശ്രദ്ധ പിടിച്ചുപറ്റുന്ന ബാജ ഓറഞ്ച് എന്ന സ്പോർട്ടി നിറവും മാത്രം വാഗ്ദാനം ചെയ്യുന്നു. അതായത് വിവിഡ് വേരിയന്റ് കൂടുതൽ നിറങ്ങൾ നൽകുന്നുവെങ്കിലും ഫീച്ചറുകൾ അടിസ്ഥാനപരമാണ്. മറുവശത്ത് S വേരിയന്റ് കുറച്ച് നിറങ്ങൾ മാത്രമേ നൽകുന്നുള്ളൂ. പക്ഷേ ഫിനിഷും ഫീച്ചർ ക്വാളിറ്റിയും ഏറ്റവും ഉയർന്നതാണെന്നതാണ് പ്രധാന ഹൈലൈറ്റ്.

More from DriveSpark

Article Published On: Sunday, December 7, 2025, 14:02 [IST]
English summary
Harley davidson x440 gets price cut base variant discontinued
കൂടുതല്‍... #harley davidson #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X