റോഡ്‌സ്റ്ററിന്റെ പോരായ്മകള്‍ തീര്‍ത്ത് മൊഞ്ചാക്കി ഹാര്‍ലി! വിലയറിഞ്ഞാല്‍ പിന്നെ ബുള്ളറ്റിന്റെ പിറകെ പോവൂല
ലോക പ്രശസ്ത അമേരിക്കന്‍ ടൂവീലര്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ പുതിയ 'X440 T' (Harley Davidson X440T) മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഇന്ത്യയിലെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡായ ഹീറോ മോട്ടോകോര്‍പ്പുമായി സഹകരിച്ച് വില്‍ക്കുന്ന X440-യുടെ ടോപ് സ്പെക്ക് 'S' വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പുതിയ നിയോ-റെട്രോ മോഡല്‍ പണികഴിപ്പിച്ചിരിക്കുന്നത്. പുതിയ എക്സ്ഹോസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍, സ്വിച്ചബിള്‍ എബിഎസ് എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍. പുത്തന്‍ മോട്ടോര്‍സൈക്കിളിന്റെ വിലയും സവിശേഷതകളും മറ്റ് വിവരങ്ങളും ചുവടെ വിശദമായി വായിക്കാം.
ഡിസൈനും നിറങ്ങളും
പേള്‍ ബ്ലൂ, പേള്‍ റെഡ്, പേള്‍ വൈറ്റ്, വിവിഡ് ബ്ലാക്ക് നിറങ്ങളില്‍ ഹാര്‍ലി ഡേവിഡ്സണ്‍ X440T തെരഞ്ഞെടുക്കാവുന്നതാണ്. ഹാര്‍ലി X440 മോഡലിനോട് സാമ്യതയുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകള്‍, മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, വൈഡ് ഹാന്‍ഡില്‍ബാര്‍ തുടങ്ങിയ നിയോ റെട്രോ ഘടകങ്ങളും ഇതിന് ലഭിക്കുന്നു.

ഹാര്‍ലി ഡേവിഡ്സണ്‍ X440 റോഡ്സ്റ്ററിന്റെ ഡിസൈനിംഗിലെ പോരായ്മയായി ഉയര്‍ത്തിക്കാണിക്കപ്പെട്ടിരുന്നത് അതിന്റെ പിന്‍ഭാഗമായിരുന്നു. റിയര്‍ എന്‍ഡ് ഡിസൈനിലെ പോരായ്മകള്‍ പരിഹരിച്ച് ഹാര്‍ലി X440T-ക്ക് പുതിയ റിയര്‍ സബ്ഫ്രെയിം ലഭിച്ചു. ഇത് മോട്ടോര്‍സൈക്കിളിന് സ്പോര്‍ട്ടി ഭാവം നല്‍കുന്നുവെന്ന് മാത്രമല്ല രണ്ട് പുതിയ ബാര്‍-എന്‍ഡ് മിററുകളും കൂടി ലഭിച്ചതോടെ റോഡ്സ്റ്റര്‍ ലുക്ക് പൂര്‍ണമായി.
ഫീച്ചര്‍ അപ്ഡേറ്റ്
ഓട്ടോ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 3.5 ഇഞ്ച് റൗണ്ട് ടിഎഫ്ടി ഡിസ്പ്ലേ എന്നിവയും X440T-യിലുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയിലൂടെ കോളുകള്‍ സ്വീകരിക്കാനും നിരസിക്കാനും സാധിക്കും. മ്യൂസിക് പ്ലേ കണ്‍ട്രോള്‍, സൈഡ് സ്റ്റാന്‍ഡ് അലര്‍ട്ട്, ഹൈ ബീം ഇന്‍ഡിക്കേറ്റര്‍, മിസ്ഡ് കോള്‍ അലേര്‍ട്ടുകള്‍ എന്നിവയും ഇതില്‍ ലഭിക്കും. ഇതെല്ലാം സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് സമാനമായ സവിശേഷതകളാണ്.

ഹാര്‍ലി ഡേവിഡ്സണ്‍ X440T-യില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ചബിള്‍ എബിഎസ് എന്നിവയുണ്ട്. മാത്രമല്ല റോഡ്, റെയിന്‍ എന്നീ രണ്ട് റൈഡിംഗ് മോഡുകളും ലഭിക്കുന്നു. ആകര്‍ഷകമായ ഹീറ്റ് ഷീല്‍ഡുള്ള പുതിയ എക്സ്ഹോസ്റ്റ് സിസ്റ്റവും എമര്‍ജന്‍സി ബ്രേക്കിംഗിന്റെ സമയത്ത് നാല് ഇന്‍ഡിക്കേറ്ററുകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന പാനിക് ബ്രേക്ക് അലേര്‍ട്ടും സുരക്ഷ ഉറപ്പാക്കുന്നു.
എഞ്ചിന്‍
പവര്‍ട്രെയിന്‍ വശം ഹാര്‍ലി X440T സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമാണ്. അതേ, 440 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് 2V എഞ്ചിനാണ് X440T-ക്ക് കരുത്തേകുന്നത്. ഇത് 6,000 ആര്‍പിഎമ്മില്‍ 27 bhp പവറും 4,000 ആര്‍പിഎമ്മില്‍ 38 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒരു 6-സ്പീഡ് ഗിയര്‍ബോക്സും സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ച് സിസ്റ്റവും ഇതില്‍ നല്‍കിയിട്ടുണ്ട്.

സേഫ്റ്റി സജ്ജീകരണങ്ങള്‍
പുത്തന്‍ മോട്ടോര്‍സൈക്കിള്‍ ട്രെല്ലിസ് ഫ്രെയിമിലാണ് വരുന്നത്. മുന്നില്‍ 130mm ട്രാവലുള്ള 43mm KYB അപ്സൈഡ് ഫോര്‍ക്കുകളും പിന്നില്‍ 7-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുള്ള ട്വിന്‍ ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. രണ്ടറ്റത്തുമായി 320mm/240mm ഡിസ്‌ക് ബ്രേക്കുകള്‍ സ്റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡയമണ്ട്-കട്ട് അലോയ് വീലുകളിലാണ് X440T ഓടുന്നത്.
വിലയും ലഭ്യതയും
ഹാര്‍ലി-ഡേവിഡ്സണ്‍ X440T-ക്ക് 2.79 ലക്ഷം രൂപയാണ് കമ്പനി എക്സ്-ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇന്ന (2025 ഡിസംബര്‍ 7) മുതല്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാം. ഹാര്‍ലി ഡേവിഡ്‌സണ്‍ ഷോറൂമുകള്‍ കൂടാതെ ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയ ഷോറൂമുകള്‍ വഴിയും ഇത് വാങ്ങാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, യെസ്ഡി റോഡ്സ്റ്റര്‍, ഹോണ്ട CB350, ട്രയംഫ് സ്പീഡ് 400 തുടങ്ങിയ മോഡലുകളുമായാണ് ഹാര്‍ലി ഡേവിഡ്സണ്‍ X440T മത്സരിക്കുന്നത്.


Click it and Unblock the Notifications








