ക്രൂയിസ് കൺട്രോൾ വരെ കിട്ടുന്ന ഹീറോയുടെ ബൈക്ക്! പക്ഷേ വിൽപ്പനയിൽ ഇടിവ് വന്ന സങ്കടത്തിൽ ബ്രാൻഡ്

ഹീറോ മോട്ടോകോർപ് എന്ന ബ്രാൻഡ് എന്നും യുവാക്കളുടെ ഇടയിൽ മാത്രമല്ല പ്രായഭേദമന്യെ എല്ലാവർക്കും അൽപ്പം താൽപ്പര്യം കൂടുതലുണ്ട്. എല്ലാ മാസവും വളരെ മാന്യമായ വിൽപ്പനയുണ്ട്, പക്ഷേ ഒക്ടോബർ മാസത്തിൽ 38 ശതമാനത്തിൻ്റെ ഇടിവ് 125 സെഗ്മെൻ്റിലെ സുന്ദരൻ മോഡലിന് വന്നിരിക്കുകയാണ്. ഒക്ടോബർ മാസത്തിൽ 24,582 യൂണിറ്റുകളാണ് വിറ്റതെങ്കിലും 2024 ഒക്ടോബർ മാസവുമായി താരതമ്യം ചെയ്യുമ്പോഴാണ് വലിയ ഇടിവ് വ്യക്തമാകുന്നത്. എന്നാൽ സെപ്റ്റംബർ മാസത്തിൻ്റെ കണക്കിലേക്ക് നോക്കിയാൽ ആശ്വസിക്കാനുള്ള വകയുണ്ടെന്നും മനസിലാക്കാൻ സാധിക്കും.21,184 യൂണിറ്റുകളായിരുന്നു വിറ്റത്. നിരവധി അപ്ഡേറ്റുകളും എക്സ്ട്രീം 125r-ന് കമ്പനി നൽകാറുണ്ട്.

സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ബൈക്കിന്റെ പുതിയ പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. വിലകൂടിയ കാറുകളിലേതിന് സമാനമായി ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം വരെ കമ്പനി ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുവഴി ആവശ്യമായ വേഗത സജ്ജീകരിക്കാനും ആക്സിലറേറ്റര്‍ ഉപയോഗിക്കാതെ തന്നെ നിശ്ചിത വേഗതയില്‍ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുമെന്നതാണ് ഹൈലൈറ്റ്.

Hero Extreme 125R Posted 38 Percentage Sales Decline

സ്പ്ലിറ്റ്-സീറ്റ് സജ്ജീകരണം വേണ്ടന്നുള്ളവർക്കും കുറഞ്ഞ വിലയിൽ മോഡൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും സിംഗിൾ സീറ്റ് വേരിയൻ്റും ലഭിക്കും. പിൻസീറ്റ് യാത്രാ സുഖസൗകര്യങ്ങളുടെ കാര്യത്തിൽ സിംഗിൾ-സീറ്റ് വേരിയന്റ് കൂടുതൽ പ്രായോഗികത നൽകുന്നുവെന്നാണ് ഹീറോ പറയുന്നത്. പവര്‍, റോഡ്, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഈ പുതിയ ടോപ്പ് വേരിയന്റില്‍ ലഭ്യമാണ്.

കൂടാതെ, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ഇതിലുണ്ട്. ഈ സെഗ്മെൻ്റിൽ ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കുന്ന ആദ്യ ബൈക്കാണിതെന്ന പ്രത്യേകതയും എക്സ്ട്രീം 125 r-നുണ്ട്. മറ്റ് വേരിയന്റുകളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതിന് വേണ്ടി മൂന്ന് പുതിയ നിറങ്ങളിലും ഹീറോ എക്സ്ട്രീം 125R-ന്റെ ടോപ്പ് വേരിയൻ്റിൽ ലഭ്യമാണ്.

Hero Extreme 125R Posted 38 Percentage Sales Decline

ബ്ലാക്ക് പേള്‍ റെഡ്, ബ്ലാക്ക് മാറ്റ് ഷാഡോ ഗ്രേ, ബ്ലാക്ക് ലീഫ് ഗ്രീന്‍ എന്നിവയാണ് ഈ നിറങ്ങള്‍. ഈ മൂന്ന് നിറങ്ങളും പുതിയ ടോപ്പ് വേരിയന്റില്‍ മാത്രമാണ് ലഭിക്കുന്നത്. ഈ ഷേഡുകള്‍ എക്‌സ്ട്രീം 125R-ന് അതിന്റെ പുതിയ പെര്‍ഫോമന്‍സ്‌ഫോക്കസ്ഡ് ഐഡന്റിറ്റിക്ക് അനുസൃതമായി കൂടുതല്‍ ബോള്‍ഡായ ലുക്ക് നല്‍കുന്നു.

സ്റ്റാന്‍ഡേര്‍ഡായി പുതിയ ഗ്രാഫിക്‌സും വരുന്നു.ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും കോള്‍, എസ്എംഎസ് അലേര്‍ട്ടുകളും ഉള്ള ഗ്ലാമര്‍ എക്സില്‍ ഉണ്ടായിരുന്ന അതേ 4.2 ഇഞ്ച് കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ രൂപത്തിലാണ് ഹീറോ എക്സ്ട്രീം 125R-ന്റെ മറ്റൊരു വലിയ അപ്ഡേറ്റ് വരുന്നത്.

ഹീറോ എക്‌സ്ട്രീം 125R ടോപ്പ് വേരിയന്റില്‍ 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 11.5 bhp പവറും 10.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളോടുകൂടിയ ഹീറോ ഗ്ലാമര്‍ എക്‌സ് അടുത്തിടെ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കിയിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, November 27, 2025, 11:17 [IST]
English summary
Hero extreme 125r posted 38 percentage sales decline all you need to know
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X