സാധാരണക്കാരന്റെ ബൈക്കില്‍ ക്രൂയിസ് കണ്‍ട്രോള്‍ ചേര്‍ത്ത് ഹീറോ! കൊതിപ്പിക്കുന്ന വിലയില്‍ ഗ്ലാമര്‍ X

ഇന്ത്യയിലെ ഏറ്റവും ഫ്യൂച്ചറിസ്റ്റിക്കായ 125 സിസി മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിച്ച് ഹീറോ മോട്ടോകോര്‍പ്പ്. ചൊവ്വാഴ്ചയാണ് (2025 ഓഗസ്റ്റ് 19) രാജ്യത്തെ നമ്പര്‍ 1 ടൂവീലര്‍ ബ്രാന്‍ഡ് ആയ ഹീറോ ഗ്ലാമര്‍ X 125 വിപണിയില്‍ എത്തിച്ചത്. ബേസ് ഡ്രം വേരിയന്റിന് 89,999 രൂപയാണ് വിലയിട്ടിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ ടോപ്‌സ്‌പെക് ഡിസ്‌ക് വേരിയന്റിന് 99,999 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണ് ഇത്. സ്‌റ്റൈലിംഗ് അപ്‌ഡേറ്റുകള്‍ക്കൊപ്പം പുത്തന്‍ ഫീച്ചറുകളുമായി എത്തുന്ന പുത്തന്‍ മോട്ടോര്‍സൈക്കിളിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഡ്രം, ഡിസ്‌ക് എന്നീ രണ്ട് വേരിയന്റുകളിലായി അഞ്ച് നിറങ്ങളില്‍ ഗ്ലാമര്‍ X 125 ലഭ്യമാണ്. ഡ്രം വേരിയന്റ് മാറ്റ് മാഗ്‌നറ്റിക് സില്‍വര്‍, കാന്‍ഡി ബ്ലേസിംഗ് റെഡ് ഷേഡുകളിലും ഡിസ്‌ക് വേരിയന്റ് മെറ്റാലിക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ടീല്‍ ബ്ലൂ, ബ്ലാക്ക് പേള്‍ റെഡ് പെയിന്റ് സ്‌കീമുകളിലും ലഭ്യമാണ്. വിഷ്വല്‍ ഫ്രണ്ടില്‍ മോട്ടോര്‍സൈക്കിളിന് മുന്നിലും പിന്നിലും ഫുള്‍ എല്‍ഇഡി സജ്ജീകരണവും ഇരുവശത്തും 'H' ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലും ഉണ്ട്.

hero glamour x 125 launched

കൂടാതെ, മോട്ടോര്‍സൈക്കിളിന് ഷാര്‍പ്പ്-ലുക്കിംഗ് ടാങ്ക് ഷ്രൗഡുകളും ലഭിക്കുന്നു. 125സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറാണ് ഈ മോഡലിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പ്രീമിയം പെര്‍ഫോമന്‍സ് ബൈക്കുകളായ കെടിഎം 390 ഡ്യൂക്ക്, ടിവിഎസ് അപ്പാച്ചെ RTR 310 എന്നീ മോഡലുകളില്‍ കണ്ടുവരുന്ന ഫീച്ചറാണ് ഹീറോ കുറഞ്ഞ വിലയുള്ള ബൈക്കില്‍ ഉള്‍പ്പെടുത്തി ഞെട്ടിച്ചിരിക്കുന്നത്.

ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം എന്‍ഗേജ് ചെയ്യിക്കാനായി ഒരു പ്രത്യേക ടോഗിള്‍ സ്വിച്ച് മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. കൂടാതെ സ്പീഡ് സെറ്റ് ചെയ്യാനും റീസെറ്റ് ചെയ്യാനുമുള്ള ഓപ്ഷനും ഇതില്‍ ഉള്‍പ്പെടുന്നു. റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഇക്കോ, റോഡ്, പവര്‍ എന്നീ മൂന്ന് റൈഡ് മോഡുകളും മോട്ടോര്‍സൈക്കിളിന് ലഭിക്കുന്നു. തിരഞ്ഞെടുത്ത മോഡിനെ അടിസ്ഥാനമാക്കി എഞ്ചിന്‍ മാപ്പിംഗ് മാറ്റുന്നു.

hero glamour x 125 launched

പുതിയ ഹീറോ ഗ്ലാമര്‍ X 125 മോട്ടോര്‍സൈക്കിളിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും ഉള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, സിംഗിള്‍-ചാനല്‍ ABS എന്നിവയാണ് മറ്റ് സവിശേഷതകള്‍. മോട്ടോര്‍സൈക്കിളിന്റെ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും തുടര്‍ന്നും സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കും.

125 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ഗ്ലാമര്‍ X 125 മോട്ടോര്‍സൈക്കിളിന് കരുത്ത് പകരുന്നത്. ഇത് 8,250 ആര്‍പിഎമ്മില്‍ 11.4 bhp പവറും 6,000 ആര്‍പിഎമ്മില്‍ 10.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഹീറോ എക്‌സ്ട്രീം 125R- ന്റെ അതേ മോട്ടോര്‍ ആണെങ്കിലും ഔട്ട്പുട്ട് നേരിയ തോതില്‍ വര്‍ധിച്ചു. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

ഈ ലോഞ്ചോടെ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമര്‍ X മോഡലിനെ അതിന്റെ ക്ലാസിലെ ഏറ്റവും ടെക്‌നിക്കലി അഡ്വാന്‍സ്ഡ് കമ്മ്യൂട്ടര്‍ ബൈക്കുകളില്‍ ഒന്നാക്കി മാറ്റി. ഹോണ്ട SP 125, ടിവിഎസ് റൈഡര്‍ 125, ബജാജ് പള്‍സര്‍ N125 തുടങ്ങിയ എതിരാളികളോട് ഇത് മത്സരിക്കുന്നു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ ഹീറോ ഡീലര്‍ഷിപ്പുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഡെലിവറികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 19, 2025, 20:33 [IST]
English summary
Hero glamour x 125 launched with first in segment cruise control feature check price details here
കൂടുതല്‍... #hero motocorp #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X