70 കിലോമീറ്റർ മൈലേജ് തരുന്ന ബൈക്കിന് റെക്കോർഡ് വിൽപ്പന; ഹീറോ എന്നും ജനമനസിൽ ഹീറോ തന്നെ
2025 നവംബറിൽ കാറുകൾ മാത്രമല്ല ജനപ്രിയ ടൂവീലറുകളും മികച്ച വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനിയാണ് ഹീറോ HF ഡീലക്സ്. വിൽപ്പനയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ബൈക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 91,082 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. മുൻവർഷം ഇതേ കാലയളവിൽ വിറ്റ 61,245 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ, 48.72 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് HF ഡീലക്സ് സ്വന്തമാക്കിയിരിക്കുന്നത്. കുറഞ്ഞ വിലയും മികച്ച മൈലേജും വിശ്വസനീയമായ പ്രകടനവും HF ഡീലക്സിനെ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കമ്യൂട്ടർ ബൈക്കുകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. വാഹനത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
സിറ്റികളിലും അത് പോലെ തന്നെ ഗ്രാമീണ മേഖലകളിലും ഒരു പോലെ വലിയ രീതിയിൽ ഡിമാൻ്റുളള മോഡലാണ് ഹീറോയുടെ HF ഡീലക്സ് എന്നത്. ദൈനംദിന യാത്രകൾക്ക് അനുയോജ്യമാണ് എന്നതാണ് ഉപഭോക്താക്കളെ ഈ മോഡലിലേക്ക് ആകർഷിക്കുന്നതിൻ്റെ പ്രധാന കാരണം.HF Deluxe ഓൾ ബ്ലാക്ക് OBD2B-യുടെ എക്സ്-ഷോറൂം വില 55,992-ലാണ് ആരംഭിക്കുന്നത്.

മറ്റ് വേരിയന്റുകളായ കിക്ക് കാസ്റ്റ് OBD2B-ക്ക് 59,792 രൂപയാണെങ്കിൽ സെൽഫ് കാസ്റ്റ് OBD2B-ക്ക് 64,999 രൂപയാണ് വിലയായി മുടക്കേണ്ടത്. അതേ സമയം I3S Cast OBD2B-ക്ക് 66,382 എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ടോപ്പ് വേരിയന്റായ HF ഡീലക്സ് പ്രോയുടെ എക്സ്-ഷോറൂം വില 68,485 രൂപയാണ്.
ഹീറോ HF ഡീലക്സിന് 97.2 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണുള്ളത്. 8.01 PS പവറും 8.05 Nm ടോർക്കും നൽകുന്ന ഈ 4-സ്പീഡ് മാനുവൽ എഞ്ചിൻ ലിറ്ററിന് 70 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. i3S സാങ്കേതികവിദ്യ ഇന്ധനക്ഷമത കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

എല്‍ഇഡി ഹെഡ്ലാമ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മെച്ചപ്പെട്ട പ്രകടനത്തിനായി സെന്‍സര്‍ അധിഷ്ഠിത എക്‌സ്സെന്‍സ് എഫ്‌ഐ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകള്‍ ഹീറോ HF ഡീലക്സിലുണ്ട്. സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് എന്ന സേഫ്റ്റി ഫീച്ചറും ഈ ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ ഉള്ളതിനാല്‍ സൈഡ് സ്റ്റാന്‍ഡ് മുകളിലേക്ക് ഉയര്‍ത്താതെ ബൈക്ക് സ്റ്റാര്‍ട്ടാകില്ല.
കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ട ഷൈന്‍ 100, ബജാജ് പ്ലാറ്റിന 100 തുടങ്ങിയ മോഡലുകള്‍ക്ക് മികച്ചൊരു ബദലാണ് ഹീറോ HF ഡീലക്‌സ്. ദൈന്യദിന യാത്രകൾക്കാണ് കൂടുതൽ ഉപഭോക്താക്കളും ഹീറോയുടെ ഈ മോഡൽ തെരഞ്ഞെടുക്കുന്നത്. കമ്യൂട്ടർ ബൈക്കുകളിൽ നിന്ന് പ്രീമിയം സെഗ്മെന്റിലേക്കുള്ള വിപുലമായ പോർട്ട്ഫോളിയോ കമ്പനിയെ രാജ്യത്തെ ഏറ്റവും വലിയ ബൈക്ക് നിർമാതാക്കളിലൊന്നാക്കി മാറ്റാൻ സഹായകരമായിട്ടുണ്ട്.
ഇലക്ട്രിക് മൊബിലിറ്റിയിലേക്കും പുതിയ സാങ്കേതികവിദ്യകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഹീറോ മോട്ടോകോർപ്, ഭാവിയിലേക്ക് കൂടുതഷ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രാൻഡായി മാറുകയാണ്. OBD കംപ്ലയിന്റ് എഞ്ചിനുകൾ, കണക്റ്റഡ് ഫീച്ചറുകൾ, പരിസ്ഥിതി സൗഹൃദ സമീപനം എന്നിവ കമ്പനിയ്ക്ക് ദീർഘകാല വളർച്ച ഉറപ്പാക്കുന്ന ഘടകങ്ങളാണ് എന്ന് എടുത്തു പറയേണ്ട കാര്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








