വെറും 55,000 രൂപയ്ക്ക് 70KM മൈലേജ് കിട്ടുന്ന ബൈക്ക്! 31 ദിവസം കൊണ്ട് വാങ്ങിയത് 1,13,998 പേര്‍

ഇരുചക്ര വാഹന വിപണി പതുക്കെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് അടുക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങളും ഇപ്പോഴും കമ്മ്യൂട്ടര്‍ ബൈക്കുകളാണ് വാങ്ങുന്നത്. രാജ്യത്തെ നമ്പര്‍ വണ്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍കോര്‍പ്പ് സ്‌പ്ലെന്‍ഡര്‍ അല്ലാതെ ചില കമ്മ്യൂട്ടര്‍ ബൈക്കുകളും പുറത്തിറക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട ഒരു മോട്ടോര്‍സൈക്കിള്‍ ആണ് ഹീറോ HF ഡീലക്സ് (Hero HF Deluxe). ദീപാവലി അടക്കമുള്ള ഉത്സവകാലം കടന്നുപോയ 2025 ഒക്‌ടോബര്‍ മാസത്തിലെ ഹീറോ HF ഡീലക്‌സിന്റെ വില്‍പ്പന കണക്കുകള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അത് നമുക്ക് വിശദമായി പരിശോധിക്കാം.

റഷ്ലെയ്ന്‍ പുറത്തുവിട്ട 2025 ഒക്ടോബറിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഹീറോ 1,13,998 യൂണിറ്റ് HF ഡീലക്സ് ബൈക്കുകളാണ് വിറ്റഴിഞ്ഞത്. 2024 ഒക്‌ടോബര്‍ മാസത്തിലെ വില്‍പ്പന 1,24,343 യൂണിറ്റ് ആയിരുന്നു. അതായത് 2024 ഒക്ടോബറിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 10,345 യൂണിറ്റിന്റെ കുറവുണ്ട്. അതായത്, കഴിഞ്ഞ മാസം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 8.32 ശതമാനം വാര്‍ഷിക വില്‍പ്പന ഇടിവ് രേഖപ്പെടുത്തി.

hero hf deluxe side

2025 സെപ്റ്റംബറില്‍ ഹീറോ HF ഡീലക്‌സ് 1,18,043 യൂണിറ്റുകള്‍ വിറ്റിരുന്നു. 2025 ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 31.50 ശതമാനവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.70 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. ഉത്സവകാല ഡിമാന്‍ഡും പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരമുള്ള വിലക്കുറവുമായിരിക്കാം സെപ്റ്റംബറില്‍ വില്‍പ്പന കൂടാന്‍ കാരണം. അതേസമയം ഒക്‌ടോബറില്‍ വില്‍പ്പന കുറയുകയും ചെയ്തു.

ഇത് ചെറിയൊരു ഇടിവായതുകൊണ്ട് തന്നെ ഹീറോ HF ഡീലക്സ് ഉടന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താങ്ങാനാവുന്ന വിലയും മികച്ച ഇന്ധനക്ഷമതയുമാണ് ഈ ബൈക്കിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. 97.2 സിസി എയര്‍ കൂള്‍ഡ്, 4-സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ OHC എഞ്ചിനാണ് HF ഡീലക്സിന് കരുത്ത് പകരുന്നത്.

ഈ എഞ്ചിന്‍ 5.9 kW പരമാവധി ശക്തിയും 8.05 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 4 സ്പീഡ് ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം അനുസരിച്ച് ഈ ബൈക്ക് ലിറ്ററിന് 68 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു.
ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകളാണ് ഇത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

എല്‍ഇഡി ഹെഡ്ലാമ്പ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മെച്ചപ്പെട്ട പ്രകടനത്തിനായി സെന്‍സര്‍ അധിഷ്ഠിത എക്‌സ്സെന്‍സ് എഫ്‌ഐ സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകള്‍ ഹീറോ HF ഡീലക്സിലുണ്ട്. സൈഡ് സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട് ഓഫ് എന്ന സേഫ്റ്റി ഫീച്ചറും ഈ ബൈക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ ഫീച്ചര്‍ ഉള്ളതിനാല്‍ സൈഡ് സ്റ്റാന്‍ഡ് മുകളിലേക്ക് ഉയര്‍ത്താതെ ബൈക്ക് സ്റ്റാര്‍ട്ടാകില്ല.

ഇന്ത്യന്‍ വിപണിയില്‍, ഹീറോ HF ഡീലക്സിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 55,992 രൂപയാണ് വില. ടോപ്പ് വേരിയന്റിന് 68,485 രൂപയും. ഇത് ഹീറോ മോട്ടോകോര്‍പ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള എക്‌സ്-ഷോറൂം വിലയാണ്. കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ട ഷൈന്‍ 100, ബജാജ് പ്ലാറ്റിന 100 തുടങ്ങിയ മോഡലുകള്‍ക്ക് മികച്ചൊരു ബദലാണ് ഹീറോ HF ഡീലക്‌സ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, November 26, 2025, 7:00 [IST]
English summary
Hero hf deluxe sales in october 2025 is 113998 units 8 32 per cent down
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X