ഹീറോയുടെ പുതിയ പോരാളി എത്തുന്നു; കരിസ്മ XMR 210 ൻ്റെ പുതിയ വേഷം കണ്ടോ

2025 -ലെ ഓട്ടോ എക്സ്പോ കൊടിയിറങ്ങിയതിന് ശേഷം ഇനി വിപണിയിൽ പുതിയ വാഹനങ്ങളുടെ വരവ് പ്രതീക്ഷിക്കാം. ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോ 2025-ൽ ഹീറോ മോട്ടോകോർപ് രണ്ട് സ്കൂട്ടറുകളും രണ്ട് ബൈക്കുകളുമാണ് പുറത്തിറക്കി തങ്ങളുടെ കരുത്ത് തെളിയിച്ചത്. സൂം 110 സ്കൂട്ടറിൽ ആദ്യമായി അവതരിപ്പിച്ച "കോംബാറ്റ് എഡിഷൻ" തീം ഇപ്പോൾ തങ്ങളുടെ കരിസ്മ XMR -ലേക്ക് കൂടി അവതരിപ്പിക്കുകയാണ് കമ്പനി. സൂം 110 സ്കൂട്ടറിലേതിന് സമാനമായ ബോഡി പാനലുകളിൽ വ്യത്യസ്ത "ജെറ്റ് ഫൈറ്റർ" ഗ്രാഫിക്സുകൾ നൽകുന്ന മാറ്റ് ഷാഡോ ഗ്രേ പെയിന്റ് സ്കീം തന്നെയാണ് കരിസ്മ എക്സ്എംആർ കോംബാറ്റ് എഡിഷനിലപം കമ്പനി നൽകിയിരിക്കുന്നത്.

ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ 41 mm അപ്സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകൾ, വലിയ ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ടിഎഫ്ടി കളർ ഡിസ്പ്ലേ എന്നിവയാണ് കോംബാറ്റ് എഡിഷനിലെ മറ്റ് മാറ്റങ്ങളായി എടുത്തു പറയാനുളളത്. ഈ പതിപ്പിൽ മോട്ടോർസൈക്കിളിന്റെ ഭാരം 163.5 കിലോഗ്രാമിൽ നിന്ന് 166 കിലോഗ്രാമായി ഉയർന്നിട്ടുമുണ്ട്. ഇതിനൊപ്പം തന്നെ, പൂർണ്ണ-എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പൂർണ്ണ-എൽഇഡി ടെയിൽ ലാമ്പും ഇതിൽ കമ്പനി ലഭ്യമാക്കുന്നുണ്ട്.

hero karizma xmr combat edition

ലിക്വിഡ് കൂൾഡ് 210cc, DOHC സിംഗിൾ-സിലിണ്ടർ, ഫോർ-വാൽവ് എഞ്ചിനാണ് ഹീറോ കരിസ്മ XMR-ന് കരുത്തേകുന്നത്. ഈ ഉയർന്ന റിവ്വിംഗ് സിംഗിൾ 9,250 ആർപിഎമ്മിൽ 25.15 bhp -യും 7,250 ആർപിഎമ്മിൽ 20.4 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ഉള്ള 6-സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

2,068 mm നീളവും 760 mm വീതിയും 1,110 mm ഉയരവുമാണ് പുതിയ ഹീറോ കരിസ്മ എക്സ്എംആറിന്, 1,351 mm നീളമുള്ള വീൽബേസുമുണ്ട്. 163.5 കിലോഗ്രാം ഭാരവും 160 mm ഗ്രൗണ്ട് ക്ലിയറൻസും 810 mm സീറ്റ് ഉയരവും നൽകുന്നുണ്ട് .

വിശാലവും വെർട്ടിക്കലുമായ ഹെഡ്‌ലൈറ്റ് സജ്ജീകരണമാണ് കരിസ്മ XMR മോഡലിൽ ഹീറോ അവതരിപ്പിക്കുന്നത് എന്നതും വലിയൊരു ഹൈലൈറ്റാണ്. കരിസ്മ XMR മോഡലിലെ ക്ലിപ്പ്-ഓൺ ഹാൻഡിൽ ബാറുകൾ ഉയരം കൂടിയതും കൂടുതൽ സ്‌പോർട്‌സ്-ടൂറർ പോലെയുള്ള ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നതുമാണ്. ടേൺ-ബൈ-ടേൺ നാവിഗേഷനായി സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള എൽഇഡി ഇലുമിനേഷനും പൂർണ ഡിജിറ്റൽ കൺസോളും ഹീറോ കരിസ്മയിൽ കയറ്റി. കൂടുതൽ സൗകര്യത്തിനായി വേഗതയേറിയ യുഎസ്ബി ചാർജറും ഇതിലുണ്ട്.

ബ്രേക്കിംഗിലേക്ക് നോക്കിയാൽ 300 mm ഫ്രണ്ട് പെറ്റൽ ഡിസ്‌കും 230 mm പിൻ ഡിസ്‌ക്കുമാണ് ഹീറോയുടെ ബൈക്കുനുള്ളത്. 100/80 ഫ്രണ്ട് ടയറുകളിലും 140/70 പിൻ ടയറുകളും ഒരുക്കിയിരിക്കുന്ന 17 ഇഞ്ച് വീലിലാണ് പുതിയ കരിസ്‌മയ്ക്ക് നൽകിയിരിക്കുന്നത്. കരിസ്മ ഒരൊറ്റ വേരിയന്റിൽ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിച്ചത്. 1.73 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ലഭ്യമാക്കുന്നത്. കോംബാറ്റ് മോഡലിൻ്റെ എക്സ്ഷോറും വില ആരംഭിക്കുന്നത് 1.84 ലക്ഷത്തിലായിരിക്കും.

ഹീറോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാമിലി സ്‌കൂട്ടറായ ഡെസ്റ്റിനിയുടെ (Hero Destini 125) പുത്തൻ മോഡലുമായി കളത്തിലേക്ക് കൂടുതൽ സജീവമായിരിക്കുകയാണ് ഹീറോ. മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലെത്തുന്ന പുതിയ ഹീറോ ഡെസ്റ്റിനി 125 പതിപ്പിന് 80,450 രൂപ മുതൽ 90,300 രൂപ വരെയാണ് എക്സ്ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 27, 2025, 16:43 [IST]
English summary
Hero karizma xmr 210 combat edition variant all you need to know
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X