ഞെട്ടിച്ച് ഹീറോ! ഈ ബൈക്കിന്റെ ബേസ് വേരിയന്റ് നിര്‍ത്തലാക്കി; ഇനി പൈസ കുറച്ച് പൊടിയും

സ്‌പോര്‍ട്‌സ് ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ഒരു ഗെയിംചേഞ്ചര്‍ ആയിരുന്നു ഹീറോ കരിസ്മ. മോശം വില്‍പ്പനയും കടുത്ത മത്സരവും കാരണം 2019-ല്‍ ഹീറോ ഐതിഹാസിക മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. അധികം വൈകാതെ 2023-ല്‍ കരിസ്മ XMR (Hero Karizma XMR) എന്ന പേരില്‍ ഇതേ മോഡല്‍ കമ്പനി തിരികെ കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ് തങ്ങളുടെ മുന്‍നിര മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റ് വിപണിയില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്. ഇനി മുതല്‍ ഈ മോട്ടോര്‍സൈക്കിള്‍ ടോപ്പ്, കോംബാറ്റ് എന്നീ വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ.

ടെലിസ്‌കോപ്പിക് ഫോര്‍ക്കും എല്‍സിഡി ഡാഷുമുള്ള ഒരൊറ്റ വേരിയന്റില്‍ മാത്രമായിരുന്നു ഹീറോ തുടക്കത്തില്‍ കരിസ്മ XMR പുറത്തിറക്കിയത്. ഇത് വലിയ വിമര്‍ശനത്തിനിടയാക്കി. പ്രധാന എതിരാളിയായ യമഹ R15 മോഡലുമായി താരതമ്യപ്പെടുത്തിയായിരുന്നു വിമര്‍ശനങ്ങള്‍. കരിസ്മയില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകള്‍ നല്‍കിയപ്പോള്‍ യമഹ R15-ല്‍ അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ട്.

hero karizma xmr delivery

1.81 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ബേസ് വേരിയന്റ് വിറ്റിരുന്നത്. കമ്പനി ടോപ്പ് വേരിയന്റ് പുറത്തിറക്കിയപ്പോള്‍ ബേസ് വേരിയന്റിനേക്കാള്‍ 19,000 രൂപ കൂടുതലായിരുന്നു. ബേസ് വേരിയന്റ് നിര്‍ത്തലാക്കിയതോടെ ഇനി മുതല്‍ കരിസ്മ XMR ശ്രേണിയുടെ എക്‌സ്-ഷോറൂം വില 2 ലക്ഷം രൂപ മുതലായിരിക്കും ആരംഭിക്കുക. നിലവില്‍ ടോപ്പ്, കോംബാറ്റ് വേരിയന്റുകള്‍ മാത്രമാണ് വില്‍പ്പനക്കുള്ളത്.

2.02 ലക്ഷം രൂപ വിലയുള്ള കോംബാറ്റ് വേരിയന്റില്‍ ടോപ്പ് വേരിയന്റിലുള്ള എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് സൂം 110 കോംബാറ്റ് എഡിഷന് സമാനമായ ഗ്രേയും മഞ്ഞയും കലര്‍ന്ന നിറമാണ് നല്‍കിയിരിക്കുന്നത്. പുതിയ 2025 കരിസ്മ XMR-ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമുള്ള ഒരു പുതിയ ടിഎഫ്ടി കളര്‍ ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്.

hero karizma xmr side vieww

റൈഡര്‍മാര്‍ക്ക് കോളുകളും SMS അലേര്‍ട്ടുകളും സ്വീകരിക്കാനും വാഹനത്തിന്റെ ബാറ്ററി നിലയും മ്യൂസിക് കണ്‍ട്രോളും ഈ ഡിസ്പ്ലേയിലൂടെ സാധ്യമാകും. ടോപ്പ് വേരിയന്റുകളിലും കോംബാറ്റ് എഡിഷനിലുമുള്ള യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്കുകളാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന മാറ്റം. കോംബാറ്റ് എഡിഷന് മഞ്ഞ ഹൈലൈറ്റുകളുള്ള ഗ്രേ, ബ്ലാക്ക് നിറങ്ങളിലുള്ള പെയിന്റ് സ്‌കീമാണ് നല്‍കിയിരിക്കുന്നത്. ഇത് ബൈക്കിന് സ്‌പോര്‍ട്ടിയായ രൂപം നല്‍കുകയും ആകര്‍ഷണീയത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഏപ്രിലില്‍ കോംപാക്റ്റ് വേരിയന്റ് പുറത്തിറക്കിയപ്പോഴും മെക്കാനിക്കലായി ബൈക്കില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിരുന്നില്ല. ഇതിലെ 210 സിസി, സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോകസുമായി ജോടിയാക്കിയിരിക്കുന്നു. ഹീറോ മോട്ടോകോര്‍പ്പില്‍ നിന്നുള്ള ആദ്യത്തെ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് 9250 ആര്‍പിഎമ്മില്‍ 25.15 bhp പവറും 7250 ആര്‍പിഎമ്മില്‍ പരമാവധി 20.4 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

2025 hero karizma xmr

വെറും 3.8 സെക്കന്‍ഡില്‍ പുതിയ കരിസ്മ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലെത്തുമെന്ന്ാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഫ്രണ്ടില്‍ യുഎസ്ഡി ഫോര്‍ക്കുകള്‍ ലഭിക്കുമ്പോഴും പിന്നില്‍ മോണോഷോക്കാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്ക് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി ചെയ്യുന്നു. മോട്ടോര്‍സൈക്കിളിനൊപ്പം ഡ്യുവല്‍-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും ഹീറോവാഗ്ദാനം ചെയ്യുന്നുണ്ട്.

ക്രമീകരിക്കാവുന്ന വിന്‍ഡ്ഷീല്‍ഡ്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഹസാര്‍ഡ് ലൈറ്റുകള്‍, എഞ്ചിന്‍ കില്‍ സ്വിച്ച്, മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള യുഎസ്ബി സോക്കറ്റ് പോലുള്ള സവിശേഷതകള്‍ ഇതില്‍ നല്‍കിയിരിക്കുന്നു. യമഹ R15-നെ കൂടാതെ സുസുക്കി ജിക്സര്‍ 250 SF എന്ന മോഡലുമായും കരിസ്മ മത്സരിക്കുന്നു.

More from DriveSpark

Article Published On: Wednesday, July 23, 2025, 11:18 [IST]
English summary
Hero karizma xmr base variant delisted from website now available in top combat only
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X