വിൽപ്പനയിൽ എന്നും ഹീറോ; വർഷാവസാനം വിറ്റുവരവിൽ 49 ശതമാനത്തിൻ്റെ വർധനവുമായി ഹീറോ മോട്ടോകോർപ്പ്

ഫോർ വീലറുകളെ പോലെ തന്നെ വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നവയാണ് ടൂ വീലറുകളും. അതിൽ തന്നെ എന്നും മുന്നിൽ തന്നെ കാണും ഹീറോ മോട്ടോകോർപ്പ്. 2024 വർഷം എല്ലാ വാഹന നിർമാതാക്കൾക്കും നല്ലൊരു വർഷം തന്നെയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിൽപ്പന കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഹീറോ മോട്ടോകോർപ്പിലേക്ക് വന്നാൽ കയറ്റുമതിയിലും ആഭ്യന്തര വിൽപ്പനകളിലും 49 ശതമാനത്തിൻ്റെ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2024 കലണ്ടർ വർഷത്തിൽ എട്ട് പുതിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് കൂടുതൽ വിപണികളിൽ വാഹനം എത്തിക്കാനും ഹീറോയ്ക്ക് സാധിച്ചു എന്നതാണ് നേട്ടമായത്.

2024 ഡിസംബറിൽ, ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ ആകെ 3,24,906 യൂണിറ്റുകളാണ് വിറ്റു. എന്നാൽ 2023 ഡിസംബറിൽ വിറ്റ 3,93,952 യൂണിറ്റുകളും 2024 നവംബറിൽ വിറ്റ 4,59,805 യൂണിറ്റുകളും വാർഷികാടിസ്ഥാനത്തിൽ 17.53 ശതമാനവും പ്രതിമാസ വിൽപ്പന 29.34 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു, വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ 69,046 യൂണിറ്റുകളും പ്രതിമാസ വിൽപ്പനയിലേക്ക് നോക്കിയാൽ 1,34,899 യൂണിറ്റുകളുടേയും കുറവാണ് കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്.

ഹീറോയുടെ പുതിയ മോഡലിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ പുതിയ സ്‌കൂട്ടറായ ഡെസ്റ്റിനി 125-ന്റെ വില 2025 ഓട്ടോ എക്സ്പോയില്‍ വെച്ച് പ്രഖ്യാപിക്കാന്‍ പോകുകയാണ്. നേരത്തെ ഇത് 2024-ല്‍ ലോഞ്ച് ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് വൈകി.പുത്തന്‍ സ്റ്റൈലിംഗിലാണ് ഹീറോ പുതിയ ഡെസ്റ്റിനി 125 രൂപകല്‍പന ചെയ്തിരിക്കുന്നത്. മോഡേണ്‍ റെട്രോ ലുക്കിലാണ് സ്‌കൂട്ടറിന്റെ മുന്‍ഭാഗം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇത് ഡെസ്റ്റിനിക്ക് നന്നായി ചേരുന്നതായി തോന്നുന്നു. ഇതിന് പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും സൈഡ് പാനലുകളുമുണ്ട്. ഇതിന്റെ ടോപ്പ് വേരിയന്റ് ബ്ലാക്ക് ഷേഡിലാണ് വരുന്നത്. അതില്‍ കോപ്പര്‍ ഇന്‍സെര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. ആപ്രോണ്‍, മിററുകള്‍, സൈഡ് പാനലുകള്‍, ടെയില്‍ സെക്ഷന്‍ എന്നിവയില്‍ ഈ ഇന്‍സെര്‍ട്ടുകള്‍ കാണാനാകും. ഇതുകൂടാതെ ഡാര്‍ക്ക് ബ്രൗണ്‍ കളറിലുള്ള ഫേ്ലോര്‍ബോര്‍ഡ് സ്‌കൂട്ടറിന്റെ വിശാലവും നീളവുമുള്ളതുമായ സീറ്റുമായി പൊരുത്തപ്പെടുന്നു.

സംയോജിത ബാക്ക്‌റെസ്റ്റോടുകൂടിയ ഗ്രാബ്-റെയിലും യാത്രക്കാരുടെ സൗകര്യത്തിനായി നല്‍കിയിട്ടുണ്ട്. അത് സുഖകരവും ഉപയോഗപ്രദവുമാണ്. നിരവധി നൂതന ഫീച്ചറുകളും പുതിയ ഡെസ്റ്റിനി 125 സ്‌കൂട്ടറില്‍ ഹീറോ നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ഡെസ്റ്റിനി 125-ല്‍ കാണാം.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഇതിന് സിവിടി ഗിയര്‍ബോക്സുമായി ജോടിയാക്കിയ 125 സിസി എഞ്ചിനാണ് തുടിപ്പേകുന്നത്. 7,000 ആര്‍പിഎമ്മില്‍ 9 bhp പവറും 5,500 ആര്‍പിഎമ്മില്‍ 10.4 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇതിന് പുറമെ ഹീറോ സൂമിന് സമാനമായ അലോയ് വീലുകള്‍ നല്‍കിയിട്ടുണ്ട്.

മറ്റ് സൈക്കിള്‍ പാര്‍ട്ടുകള്‍ നോക്കിയാല്‍ മുന്നില്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുക. ബ്രേക്കിംഗിനായി മുന്നില്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റില്‍ മുന്‍വശത്തും ഡ്രം ബ്രേക്ക് ലഭിക്കും. വിപണിയില്‍ ഹോണ്ട ആക്ടിവ 125, സുസുക്കി ആക്‌സസ് 125, ടിവിഎസ് ജൂപ്പിറ്റര്‍ 125 എന്നിവയ്ക്ക് ഈ സ്‌കൂട്ടര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, January 5, 2025, 15:00 [IST]
English summary
Hero motocorp ended calendar year 2025 with 49 percentage growth details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X