ഇത്തവണത്തെ ഉത്സവ സീസൺ തൂക്കിയത് ഹീറോ മോട്ടോർകോർപ്! ഒരു മാസം രജിസ്റ്റർ ചെയ്തത് 10 ലക്ഷം യൂണിറ്റുകൾ

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ്, കഴിഞ്ഞ മാസം ഉത്സവകാലത്ത് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വാഹൻ രജിസ്‌ട്രേഷൻ ഡാറ്റ പ്രകാരം 9,94,690 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ രണ്ടാം മാസവും ഉത്സവകാലത്ത് മികച്ച മുന്നേറ്റം നിലനിർത്തിക്കൊണ്ട് 2025 ഒക്ടോബറിൽ 6,35,808 യൂണിറ്റുകൾ കമ്പനി മൊത്തവ്യാപാരത്തിലൂടെ വിതരണം ചെയ്തു. തുടർച്ചയായ ഉത്സവകാല വിൽപ്പനയും ഉപഭോക്താക്കളുടെ മികച്ച ഡിമാൻ്റും ഈ നേട്ടത്തിന് പിന്നിലുണ്ട്. ജിഎസ്ടി ഇളവുകൾ ഉൾപ്പെടെയുള്ള അനുകൂലമായ വിപണി സാഹചര്യങ്ങളും ഇതിന് പിന്തുണ നൽകിയെ്ന് പറയാതെ വയ്യ.

യൂറോപ്പ്യൻ വിപണികളായ ഇറ്റലി, സ്പെയിൻ, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലേക്ക് ഹങ്ക് 440, എക്സ്‌പൾസ് 200 എന്നിവയുൾപ്പെടെയുള്ള യൂറോ5+ നിലവാരമുള്ള മോഡലുകളുമായി ഈ മാസം ഹീറോ മോട്ടോർകോർപ്പ് കരുത്ത തെളിയിച്ചിരുന്നു.52 രാജ്യങ്ങളിലും 5 ഭൂഖണ്ഡങ്ങളിലും സാന്നിധ്യം അറിയിച്ചിരിക്കുന്ന ഹീറോ മോട്ടോർകോർപ്പ്, ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട മൊബിലിറ്റി പങ്കാളിയെന്ന നിലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

Hero Motocorp Festive Season Sales Record October 2025

ഉത്സവകാലത്തും ചില്ലറ വിൽപ്പനയിലും ഹീറോ മോട്ടോർകോർപ്പ് മികച്ച മുന്നേറ്റം കാഴ്ചവച്ചിരിക്കുന്നത് ചെറിയ സംഭവമല്ല. തങ്ങളുടെ ജനപ്രിയ മോട്ടോർസൈക്കിളുകൾക്കും സ്കൂട്ടറുകൾക്കും ശക്തമായ ഡിമാൻഡ് അനുഭവപ്പെട്ടതാണ് ഇതിന് പ്രധാന കാരണം. സ്പ്ലെൻഡർ, എക്സ്‌പൾസ്, ഗ്ലാമർ എക്സ് എന്നിവയും ഡെസ്റ്റിനി, സൂം, പ്ലെഷർ എന്നിവയോടുകൂടിയ സ്കൂട്ടർ ശ്രേണിയും വളർച്ചയിൽ മുൻപന്തിയിൽ തന്നെ ആണ്.

ഇവി വിഭാഗത്തിലും ഹീറോ മോട്ടോർകോർപ്പ് തൻ്റെ മുന്നേറ്റം തുടരുകയാണ്. ഹീറോയുടെ ഇവി വിഭാഗമായ വിഡ, ഉത്സവകാലത്ത് മികച്ച വളർച്ചയാണ് രേഖപ്പെടുത്തി. 2025 ഒക്ടോബറിൽ ഏകദേശം 16,000 വാഹൻ രജിസ്‌ട്രേഷനുകളാണ് വിഡ രേഖപ്പെടുത്തിയത്. ഇത് മുൻ മാസത്തേക്കാൾ 24 ശതമാനത്തിൻ്റെ വളർച്ചയും കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടിയിലധികം രജിസ്‌ട്രേഷനുമാണ്.

Hero Motocorp Festive Season Sales Record October 2025

ഹീറോ മോട്ടോർകോർപ്പിന്റെ ആഗോള ബിസിനസ് വിഭാഗം അസാധാരണമായ പ്രകടനമാണ് നടത്തിയത്. 1,75,997 യൂണിറ്റുകൾ വിറ്റഴിച്ച് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 54 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ് നേടിയത്. ഇത് ആഗോള വിപണി വിഹിതത്തിൽ 1.4 ശതമാനത്തിൻ്റെ വർദ്ധനവിന് കാരണമായിട്ടുണ്ട്. 2025 ഒക്ടോബറിൽ കമ്പനി 30,979 യൂണിറ്റുകളുടെ ആഗോള വിൽപ്പന രേഖപ്പെടുത്തി, ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 42.8% വളർച്ചയാണ്.

ഹീറോ മോട്ടോർകോർപിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ECIMA മോട്ടോർഷോയുടെ 2025 പതിപ്പിൽ ഹീറോ സ്വന്തം ബാനറിലും ഇലക്ട്രിക് സബ്സിഡിയറി കമ്പനിയായ വിഡയുടെ ബാനറിലും ഒന്നിലധികം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച് കമ്പനി ശ്രദ്ധനേടിയിരിക്കുകയാണ്. കൂട്ടത്തിൽ ഏവരുടേയും കണ്ണുടക്കിയത് എക്‌സ്‌പൾസ് 210 ഡക്കാർ എഡിഷനിലും പുതിയ ഹങ്ക് 440 SX എന്ന മോഡലിലുമാണ്. ഇതിൽ അഡ്വഞ്ചർ ബൈക്കായ എക്‌സ്‌പൾസിന്റെ റാലി എഡിഷൻ ഏവരും കാത്തിരുന്ന മോഡലുകളിൽ ഒന്നായിരുന്നു.

Hero Motocorp Festive Season Sales Record October 2025

എക്സ്പൾസ് 200 4V പതിപ്പിൽ ഹീറോ ചെയ്തതുപോലെ പുതിയ 210 മോഡലിന്റെ ഡക്കാർ എഡിഷനും സമാനമായ ശൈലി തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ഈ ഡക്കാർ എഡിഷനിൽ രണ്ട് അറ്റത്തും 280 mm ട്രാവൽ ഉള്ള ലോംഗ് ട്രാവൽ സസ്‌പെൻഷനാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ചില അഡ്‌ജസ്റ്റബിൾ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 7, 2025, 7:00 [IST]
English summary
Hero motocorp festive season sales record october 2025
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X