എഞ്ചിൻ പുതുക്കി കുട്ടപ്പനാക്കി ഹീറോ ഗ്ലാമർ, ഫുൾടാങ്കിൽ 630 കിലോമീറ്റർ ഓടാം
ഹീറോ മോട്ടോകോർപ്പിൻ്റെ പ്രത്യേക എന്താണെന്ന് വച്ചാൽ നല്ല മൈലേജും അത് പോലെ തന്നെ വാഹനത്തിൻ്റെ നിലവാരവുമാണ്. അത് തന്നെയാണ് ബ്രാൻഡിൻ്റെ മുഖമുദ്രയും.ഹീറോ ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അറിയിക്കാനുളളത്. ഹീറോ മോട്ടോകോർപ്പ് ഗ്ലാമറിന്റെ പുതിയ OBD-2B പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. OBD-2B എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നതിനൊപ്പം തന്നെ വിലയിൽ 2,000 രൂപയുടെ വർധനവും വരുത്തിയിരിക്കുകയാണ് കമ്പനി. പുതുക്കിയ വിലകൾ പരിശോധിച്ചാൽ നാല് വേരിയൻ്റുകളിലായി 84000 രൂപ മുതൽ 90000 രൂപ വരെയാണ് ബൈക്കിൻ്റെ വില വരുന്നത്.
ഡിസി സംവിധാനം അവതരിപ്പിച്ചിരിക്കുന്നതിനാൽ ഈ എൽഇഡി യൂണിറ്റ് രാത്രി കാലങ്ങളിൽ മികച്ച ദൃശ്യപരത ഉറപ്പാക്കുകയും എല്ലാ വേഗതയിലും ഉയർന്ന പ്രകാശം നിലനിർത്തുകയും ചെയ്യുന്നുവെന്നാണ് ഹീറോ മോട്ടോകോർപ് പറയുന്നത്. രാത്രികാല യാത്രകളിൽ യാത്രക്കാരുടെ സുരക്ഷയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനാണ് ഈ ഫീച്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് ഗ്ലാമറിന് ഒരു മോഡേൺ ടച്ചും സമ്മാനിക്കുന്നുണ്ട്.

ബൈക്കിന്റെ ഡ്രം, ഡിസ്ക് എന്നീ രണ്ട് വേരിയൻ്റുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി പുതിയ എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിട്ടുണ്ടെന്നതും കൈയടി അർഹിക്കുന്ന കാര്യമാണ്. സേഫ്റ്റി ഫീച്ചർ എന്ന നിലയിൽ 125 സിസി സെഗ്‌മെൻ്റിൽ സവിശേഷമായ ഹസാർഡ് ലാമ്പും ഗ്ലാമറിലേക്ക് ഹീറോ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ എല്ലാത്തരം ബൈക്കുകളിലും സ്റ്റാൻഡേർഡായി തന്നെ എത്തുന്നൊരു സവിശേഷതയായി ഹസാർഡ് ലൈറ്റുകൾ മാറിയിട്ടുണ്ട്.
കനത്ത മൂടൽമഞ്ഞ് അല്ലെങ്കിൽ മഴ പോലുള്ള പ്രതികൂല കാലാവസ്ഥകളിൽ മോട്ടോർസൈക്കിളിൻ്റെ ദൃശ്യപരത മെച്ചപ്പെടുത്താനാണ് പലരും ഇത് ഉപയോഗിക്കുന്നത്. ഇന്ധനക്ഷമതയും സൗകര്യവും മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും ഗ്ലാമർ 125 കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന് ഒരു സ്റ്റോപ്പ്-സ്റ്റാർട്ട് സ്വിച്ചും ഹീറോ ഉൾപ്പെടുത്തിയിട്ടുണ്ട്. താക്കോൽ ഉപയോഗിക്കാതെ തന്നെ എഞ്ചിൻ എളുപ്പത്തിൽ ഓണാക്കാനും ഓഫാക്കാനും ഇത് റൈഡറെ അനുവദിക്കും.

ഇന്ധനവും സമയവും ലാഭിക്കാൻ ട്രാഫിക് സിഗ്നലുകളിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകുന്ന ഫീച്ചറാണ്. ഗ്ലാമറിന് ലിറ്ററിന് 63 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹീറോ അവകാശപ്പെടുന്നത്.വിശ്വസനീയമായ 125 സിസി എയർ-കൂൾഡ്, 4-സ്ട്രോക്ക് എഞ്ചിനാണ് 2024 ഗ്ലാമർ 125 മോഡലിനും കരുത്തേകുന്നത്. ഇത് 7,500 ആർപിഎമ്മിൽ 10.68 bhp പവറും 6,000 ആർപിഎമ്മിൽ പരമാവധി 10.6 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.
5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 52.4 x 57.8 എംഎം ബോറും സ്‌ട്രോക്കും ഉള്ള എഞ്ചിൻ ഫ്യൂവൽ ഇഞ്ചക്ഷൻ സിസ്റ്റം കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതിനാൽ കാര്യക്ഷമമായ ഇന്ധന വിതരണവും മികച്ച പെർഫോമൻസുമാണ് ഉറപ്പാക്കുന്നത്. ഹീറോ ഗ്ലാമറിന്റെ വലിപ്പത്തിലേക്ക് വന്നാൽ ബൈക്കിന് മൊത്തത്തിൽ 2051 mm നീളം, 1074 mm ഉയരം, 743 mm വീതി, 1273 mm വീൽബേസ് 80 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണുള്ളത്.

ഫ്യുവൽ ടാങ്കിന് 10 ലിറ്റർ ശേഷിയുണ്ടെന്നും കമ്പനി പറയുന്നു. ഡ്രം വേരിയൻ്റിന് 122 കിലോഗ്രാമും ഡിസ്ക് വേരിയൻ്റിന് 123 കിലോഗ്രാമുമാണ് ഭാരം വരുന്നത്.സസ്‌പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഹീറോ ഗ്ലാമറിന്റെ ബ്രേക്കിംഗ് സെറ്റപ്പിലേക്ക് നോക്കിയാൽ മുന്നില്‍ കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) പിന്തുണയുള്ള ഡിസ്‌കും പിന്നില്‍ ഡ്രം ബൈക്ക് ഓപ്ഷനുമാണ് ലഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








