പാവപ്പെട്ടവന്റെ അഡ്വഞ്ചർ ബൈക്കിനെ പുതുക്കിയിറക്കി ഹീറോ! എക്സ്പൾസ് 210 -ന്റെ വില ഇങ്ങനെ

ഇന്ത്യൻ വിപണിയിൽ അഡ്വഞ്ചർ ബൈക്കുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്നതാക്കി മാറ്റിയ മോഡലാണ് ഹീറോ എക്സ്പൾസ്. ആദ്യം എത്തിയ ഇംപൾസ് അത്ര വലിയ വിജയമായിരുന്നില്ല എങ്കിലും അതിനു പിൻഗാമിയായി എത്തിയ എക്സ്പൾസ് മാർക്കറ്റിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചു എന്ന് നിസംശയം പറയാം. 200 സിസി എഞ്ചിനുമായി എത്തിയ ഈ കുഞ്ഞൻ അഡ്വഞ്ചർ മോഡൽ ഇന്ത്യൻ യുവ തലമുറയുടെ മനം കവർന്നു. വിപണിയിൽ എത്തിയ കാലം മുതൽ ഹീറോയുടെ ബെസ്റ്റ് സെല്ലറായി മാറിയ ഇതിന്റെ പുതിയതും പരിഷ്കരിച്ചതുമായ പതിപ്പുകൾക്കായി നാം ഏവരും ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.

നിലവിൽ ഡൽഹിയിൽ നടന്നുവരുന്ന 2025 ഭാരത് മൊബിലിറ്റി എക്സ്പോയിൽ ഹീറോ മോട്ടോകോർപ് വളരെ കാലത്തിനൊടുവിൽ എക്സ്പൾസ് 210 ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുകയാണ്. ഈ അഡ്വഞ്ചർ ബൈക്കിന് 1.76 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില പ്രഖ്യാപിച്ചിരിക്കുന്നത്, ഇത് മുമ്പുണ്ടായിരുന്ന എക്സ്പൾസ് 200 -നെക്കാൾ 24,000 രൂപയോളം കൂടുതലാണ്.

210 -

നോർമൽ എക്സ്പൾസിന്റെ ഡിസൈൻ ശൈലി പിന്തുടർന്ന്, പുതിയ 210 ഒരു മികച്ച ഡ്യുവൽ -സ്പോർട് മോട്ടോർസൈക്കിൾ കൂടിയാണ് എന്ന് നിസംശയം പറയാം. ഒരു ട്രാൻസ്പരന്റ് വൈസർ കൊണ്ട് അലങ്കരിച്ച ഒരു വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലൈറ്റും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും വാഹനത്തിലുണ്ട്. കൂടാതെ ട്യൂബുലാർ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ് എന്നിവയും ഇതിൽ വരുന്നുണ്ട്.

210 സിസി സിംഗിൾ -സിലിണ്ടർ ലിക്വിഡ് -കൂൾഡ് 4 -വാൽവ് എഞ്ചിനാണ് ഹീറോ എക്സ്പൾസ് 210 -ന് കരുത്ത് പകരുന്നത്. ഇത് 24.6 bhp മാക്സ് പവറും 20.7 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു, കൂടാതെ ആറ് സ്പീഡ് ഗിയർബോക്സുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു. എഞ്ചിൻ കപ്പാസിറ്റിയിലെ വർധനവും ആറാമത്തെ ഗിയറിന്റെ കൂട്ടിച്ചേർക്കലും മികച്ച ഹൈവേ റൈഡിംഗ് കഴിവുകളിലേക്കും നയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

210 -

കൂടാതെ, ഹീറോ എക്സ്പൾസ് 210 -ന് ഫുൾ എൽഇഡി ലൈറ്റിംഗ് സിസ്റ്റവും സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 4.2 ഇഞ്ച് TFT കൺസോളും ലഭിക്കുന്നുണ്ട്. സ്പീഡോമീറ്റർ, ഓഡോമീറ്റർ, ടാക്കോമീറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ മറ്റ് നിരവധി റീഡൗട്ടുകളും ഈ ക്ലസ്റ്ററിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുകളിൽ സൂചിപ്പിച്ചതുപോലെ എക്സ്പൾസ് 200 4V എന്നത് തുടക്കക്കാരായ ഓഫ്-റോഡ് പ്രേമികൾക്ക് ഒരു മികച്ച ഓപ്ഷനായി ഇന്നും തുടരുന്നു. ഇപ്പോൾ എക്സ്പൾസ് 210 ഇതിന് പകരമായി വരുന്നതിനാൽ, ഇതിനും അതേ വരവേല്പ്പും ജനപ്രീതിയും അങ്ങനെ തന്നെ ലഭിച്ചേക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

210 -

ഇതിന്റെ ഹാർഡ്‌വെയറിൽ 210 mm ട്രാവലുള്ള ലോംഗ്-ട്രാവൽ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും 205 mm ട്രാവലുള്ള മോണോഷോക്കും ഉൾപ്പെടുന്നു. അതേസമയം, ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത് ഡ്യുവൽ -ചാനൽ ABS -നൊപ്പം ഫ്രണ്ട്, റിയർ ഡിസ്‌കുകളാണ്. ട്യൂബ്ഡ് ബ്ലോക്ക് പാറ്റേൺ ടയറുകളാൽ പൊതിഞ്ഞ 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയർ സ്‌പോക്ക് വീലുകളാണ് മോട്ടോർസൈക്കിളിൽ വരുന്നത്.

ഹീറോ മോട്ടോകോർപ് പുതിയ എക്സ്പൾസ് 210 -നെ രണ്ട് വേരിയന്റുകളിലാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്, ഈ ബൈക്കുകളുടെ ബുക്കിംഗുകൾ ഉടൻ തന്നെ ആരംഭിക്കും. 210 -ന്റെ വരവിനു പിന്നാലെ കൂടുതൽ പവർഫുള്ളായ 400 സിസി മോഡൽ കൂടെ എത്തും എന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Friday, January 17, 2025, 16:33 [IST]
English summary
Hero motocorp launched xpulse 210 in auto expo 2025 at rs 1 76 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X