പൈസ റെഡിയാക്കിക്കോ, പെട്രോള്‍ സ്‌കൂട്ടറുകളുടെ വിലയില്‍ 2 ഇവികള്‍ വരുന്നു! തീയതി കുറിച്ച് ഹീറോ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ് (Hero MotoCorp). വിഡ (Vida) സബ് ബ്രാൻഡിന് കീഴില്‍ കമ്പനി ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലേക്കും ചുവടുവെച്ചിരുന്നു. എന്നാല്‍ ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികള്‍ നിലവില്‍ ആസ്വദിക്കുന്ന വില്‍പ്പന നേടാന്‍ ഹീറോ വിഡക്ക് ഇതുവടെ സാധിച്ചിട്ടില്ല. ബജാജും ടിവിഎസും വര്‍ഷങ്ങള്‍ എടുത്ത ശേഷമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പിന്തള്ളി മുന്‍നിരയിലേക്ക് എത്തിയത്. ഇപ്പോള്‍ ഹീറോ മോട്ടോകോര്‍പ്പും ഇവി വിഭാഗത്തില്‍ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ പോകുകയാണ്. ഇതിനായി 2025 ജൂലൈ ഒന്നിന് രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കാന്‍ പോകുകയാണ് ഹീറോ.

2025 സാമ്പത്തിക വര്‍ഷത്തിലെ വരുമാന അവലോകന യോഗത്തിലാണ് വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ പോര്‍ട്‌ഫോളിയോ വിപുലീകരിക്കാന്‍ പോകുന്നതായി കമ്പനി അറിയിച്ചത്. V2 ലൈറ്റ്, V2 പ്ലസ്, V2 പ്രോ എന്നിങ്ങനെ മൂന്ന് സ്‌കൂട്ടറുകളാണ് ഹീറോ വിഡ ശ്രേണിയില്‍ ഉള്‍പ്പെടുന്നത്. വിഡ ബ്രാന്‍ഡിന് കീഴില്‍ ഹീറോ പുറത്തിറക്കാന്‍ പോകുന്ന സ്‌കൂട്ടറുകളെ കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

hero vida z

സിറ്റി റൈഡുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിഡ സ്‌കൂട്ടറുകള്‍ അവയുടെ സ്‌റ്റൈല്‍, ടെക്‌നോളജി, ഫീച്ചറുകള്‍ എന്നിവകൊണ്ട് പേരുകേട്ടതാണ്. ഇപ്പോള്‍ കൂടുതല്‍ ബജറ്റ് സൗഹൃദമായ സ്‌കൂട്ടറുകള്‍ കൊണ്ടുവരാനാണ് കമ്പനി ശ്രമിക്കുന്നത്. അത്യന്തിക ലക്ഷ്യം വില്‍പ്പന കൂട്ടുക എന്നതാണ്. കൂടുതല്‍ ഉപഭോക്താക്കളെ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ആകര്‍ഷിക്കുക എന്നത ലക്ഷ്യം മുന്‍നിര്‍ത്തി ഹീറോ പുതിയACPD (അഫോര്‍ഡബിള്‍ കോസ്റ്റ് പ്ലാറ്റ്ഫോം ഫോര്‍ ഡെവലപ്മെന്റ്) പ്ലാറ്റ്‌ഫോമിന് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ്.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് സമാനമായ വിലയില്‍ അല്ലെങ്കില്‍ അവ തമ്മിലുള്ള വില വ്യത്യാസം കുറയ്ക്കാനാണ ഈ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. 70,000 രൂപയില്‍ താഴെ വിലയില്‍ സ്‌കൂട്ടറുകള്‍ പുറത്തിറക്കാനാണ് ഹീറോയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീറോ മോട്ടോകോര്‍പ്പ് 2025 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 48,673 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 175 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച.

hero vida v1

ആളുകള്‍ ഇപ്പോള്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഹീറോ ഈ വിഭാഗത്തില്‍ വേഗത്തില്‍ മുന്നേറുന്നുണ്ടെന്നുമാണ് നമുക്ക് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുക. നിലവില്‍ ഹീറോ പ്രതിമാസം 7,000 വിഡ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ഈ രണ്ട് പുതിയ മോഡലുകള്‍ കൂടി വിപണിയിലെത്തുന്നതോടെ ഉല്‍പ്പാദനം പ്രതിമാസം 15,000 യൂണിറ്റായി ഉയര്‍ന്നേക്കാം. ഇത് ഡിമാന്‍ഡ് വേഗത്തില്‍ നിറവേറ്റാന്‍ സഹായിക്കും.

പുത്തന്‍ സ്‌കൂട്ടറുകളുടെ വിജയത്തിനായി വില്‍പ്പന ശൃംഖല വിപുലീകരിക്കാനും ഹീറോക്ക് പ്ലാന്‍ ഉണ്ട്. ഹീറോ വിഡയ്ക്ക് നിലവില്‍ 116 നഗരങ്ങളിലായി 180 ഡീലര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ ആകെ 203 ടച്ച്പോയിന്റുകളുണ്ട്. ചെറിയ നഗരങ്ങളില്‍ പോലും വില്‍പ്പനയും സര്‍വീസും എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തില്‍ ഈ പുതിയ സ്‌കൂട്ടറുകളിലൂടെ കമ്പനി തങ്ങളുടെ ശൃംഖല കൂടുതല്‍ വികസിപ്പിക്കും.

hero vida v1

ഓല ഇലക്ട്രിക്, ഏഥര്‍, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്, ആമ്പിയര്‍ തുടങ്ങിയ കമ്പനികളുമായി വിഡ സ്‌കൂട്ടറുകള്‍ നേരിട്ട് ഏറ്റുമുട്ടുന്നു. പരമ്പരാഗത എതിരാളികളെ അല്ലാതെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ വിലയുടെയും വില്‍പ്പന ശൃംഖലയുടെയും ബ്രാന്‍ഡ് വാല്യുവിന്റെയും കാര്യത്തില്‍ ഹീറോ മറികടക്കും.
2025 ജൂലൈ ഒന്നിന് പുറത്തിറങ്ങുന്ന ഈ രണ്ട് പുതിയ വിഡ സ്‌കൂട്ടറുകള്‍ ഹീറോ വിഡക്ക് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ അതിവേഗം മുന്നേറാനുള്ള അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.

ബജാജും ടിവിഎസുമെല്ലാം സെയില്‍സ് ചാര്‍ട്ടില്‍ മുന്നിലെത്തിയത് താങ്ങാവുന്ന വിലയിലുള്ള ഇവികള്‍ ഓഫര്‍ ചെയ്ത്‌കൊണ്ടാണ്. നിങ്ങള്‍ ഒരു പെട്രോള്‍ സ്‌കൂട്ടറോ ഇലക്ട്രിക് സ്‌കൂട്ടറോ വാങ്ങാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഒരു മാസവും ചില്ലറ ദിവസങ്ങളും കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും. കാരണം ഹീറോ രാജ്യത്തിനായി എന്താണ് ഒരുക്കിവെച്ചതെന്ന് അറിയാമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, May 27, 2025, 11:00 [IST]
English summary
Hero motocorp to launch 2 new affordable electric scooters under vida brand on july 1st details
കൂടുതല്‍... #hero motocorp #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X