ഹോണ്ടയെ പോലെ 'ഷൈൻ' ചെയ്യുമോ ഹീറോ സ്പ്ലെൻഡർ; ഒരു താരതമ്യം ആയാലോ
ഡെയ്‌ലി കമ്മ്യൂട്ടർ ബൈക്കുകൾക്ക് രാജ്യത്ത് വലിയ ഡിമാൻ്റുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആവശ്യക്കാരുളളത് 100 സിസി ബൈക്കുകൾക്കാണ്. അത് മനസിലാക്കികൊണ്ട് ഇരുചക്രവാഹന നിർമാതാക്കൾ മത്സരിച്ച് വാഹനം അവതരിപ്പിക്കുന്നുണ്ട്. അത്തരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് മോഡലുകളാണ് ഹീറോ സ്പ്ലെൻഡർ 100 ഉം ഹോണ്ട ഷൈൻ 100-ഉം. രണ്ട് മോഡലുകളും 100 സിസി ബൈക്കുകളാണ്. ഹോണ്ട ഷൈൻ 100 മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ 2025 മോഡൽ OBD-2 നിലവാരത്തിലുള്ള പുത്തൻ എഞ്ചിൻ ചേർക്കുകയും അതോടൊപ്പം തന്നെ പുതിയ കളർ ഓപ്ഷനുകളും ബൈക്കിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ എഞ്ചിനുമായി വരുന്ന 2025 ഹോണ്ട ഷൈൻ 100 പതിപ്പിന് 68,767 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. അതായത് പഴയ മോഡലിനേക്കാൾ 1,867 രൂപ കൂടുതലാണ് മുടക്കേണ്ടി വരികയെന്ന് സാരം. ഹെഡ്‌ലാമ്പ് കൗൾ, ഫ്യുവൽ ടാങ്ക്, സൈഡ് ഫെയറിംഗ് എന്നിവയ്‌ക്കായി പുതിയ ഗ്രാഫിക്‌സ് അവതരിപ്പിച്ചിരിക്കുന്നതും അടിപൊളിയാണെന്ന് വേണം പറയാൻ.

75441 രൂപ മുതല്‍ 82911 രൂപ വരെയാണ് ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ വില പോകുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. വിശ്വാസ്യതയ്ക്കും എക്കോണമിക്കും പേരുകേട്ട 97.2 സിസി എഞ്ചിനാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിന് കരുത്ത് പകരുന്നത്. സിറ്റിയിലും ഹൈവേയിലും സുഖകരമായി യാത്ര ചെയ്യാന്‍ ഇത് സഹായകമായതിനാല്‍ അതിന്റെ ക്ലാസിലെ സ്‌പെഷ്യലായി മാറുകയാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്.
ഈ എഞ്ചിന്‍ സിറ്റി റൈഡുകളില്‍ മികച്ചുനില്‍ക്കുന്നതോടൊപ്പം തന്നെ ഹൈവേകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്മൂത്തായ ഈ ബൈക്കിന്റെ എഞ്ചിന്‍ 80-85 കിലോമീറ്റര്‍ വേഗത അനായാസമായി നിലനിര്‍ത്തുന്നു. എതിരാളിയായ ഹോണ്ട ഷൈന്‍ 100-ല്‍ നിന്ന് വ്യത്യസ്തമായി സ്പ്ലെന്‍ഡര്‍ പ്ലസിന് ഉയരം കൂടിയ ഗിയറിംഗ് ഉണ്ട്. ഇത് ഹൈവേ റൈഡുകള്‍ക്ക് ഗുണം ചെയ്യും.
കുടുംബത്തിലെ എല്ലാവര്‍ക്കും എളുപ്പത്തില്‍ കയറി ഇരുന്ന് പോകാവുന്ന തരത്തിലാണ് ഹീറോ സ്പ്ലെൻഡർ പ്ലസ് ബൈക്കിന്റെ രൂപകല്‍പ്പന. 785 mm സീറ്റ് ഉയരവും 112 കിലോഗ്രാം ഭാരവും മാത്രമാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിനുള്ളത്. ഈ ഫീച്ചറുകള്‍ വ്യത്യസ്ത ഉയരത്തിലും വലിപ്പത്തിലുമുള്ള റൈഡര്‍മാര്‍ക്ക് ബൈക്ക് ഹാന്‍ഡില്‍ ചെയ്യുന്നത് എളുപ്പമാക്കുന്നു. ഇടുങ്ങിയ ഇടങ്ങളിലൂടെ യാത്ര ചെയ്യാനും എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാനും ഇവ നമ്മെ സഹായിക്കുന്നു.
OBD-2 നിലവാരത്തിലുള്ള 98.98 സിസി, സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ-ഇൻജെക്റ്റഡ് എഞ്ചിനാണ് പുതിയ 2025 മോഡൽ ഹോണ്ട ഷൈൻ 100 മോട്ടോർസൈക്കിളിന് കരുത്ത് പകരുന്നത്. ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളുടെ eSP സാങ്കേതികവിദ്യയോടുകൂടി വരുന്ന എഞ്ചിന് 7500 ആർപിഎമ്മിൽ 7.3 bhp പവറും 5000 ആർപിഎമ്മിൽ പരമാവധി 8.05 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 4-സ്പീഡാണ് ഗിയർബോക്‌സ്.
എഞ്ചിനിൽ ഫ്രിക്ഷൻ റിഡക്ഷൻ ടെക്നോളജി, കൂളിംഗ് കാര്യക്ഷമത എന്നിവ നിലനിർത്താൻ പിസ്റ്റൺ കൂളിംഗ് ജെറ്റ്, ഓട്ടോമാറ്റിക് ചോക്ക് ഉള്ള സ്റ്റാർട്ടർ സോളിനോയിഡ് എന്നിവയും ഹോണ്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഡയമണ്ട് ഫ്രെയിമിൽ പണികഴിപ്പിച്ചിരിക്കുന്ന ഷൈൻ 100 സിസി ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളുമാണ് ഷൈനിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








