ജിഎസ്ടി ഇളവ് മുതലാക്കിക്കോ! 100 സിസി സെഗ്മെൻ്റിൽ ഈ ചുണക്കുട്ടൻമാരെ കിട്ടും

ജിഎസ്ടി 2.0 നികുതി ഇളവ് നിലവിൽ വന്നതോടെ പുത്തൻ എസ്‌യുവികളും ബൈക്കുകളും സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് പലരും. ഈ കൂട്ടത്തിൽ 350 സിസിയിൽ താഴെ വരുന്ന ബൈക്കുകൾ താങ്ങാവുന്ന വിലയിൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടാകും. ഏതൊരു സാധാരണക്കാരനും വാങ്ങാൻ സാധിക്കുന്ന രണ്ട് കിടിലൻ ബൈക്കുകൾ ഏതൊക്കെയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ. ദൈനംദിന യാത്രകളുളളവർക്ക് പ്രധാനമായും മൈലേജിന് ആണല്ലോ പ്രാധാന്യം നൽകുന്നത്. പെർഫോമൻസും മൈലേജും ഒരുപോലെ നൽകുന്ന കുറച്ച് ബൈക്കുകൾ മാത്രമേയുളളു.

ഹീറോ സ്പ്ലെൻഡർ പ്ലസ്: ദൈനംദിന യാത്രകൾക്ക് ഏറ്റവും മികച്ച ചോയ്സ്സാണ് ഹീറോ സ്പ്ലെൻഡർ പ്ലസ്. സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്നു എന്നതിലുപരി ആരെയും ആകർഷിക്കാനുള്ള ഡിസൈനും ഹീറോ സ്പ്ലെൻഡർ പ്ലസിനുണ്ട് . ട്യൂബുലാർ ഡബിൾ ക്രാഡിൽ ഫ്രെയിമിനോടൊപ്പം 785 mm സീറ്റ് ഉയരവും, 112 കിലോഗ്രാം കെർബ് ഭാരവുമുള്ള മികച്ചതും സുഖകരവുമായ റൈഡിംഗ് പോസ്ചർ എന്നിവയൊക്കെയാണ് പ്രധാന ആകർഷണങ്ങളായി എടുത്തു പറയാനുളളത്.

Hero Splendor Plus Vs Honda Shine 100 DX

കൂടാതെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിലും ഹീറോ സ്പ്ലെൻഡർ പ്ലസ് മുന്നിലാണ്. 8,000 rpm-ൽ 7.91 bhp പവറും 6,000 rpm-ൽ 8.05 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 97.2 സിസി എയർ-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ സുഗമമായ 4-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. ഇത് റൈഡർമാർക്ക് ഗിയറുകൾ എളുപ്പത്തിൽ മാറ്റുന്നതിനും ഇന്ധനക്ഷമത നിലനിർത്തുന്നതിനും സാഹായിക്കുന്നു.

മാത്രവുമല്ല ഏകദേശം മണിക്കൂർ 87 കിലോമീറ്റർ വേഗതയും 9.8 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുമുള്ള സ്പ്ലെൻഡർ പ്ലസ്, ഫുൾ ടാങ്കിൽ ഏകദേശം 600 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ദീർഘദൂര യാത്രകളിൽ നിങ്ങളുടെ പോക്കറ്റ് കാലിയാവാതെ ഇരിക്കുന്നു. 100 സിസി കമ്മ്യൂട്ടർ വിഭാഗത്തിൽ വരുന്ന ഈ ബൈക്ക് മികച്ച പ്രകടനം ആഗ്രഹിക്കുന്ന റൈഡർമ്മാരുടെ പ്രിയപ്പെട്ട ഓപ്ഷനായി മാറിയിട്ടുണ്ട്.

Hero Splendor Plus Vs Honda Shine 100 DX

ജിഎസ്ടി 2.0 പരിഷ്കരണത്തെത്തുടർന്ന് ഹീറോ സ്പ്ലെൻഡർ പ്ലസ്സിന് 6,820 രൂപ വരെ വിലക്കുറവ് ഉണ്ടായിട്ടുണ്ട് . ഇപ്പോൾ മോഡലുകൾക്ക് 73,902 രൂപയിൽ ആരംഭിച്ച് ടോപ്പ്-എൻഡ് വേരിയന്റിന് 80,471 രൂപ വരെ വിലയുണ്ട്. അതിലാൽ ഏതൊരു സാധാരണക്കാരനും ആക്സസ് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ബൈക്കാണ് ഹീറോ സ്പ്ലെൻഡർ പ്ലസ്.

ഹോണ്ട ഷൈൻ 100 DX: ആകർഷണീയതയുടെ കാര്യത്തിൽ ഹോണ്ട ഷൈൻ 100 DX ഒട്ടും പുറകിലല്ല കേട്ടോ. ക്രോം ആക്‌സന്റുകളാൽ പൊതിഞ്ഞിരിക്കുന്ന പുതുതായി രൂപകൽപ്പന ചെയ്‌ത ഹെഡ്‌ലാമ്പുകളാണ് ഹോണ്ട ഷൈൻ 100 DX ൻ്റെ പ്രധാന സവിശേഷത. ഇന്ധന ടാങ്ക് ബോൾഡ് ഗ്രാഫിക്സും മറ്റൊരു പ്രത്യേകതയാണ്. എഞ്ചിനും ഗ്രാബ് റെയിലും കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

ഷൈൻ 100 DX 786 മില്ലീമീറ്റർ ഉയരമുള്ള നീളമുള്ളതും സുഖപ്രദവുമായ സീറ്റ് വാഗ്ദാനം ചെയ്യുന്നത് കൊണ്ട് എല്ലാ റൈഡർമാർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പൊട്ടിപൊളിഞ്ഞ റോഡുകളിൽ സുഗമമായ റൈഡുകൾക്ക് 168 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും നൽകുന്നുണ്ട്. 100 സിസി കമ്മ്യൂട്ടർ വിഭാഗത്തിലെ പുതിയതും പരിചയസമ്പന്നരുമായ റൈഡർമാരെ ആകർഷിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സ്റ്റൈലിഷ് ബൈക്കാണ് ഷൈൻ 100 DX എന്ന് തന്നെ പറയാം.

ഹോണ്ടയുടെ അഡ്വാൻസ്ഡ് eSP സാങ്കേതികവിദ്യയുള്ള 98.98 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത് 7,500 ആർ‌പി‌എമ്മിൽ ഏകദേശം 7.28 പി‌എസ് പവറും 5,000 ആർ‌പി‌എമ്മിൽ 8.04 എൻ‌എം ടോർക്കും ഉത്പാദിപ്പിക്കുന്നു. മാത്രവുമല്ല ലിറ്ററിന് ഏകദേശം 65 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. 4-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ തടസ്സമില്ലാത്ത ഗിയർ ഷിഫ്റ്റുകൾ നൽകുന്നു.

വെറും 103 കിലോഗ്രാം ഭാരം കുറഞ്ഞതും മണിക്കൂറിൽ ഏകദേശം 85 കിലോമീറ്റർ വേഗതയും ഉള്ള ഹോണ്ട ഷൈൻ 100 DX-ൻ്റെ വില 5,265 രൂപ വരെ കുറഞ്ഞതോടെ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ആക്സസ് ചെയ്യാവുന്നതായി മാറി. ഷൈൻ 100 ശ്രേണിയിൽ 63,191 രൂപ വിലയുള്ള സ്റ്റാൻഡേർഡ് വേരിയന്റും ഒപ്പം 69,694 രൂപ വിലയുള്ള ഉയർന്ന DX വേരിയന്റും ഉൾപ്പെടുന്നു.

വിലയും ഇവ രണ്ടും തമ്മിലുള്ള മൂല്യങ്ങളും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ ഹീറോ സ്പ്ലെൻഡർ പ്ലസ്സിൻ്റെ വില ഹോണ്ട ഷൈൻ 100 DX നെക്കാൾ 4,208 രൂപ കൂടുതലാണ്. ഷൈൻ 100 DX കൂടുതൽ താങ്ങാനാവുന്ന വിലയിലുള്ളതാണെങ്കിൽപ്പോലും കുറഞ്ഞ ശക്തിയുള്ള എഞ്ചിനും കുറച്ച് സവിശേഷതകളും മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സ്പ്ലെൻഡർ പ്ലസ്സ് കൂടുതൽ ചിലവുള്ളതും അതിനൊത്ത സവിശേഷതകൾ നിറഞ്ഞതുമാണ് എന്ന പ്രത്യേകതകളുമുണ്ട് കേട്ടോ.

More from DriveSpark

Article Published On: Sunday, October 12, 2025, 8:00 [IST]
English summary
Hero splendor plus vs honda shine 100 dx comparison in gst price
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X