കമ്മ്യൂട്ടർ ബൈക്കിനെ മൂലയ്ക്കിരുത്താൻ ഓല റോഡ്സ്റ്റർ; ഹീറോ സ്പ്ലെൻഡറുമായി താരതമ്യം ചെയ്യാം

കാറുകൾക്ക് മാത്രമല്ല ഇരുചക്ര വാഹനങ്ങളിലും ഇലക്ട്രിക് മയമാണ് നിറയുന്നത്. ഓല തങ്ങളുടെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഓല റോഡ്‌സ്റ്റര്‍ X പുറത്തിറക്കിയിരിക്കുകയാണ്. ഓല റോഡ്‌സ്റ്റര്‍ X എന്ന കന്നി മോഡലിലൂടെ തന്നെ ഓല ലക്ഷ്യം വെക്കുന്നത് ഇന്ത്യന്‍ കമ്മ്യൂട്ടര്‍ ബൈക്ക് വിപണിയിലെ കിരീടം വെക്കാത്ത രാജാവായ ഹീറോ സ്‌പ്ലെന്‍ഡറിനെയാണ്. റോഡ്‌സ്റ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റ് സ്‌പ്ലെന്‍ഡറിന്റെ അതേ വിലയിലാണ് വരുന്നത്. ഈ എന്‍ട്രി ലെവല്‍ X സീരീസില്‍ റോഡ്സ്റ്റര്‍ X , റോഡ്സ്റ്റര്‍ X പ്ലസ് എന്നിങ്ങനെ രണ്ട് മോഡലുകള്‍ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 89,999 രൂപയാണ്.

വിശ്വാസ്യതയ്ക്കും എക്കോണമിക്കും പേരുകേട്ട 97.2 സിസി എഞ്ചിനാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിന് കരുത്ത് പകരുന്നത്. സിറ്റിയിലും ഹൈവേയിലും സുഖകരമായി യാത്ര ചെയ്യാന്‍ ഇത് സഹായകമായതിനാല്‍ അതിന്റെ ക്ലാസിലെ സ്‌പെഷ്യലായി മാറുകയാണ് സ്‌പ്ലെന്‍ഡര്‍ പ്ലസ്. ഈ എഞ്ചിന്‍ സിറ്റി റൈഡുകളില്‍ മികച്ചുനില്‍ക്കുന്നതോടൊപ്പം തന്നെ ഹൈവേകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്മൂത്തായ ഈ ബൈക്കിന്റെ എഞ്ചിന്‍ 80-85 കിലോമീറ്റര്‍ വേഗത അനായാസമായി നിലനിര്‍ത്തുന്നു.

സ്പ്ലെന്‍ഡര്‍ പ്ലസിന് ഉയരം കൂടിയ ഗിയറിംഗ് ഉണ്ട്. ഇത് ഹൈവേ റൈഡുകള്‍ക്ക് ഗുണം ചെയ്യും. ഹീറോ സ്‌പ്ലെന്‍ഡര്‍ പ്ലസ് xtec 2.0 വേരിയന്റിന്റെ ക്ലെയിംഡ് മൈലേജ് 73 കിലോമീറ്ററാണ്. ഏകദേശം 10 ലിറ്റര്‍ ഇന്ധന ടാങ്കാണ് ഇതില്‍ വരുന്നത്. അങ്ങനെ വരുമ്പോള്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാല്‍ 700 ദൂരം താണ്ടാന്‍ ബൈക്കിന് സാധിക്കും.

ഒറ്റ ചാര്‍ജില്‍ 501 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഓല റോഡ്‌സ്റ്റര്‍ X പ്ലസിന്റെ (Ola Roadster X Plus) വില തുടങ്ങുന്നത് 1,04,999 ലക്ഷം രൂപ മുതലാണ്. വലിയ ബാറ്ററി പായ്ക്ക് വരുന്ന ടോപ് എന്‍ഡ് വേരിയന്റിന് 1,54,999 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

ഓല റോഡ്സ്റ്റര്‍ X nപ്ലസിന് ടു-ടോണ്‍ ബോഡിവര്‍ക്ക്, റാപ്പറൗണ്ട് എല്‍ഇഡി ഹെഡ്ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയുള്ള മിനിമലിസ്റ്റിക് ഡിസൈന്‍ ഉണ്ട്. ടയര്‍ പ്രഷര്‍ അലേര്‍ട്ടുകള്‍, ജിയോ, ടൈം ഫെന്‍സിങ്, ടോ ആന്‍ഡ് തെഫ്റ്റ് ഫെന്‍സിങ് തുടങ്ങിയ സവിശേഷതകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

കുടുംബത്തിലെ എല്ലാവര്‍ക്കും എളുപ്പത്തില്‍ കയറി ഇരുന്ന് പോകാവുന്ന തരത്തിലാണ് ഹീറോ കമ്മ്യൂട്ടര്‍ ബൈക്കിന്റെ രൂപകല്‍പ്പന. 785 mm സീറ്റ് ഉയരവും 112 കിലോഗ്രാം ഭാരവും മാത്രമാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസിനുള്ളത്. ഈ ഫീച്ചറുകള്‍ വ്യത്യസ്ത ഉയരത്തിലും വലിപ്പത്തിലുമുള്ള റൈഡര്‍മാര്‍ക്ക് ബൈക്ക് ഹാന്‍ഡില്‍ ചെയ്യുന്നത് എളുപ്പമാക്കുന്നു. ഇടുങ്ങിയ ഇടങ്ങളിലൂടെ യാത്ര ചെയ്യാനും എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാനും ഇവ നമ്മെ സഹായിക്കുന്നു.

4.5 kWh K 9.1 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഓല റോഡ്സ്റ്റര്‍ X പ്ലസ് പുറത്തിറക്കിയത്. റോഡ്സ്റ്റര്‍ X പ്ലസ് 4.5 kWh ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 252 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് അവകാശവാദം. വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 501 കിലോമീറ്റര്‍ ഐഡിസി റേഞ്ച് ലഭിക്കുമെന്ന് കമ്പനി പറയുന്നു.

100 സിസി കമ്മ്യൂട്ടര്‍ ബൈക്ക് ആണെങ്കിലും ഫീച്ചറുകളുടെ കാര്യത്തില്‍ സമ്പന്നമാണ് ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസ്്. സ്പ്ലെന്‍ഡര്‍ പ്ലസ് Xtec 2.0 വേരിയന്റില്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ഹസാര്‍ഡ് ലൈറ്റുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ എല്‍സിഡി കണ്‍സോള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ സവിശേഷതകള്‍ സാധാരണയായി വലിയ ബൈക്കുകളില്‍ കാണപ്പെടുന്നവയാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, February 6, 2025, 8:30 [IST]
English summary
Hero splendor plus vs ola roadster detailed comparison all things to know
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X