കിലോമീറ്ററിന് വെറും 96 പൈസ ചിലവ്! സെഗ്മെൻ്റ് തൂക്കിയടിച്ച് 59000 രൂപയ്ക്ക് ഹീറോയുടെ വിഡ VX2
ഇലക്ട്രിക് സ്കൂട്ടർ സെഗ്മെൻ്റിൽ എതിരാളികളെ എല്ലാം തൂക്കയടിച്ച് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന ബ്രാൻഡാണ് ഹീറോ മോട്ടോകോർപ്. ഇവി സ്കൂട്ടറുകൾക്കിടയിൽ വലിയൊരു വിപ്ലവം തീർത്തുകൊണ്ട് തങ്ങളുടെ പുതിയ ഇവി വിഡ VX2 മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇവി സ്കൂട്ടറിൻ്റെ വിലയാണ് ഇതിൻ്റെ ഹൈലൈറ്റ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. അത് മാത്രമല്ല വിഡ VX2 ബാറ്ററി-ആസ്-എ-സർവീസ് (BaaS) മോഡലായി ലഭ്യമാകുമെന്ന് കമ്പനി നേരത്തെ തന്നെ പറഞ്ഞിരുന്നുവല്ലോ. സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള ബാറ്ററി പ്ലാൻ വാഗ്ദാനം ചെയ്തുകൊണ്ട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മാറ്റുക എന്നതാണ് ലക്ഷ്യം.
വിലയിലേക്ക് വരുന്നതിന് മുൻപ് ബാറ്ററി പായ്ക്കുകളിലേക്ക് നോക്കിയാൽ ഹീറോ വിഡ VX2 രണ്ട് വേരിയൻ്റുകളിലാണ് ലഭിക്കുന്നത്. ഗോ,VX2 പ്ലസ് വേരിയൻ്റുകളിലായി 2.2 കിലോവാട്ട്, 3.4 കിലോവാട്ട് ബാറ്ററി പായ്ക്കുകളാണ് ലഭിക്കുന്നത്. വിഡ വിഎക്സ്2 ഗോയിൽ 92 കിലോമീറ്റർ വരെ മൈലേജ് അവകാശപ്പെടുന്ന ഒരു ചെറിയ ബാറ്ററി പായ്ക്ക് ആണ് കമ്പനി നൽകിയിരിക്കുന്നത്. അതോടൊപ്പം തന്നെ 3.4 കിലോവാട്ട് പവർ യൂണിറ്റ് ലഭിക്കുന്ന വിഎക്സ്2 പ്ലസ്, ഒറ്റ ചാർജിൽ 142 കിലോമീറ്റർ വരെ മൈലേജ് നൽകാൻ കഴിയും.

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ് സിഗ്നേച്ചർ, ഷാർപ്പ്-ലുക്കിംഗ് എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം ചേർന്ന ഫ്യൂച്ചറിസ്റ്റിക് ലുക്കിലാണ് ഹീറോയുടെ പുത്തൻ വിഡ VX2 ഇവി ഒരുങ്ങിയിരിക്കുന്നത്. നിലവിൽ ലൈനപ്പിലുളള V2 നെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഭംഗിക്കോ ആർഭാടത്തിനോ ഒരു കുറവും കമ്പനി വരുത്തിയിട്ടില്ല എന്നതാണ് പ്രത്യേകത.
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മുൻവശത്ത് സ്റ്റോറേജ് സ്പേസ് ടു-ടോൺ 12 ഇഞ്ച് അലോയ് വീലുകൾ, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ തുടങ്ങിയ സംവിധാനങ്ങൾ കൂടി ഉളളത് കൊണ്ട് തന്നെ പ്രാക്റ്റിക്കാലിറ്റിയുടെ കാര്യത്തിൽ ഹീറോ വിഡ VX2 എന്നത് ഒരു അവസാന വാക്കായി നിലനിർത്താനാണ് കമ്പനിയുടെ ശ്രമം.

നിലവിലെ ഹീറോ വിഡ V2 ഇലക്ട്രിക് മൂന്ന് ബാറ്ററി പായ്ക്കുകളിൽ ലഭ്യമാണ്. ഇതേ ഓപ്ഷനുകളാവും കമ്പനി പുതിയ വിഡ VX2 ഇവിയിലും വാഗ്‌ദാനം ചെയ്യുകയെന്നാണ് അനുമാനം. താഴ്ന്ന മോഡലുകളിൽ 94 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന 2.2 കിലോവാട്ട്സ് ബാറ്ററി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടോപ്പ് വേരിയന്റിന് 143 കിലോമീറ്റർ റേഞ്ച് നൽകുന്ന 3.44 കിലോവാട്ട്സ് ബാറ്ററി പായ്ക്കും കമ്പനി വാഗ്‌ദാനം ചെയ്തേക്കും.
ഇനി വിശദമായ വിലയിലേക്ക് വന്നാൽ BaaS സംവിധാനം തെരഞ്ഞെടുത്താൽ സ്കൂട്ടറിൻ്റെ വില 59,490 രൂപയും 64,990 രൂപയുമാണ്. എന്നാൽ BaaS ഇല്ലാതെ രണ്ട് വേരിയന്റുകൾക്ക് 99,490 രൂപയും 64,990 രൂപയുമാണ് വില. എല്ലാം എക്സ്ഷോറൂം വിലകളാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഹീറോ വിഡ VX2 BaaS പ്ലാൻ അനുസരിച്ച് നിങ്ങൾക്ക് കിലോമീറ്ററിന് വെറും 96 പൈസ രൂപ മാത്രമാണ് ചിലവ് വരുന്നത്.
വിഡയിൽ നിന്നുള്ള ഒരു എൻട്രി ലെവൽ മോഡലായി ഇത് സ്ഥാനം പിടിക്കുന്നതിനാൽ തന്നെ ആളുകളെ വേഗത്തിൽ ആകർഷിക്കാനും ബ്രാൻഡിനാവും. ഇവി വിഭാഗത്തിൽ ബജാജ് ചേതക് 3001, ഓല S1 എയർ, ഏഥർ 450S, ടിവിഎസ് ഐക്യൂബ് എന്നിവയോടായിരിക്കും പുത്തൻ മോഡലിന്റെ മത്സരം. വരും ദിവസങ്ങളിൽ ഹീറോ മോട്ടോകോർപിൻ്റെ ഷോറൂമുകളിലേക്ക് ഒരു തിരക്ക് പ്രതീക്ഷിക്കാം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








