കാറിലെ ട്രെന്‍ഡിംഗ് ഫീച്ചര്‍ ബൈക്കില്‍ നല്‍കി ഹീറോ, അതും കുറഞ്ഞ വിലയില്‍! ഹോണ്ട ഇതെങ്ങിനെ സഹിക്കും
ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രചാരമുള്ള ബൈക്കുകളിലൊന്നായ ഹീറോ എക്സ്ട്രീം 125R-ന്റെ (Hero Xtreme 125R) പുതിയ വേരിയന്റ് വിപണിയില്‍ എത്തിച്ച് ഹീറോ മോട്ടോകോര്‍പ്പ്. സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഈ ബൈക്കിന്റെ പുതിയ പതിപ്പ് വലിയ ഒച്ചപ്പാടുകള്‍ ഒന്നും കൂടാതെ സൈലന്റായാണ് കമ്പനി പുറത്തിറക്കിയത്. ഇനിമുതല്‍ ഹീറോ എക്സ്ട്രീം 125R ശ്രേണിയിലെ ടോപ് മോഡല്‍ ആയിരിക്കും ഇത്. കാറുകളിലേതിന് സമാനമായി ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവഴി ആവശ്യമായ വേഗത സജ്ജീകരിക്കാനും ആക്സിലറേറ്റര്‍ ഉപയോഗിക്കാതെ തന്നെ നിശ്ചിത വേഗതയില്‍ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കും.
പവര്‍, റോഡ്, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഈ പുതിയ ടോപ്പ് വേരിയന്റില്‍ ലഭ്യമാണ്. കൂടാതെ, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍ക്കൊപ്പം ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ഇതിലുണ്ട്. ഈ വിഭാഗത്തില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് നല്‍കുന്ന ആദ്യ ബൈക്കാണിതെന്ന് ഓട്ടോകാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റ് വേരിയന്റുകളില്‍ നിന്ന് വേറിട്ടു നിര്‍ത്താനായി മൂന്ന് പുതിയ നിറങ്ങളിലും ഹീറോ എക്സ്ട്രീം 125R-ന്റെ ഈ ടോപ്പ് വേരിയന്റ് ലഭ്യമാണ്. ബ്ലാക്ക് പേള്‍ റെഡ്, ബ്ലാക്ക് മാറ്റ് ഷാഡോ ഗ്രേ, ബ്ലാക്ക് ലീഫ് ഗ്രീന്‍ എന്നിവയാണ് ഈ നിറങ്ങള്‍. ഈ മൂന്ന് നിറങ്ങളും പുതിയ ടോപ്പ് വേരിയന്റില്‍ മാത്രമാണ് ലഭിക്കുന്നത്. ഈ ഷേഡുകള്‍ എക്‌സ്ട്രീം 125R-ന് അതിന്റെ പുതിയ പെര്‍ഫോമന്‍സ്‌ഫോക്കസ്ഡ് ഐഡന്റിറ്റിക്ക് അനുസൃതമായി കൂടുതല്‍ ബോള്‍ഡായ ലുക്ക് നല്‍കുന്നു.
കൂടാതെ സ്റ്റാന്‍ഡേര്‍ഡായി പുതിയ ഗ്രാഫിക്‌സും വരുന്നു.ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും കോള്‍, എസ്എംഎസ് അലേര്‍ട്ടുകളും ഉള്ള ഗ്ലാമര്‍ എക്സില്‍ ഉണ്ടായിരുന്ന അതേ 4.2 ഇഞ്ച് കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളിന്റെ രൂപത്തിലാണ് ഹീറോ എക്സ്ട്രീം 125R-ന്റെ മറ്റൊരു വലിയ അപ്ഡേറ്റ് വരുന്നത്.
ഹീറോ എക്‌സ്ട്രീം 125R ടോപ്പ് വേരിയന്റില്‍ 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ പരമാവധി 11.5 bhp പവറും 10.5 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിവുള്ളതാണ്. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതിനോടൊപ്പം ഘടിപ്പിച്ചിരിക്കുന്നത്. ക്രൂയിസ് കണ്‍ട്രോള്‍, റൈഡിംഗ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളോടുകൂടിയ ഹീറോ ഗ്ലാമര്‍ എക്‌സ് അടുത്തിടെ ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കിയിരുന്നു.
അതേ സൗകര്യങ്ങളോടെയാണ് ഇപ്പോള്‍ ഹീറോ എക്സ്ട്രീം 125R-ന്റെ പുതിയ വേരിയന്റും വിപണിയിലെത്തിച്ചിരിക്കുന്നത്. നിരവധി സവിശേഷതകളുള്ള ഈ പുതിയ ഹീറോ എക്സ്ട്രീം 125R വേരിയന്റിന്റെ എക്‌സ്-ഷോറൂം വില 1,04,500 രൂപയാണ്. ഈ വിലയ്ക്ക് മികച്ച മൂല്യം നല്‍കുന്ന സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ മോട്ടോർസൈക്കിളായാണ് ഇതിനെ കണക്കാക്കുന്നത്.

ഈ പുത്തന്‍ വേരിയന്റിലുടെ ഇന്ത്യന്‍ വിപണിയിലെ 125 സിസി വിഭാഗത്തിലുള്ള ടിവിഎസ് റൈഡര്‍ 125, ഹോണ്ട സിബി 125 ഹോര്‍ണെറ്റ്, ബജാജ് പള്‍സര്‍ N125 തുടങ്ങിയ ബൈക്കുകള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കാന്‍ ഹീറോ എക്‌സ്ട്രീം 125R മോട്ടോര്‍സൈക്കിളിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എക്‌സ്ട്രീം 125 R ഡ്യുവല്‍-ചാനല്‍ എബിഎസിനുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വരും ആഴ്ചകളില്‍ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








