ട്യൂബ്‌ലെസ് സ്പോക് വീലിന് വില കൂട്ടി റോയൽ എൻഫീൽഡ്; ഹിമാലയൻ വാങ്ങാൻ പോകുന്നെങ്കിൽ ഇതറിഞ്ഞു വച്ചോ
ഓഫ്റോഡ് അല്ലെങ്കിൽ ലോങ്ങ് ട്രിപ്പടിക്കാൻ യുവാക്കളുടെപ്രിയപ്പെട്ട ബൈക്കാണ് അഡ്വഞ്ച ടൂറർ മോഡലായ റോയൽ എൻഫീൽഡ് ഹിമാലയൻ. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റ ബേസ് മോഡലിന്റെ വില 2.69 ലക്ഷം രൂപയാണ്. അതേസമയം ഹിമാലയന്‍ സ്ലേറ്റിന് 2.74 ലക്ഷം രൂപ വില വരും. മറുവശത്ത് സമ്മിറ്റിന് വില 2.79 ലക്ഷം രൂപയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ ഹാന്‍ലെ ബ്ലാക്കിന് 2.84 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഇപ്പോഴിതാ ബ്രാൻഡ് തങ്ങളുടെ ഹിമാലയൻ 450 മോഡലിൻറെ ട്യൂബ്‌ലെസ് സ്പോക് വീലിന് വില വർധിപ്പിച്ചിരിക്കുകയാണ്. 11,000 രൂപയ്ക്ക് പകരം ഇനി മുടക്കേണ്ടത് 17000 രൂപയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ടയറുകൾ നിരവധി തവണ പഞ്ചറാകുന്നു എന്നുളള ഉപഭോക്താക്കളിൽ നിന്നുളള പരാതി പരിഹാരമായിട്ടാണ് പുതിയ ട്യൂബ്‌ലെസ് സ്പോക് വീൽ അവതരിപ്പിച്ചിരിക്കുന്നത്. 90/90 21-ഇഞ്ച് മുൻവശത്തും 140/80 R 17 പിൻവശത്തും വരുന്നു. പുതിയ മോഡൽ വാങ്ങുന്നവർക്ക് മേക്ക് ഇറ്റ് യുവേഴ്‌സ് കസ്റ്റമൈസേഷൻ ടൂൾ വഴി അവരുടെ മോട്ടോർസൈക്കിളിൽ ട്യൂബ്‌ലെസ് വീലുകൾ ചേർക്കാൻ കഴിയും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കാസാ ബ്രൗണ്‍, സ്ലേറ്റ് ഹിമാലയന്‍ സോള്‍ട്ട്, സ്ലേറ്റ് പോപ്പി ബ്ലൂ, ഹാന്‍ലെ ബ്ലാക്ക്, കാമത്ത് വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ലഭ്യമാണ്. കമ്പനിയുടെ ഏറ്റവും പുതിയ 450 സിസി ഷെര്‍പ്പ എഞ്ചിനുമായിട്ടാണ് ഹിമാലയന്‍ 450 എത്തുന്നത്. ഈ എഞ്ചിനുമായി വരുന്ന ആദ്യ എന്‍ഫീല്‍ഡ് മോഡലാണ് ഹിമാലയന്‍.
ഈ എഞ്ചിന്‍ 8,000 rpmല്‍ 40 bhp പവറും 5,500 rpm-ല്‍ 40 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഹിമാലയന്‍േറതെന്ന് എടുത്ത് പറയണം. ധാരാളം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് ഹിമാലയന്‍ ലഭിക്കുന്നത്.

ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഹെഡ്ലാമ്പ്, ടെയില്‍ ലാമ്പ് എന്നിവയ്ക്കായി റോയല്‍ എന്‍ഫീല്‍ഡ് എല്‍ഇഡി ലൈറ്റിംഗാണ് ഒരുക്കിയിരിക്കുന്നത്. കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഫീച്ചറുകളിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇന്നത്തെ മിക്ക മോട്ടോര്‍സൈക്കിളുകളില്‍ നിന്നും വ്യത്യസ്തമായി വൃത്താകൃതിയിലുള്ള ഡിസ്‌പ്ലേയാണ് പുതിയ ഹിമാലയന് ലഭിക്കുന്നത്. സ്പീഡ്, ഡിസ്റ്റന്‍സ്, ഫ്യുവല്‍ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്‌പ്ലേയില്‍ ഇന്‍-ബില്‍റ്റായി വരുന്നുണ്ട്.
ഇത് ഗൂഗിള്‍ മാപ്സുമായി സംയോജിപ്പിച്ചിട്ടുമുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയിലൂടെ കോളുകളും ടെക്സ്റ്റ് അലേര്‍ട്ടുകളും ആക്‌സസ് ചെയ്യാന്‍ ഇതുവഴി റൈഡര്‍ക്ക് സാധിക്കും. സ്വിച്ചബിള്‍ എബിഎസും റൈഡ്-ബൈ-വയര്‍ ത്രോട്ടിലുമാണ് മറ്റ് രണ്ട് ഹൈലൈറ്റുകള്‍. മുന്‍വശത്ത് ഷോവയില്‍ നിന്നുള്ള അപ്‌സൈഡ് ഡൌണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.
ബ്രേക്കിംഗിനായി ഡ്യുവല്‍ ചാനല്‍ എബിഎസോടെ രണ്ടറ്റത്തും ഡിസ്‌ക്കാണ് ലഭിക്കുക. 2023 കെടിഎം 390 അഡ്വഞ്ചര്‍, വരാനിരിക്കുന്ന ഹീറോ എക്‌സ്പള്‍സ് 440, 390 എന്‍ഡ്യൂറോ, ട്രയംഫ് സ്‌ക്രാംബ്ലര്‍ 400X എന്നിവയുമായാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ഇന്ത്യന്‍ വിപണിയില്‍ ഏറ്റുമുട്ടുന്നത്. പഴയ ആ ഹിമാലയനെ ഇന്നും ഇഷ്‌ടപ്പെടുന്നവർക്ക് വേണ്ടി സ്ക്രാം 440 റോയൽ എൻഫീൽഡ് പുറത്തിറക്കുന്നുണ്ട്. അഡ്വഞ്ചർ ബൈക്കല്ലെങ്കിലും പഴയ ഹിമാലയന്റെ സൌന്ദര്യവും പ്രായോഗികതയുമെല്ലാം ഒരുപരിധി വരെ ആവാഹിച്ച സ്ക്രാമിന് ആരാധകരുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








