ഹിമാലയൻ ബുക്ക് ചെയ്യാൻ വരട്ടെ! വെയിറ്റ് ചെയ്താൽ അലോയ് വീലും അഡ്ജസ്റ്റബിൾ സസ്പെൻഷനും കിട്ടും

റോയൽ എൻഫീൽഡ് കുറച്ച് കാലമായി വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലായി റോയൽ എൻഫീൽഡ് ഹിമാലൻ 750 സിസി അവതരിപ്പിക്കാൻ പോകുകയാണ്. വരാനിരിക്കുന്ന മോഡലുകളിൽ യുവാക്കളും എൻഫീൽഡ് പ്രേമികളും ഏറെ കാത്തിരിക്കുന്ന മോഡലാണിത്. മുൻപ് റോയൽ എൻഫീൽഡ് പുതിയ ഹിമാലയൻ 750 മോഡലിൻ്റെ ഔദ്യോഗിക ടീസർ പുറത്ത് വിട്ടിരുന്നു. എന്നാൽ അത് ഓഫ്റോഡ് സ്പെക്കായിരുന്നു. എന്നാൽ മറ്റൊരു സ്പെക്കാണ് ഇപ്പോൾ ക്യാമറക്കണ്ണിൽ കുടുങ്ങിയിരിക്കുന്നത്. അലോയ് വീലും അഡ്ജസ്റ്റബിൾ സസ്പെൻഷനുമാണ് ഇതിൻ്റെ ഹൈലൈറ്റായി എടുത്തു പറയേണ്ടത്.

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ കണ്ട ഹിമാലയൻ 750 പതിപ്പുകളുടെ മുൻ സെറ്റ് കൂടുതൽ ഓഫ്-റോഡ് ഫോക്കസ്ഡ് ആയിരുന്നുവെങ്കിൽ എന്നാൽ സമീപകാല സ്പൈ ഷോട്ടുകൾ ഒരു അലോയ് വീൽ വേരിയന്റ് കാണാൻ സാധിക്കുന്നത് കൊണ്ട് തന്നെ റോയൽ എൻഫീൽഡ് ലോഞ്ചിൽ രണ്ട് വകഭേദങ്ങളും വാഗ്ദാനം ചെയ്തേക്കാം അല്ലെങ്കിൽ പിന്നീട് അലോയ് വീൽ വേരിയന്റ് വാഗ്ദാനം ചെയ്യാനുമുളള സാധ്യതയുണ്ട്.

Himalayan 750 spotted with alloy wheel

ക്യാമറക്കണ്ണിൽ കുടുങ്ങിയ ഹിമാലയൻ പ്രൊഡക്ഷൻ സ്പെക്ക് ആണെന്ന് തോന്നുന്നു. സാരി ഗാർഡ് പോലും വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്നത് കാണാം, അതിൻ്റെ അർത്ഥം വാഹനം ഉടൻ തന്നെ ലോഞ്ചിന് ഒരുങ്ങുമെന്ന കാര്യം ഉറപ്പാണ്. ഹിമാലയൻ 450-യുടെ അതേ എൽഇഡി ടെയിൽ ലൈറ്റുകൾ ആണ് ഇതിൽ കാണാൻ സാധിക്കുന്നത്. അപ്-സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റിനൊപ്പം കരുത്തുറ്റ ഒരു പിൻ ലഗേജ് റാക്കും വാഹനത്തിൽ വരുന്നുണ്ട്.

ഈ പ്രത്യേക യൂണിറ്റിൽ എഞ്ചിൻ ഗാർഡുകളും ഇന്ധന ടാങ്ക് ഗാർഡുകളും കാണാൻ സാധിക്കുന്നുണ്ട്. സ്പ്ലിറ്റ് സീറ്റുകളും ORVM-കളും ഒടുവിൽ പ്രവർത്തനക്ഷമമായ തരത്തിലാണ് കാണാൻ സാധിക്കുന്നത്. ഇത് വിശാലമായ പെരിഫറൽ കാഴ്ച നൽകാൻ സഹായിക്കു. അലോയ് വീലുകൾ ഓരോ എലമെന്റിലും ഇരട്ട സ്‌പോക്കുകളുള്ള 5-എലമെന്റ് സ്റ്റാർ ഡിസൈൻ പോലെയാണ് കാണപ്പെടുന്നത്.

Himalayan 750 spotted with alloy wheel

പ്രധാന ഹൈലൈറ്റ്, പിൻ ഇടത് ഫുട്‌പെഗുകൾക്ക് മുകളിൽ വ്യക്തമായി കാണാവുന്ന ഡയൽ ഉപയോഗിച്ച് ക്രമീകരിക്കാവുന്ന പിൻ സസ്‌പെൻഷൻ പോലെ കാണപ്പെടുന്നത് ആണ്. പിന്നിൽ ക്രമീകരിക്കാവുന്ന സസ്‌പെൻഷൻ ഉണ്ടെങ്കിൽ, മുൻവശത്തെ USD ഫോർക്കുകൾ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ലിക്വിഡ് കൂളിംഗ് പകരം എയർ ആൻഡ് ഓയിൽ കൂളിംഗ് എഞ്ചിനാണ് ലഭിക്കുന്നത്.

ഈ പുതിയ എഞ്ചിൻ ഏകദേശം 750 സിസിയിൽ നിന്ന് 55 bhp കരുത്തും 60 Nm ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്. സ്ലിപ്പർ ക്ലച്ചും 6-സ്പീഡ് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.വലിയ ഫ്യുവല്‍ ടാങ്കും ഹിമാലയന്‍ 450-ലേതിന് സമാനമായി പിന്‍ഭാഗത്ത് കംബൈന്‍ഡ് ടെയില്‍ലൈറ്റും ടേണ്‍ ഇന്‍ഡിക്കേറ്റര്‍ സജ്ജീകരണവും കണക്റ്റിവിറ്റി ഫംഗ്ഷനുകളുള്ള ഒരു പുതിയ TFT സ്‌ക്രീനും അഡ്വഞ്ചര്‍ ടൂററില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക്ഡ് വീലുകളിലാകും ഇത് ഓടുക. ബൈബ്രെ കാലിപ്പറുകള്‍ ഉള്ള ഇരട്ട ഡിസ്‌കുകളാണ് സ്‌റ്റോപ്പിംഗ് ഡ്യൂട്ടി കെകാര്യം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരമുള്ള എക്സ്ഹോസ്റ്റ്, പുതുതായി രൂപകല്‍പ്പന ചെയ്ത ബാഷ് പ്ലേറ്റ്, പരിഷ്‌ക്കരിച്ച ഹെഡര്‍ പൈപ്പുകള്‍, ടൂറിംഗ് ആക്സസറികള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച മൗണ്ടുകള്‍ എന്നിവ അധിക ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, October 9, 2025, 19:33 [IST]
English summary
Himalayan 750 spotted with alloy wheel and adjustable suspension images inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X