വഴിനീളെ ഹോണ്ടയുടെ വിളയാട്ടം; മെയ് മാസം ഹോണ്ട വിറ്റത് നാലര ലക്ഷം ടൂവീലറുകൾ

2025 മെയ് മാസത്തിൽ ഹോണ്ടയുടെ ടു വീലർ സെഗ്മെൻ്റിൽ 4,65,115 യൂണിറ്റുകളാണ് മെയ് മാസത്തിൽ കമ്പനി വിറ്റിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഹോണ്ടയുടെ ആഭ്യന്തര വിപണിയിൽ 4,17,256 യൂണിറ്റുകളുടെ വിൽപ്പനയും അത് പോലെ തന്നെ 47,859 യൂണിറ്റുകൾ കയറ്റുമതി ചെയ്തതിൻ്റെ കണക്കുകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ പ്രത്യേകിച്ച് ഏപ്രിൽ & മെയ് ജാപ്പനീസ് ടൂ വീലർ ബ്രാൻഡ് 9,45,979 യൂണിറ്റുകൾ റീട്ടെയിൽ ചെയ്തിരിക്കുകയാണ്, ഇതിൽ 8,40,155 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും 1,05,824 യൂണിറ്റ് കയറ്റുമതിയും ഉൾപ്പെടുന്നുണ്ട്.

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പിന് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനം നിലനിർത്താൻ സാധിച്ചിട്ടുണ്ട്. ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന ബിഗ് ബൈക്ക് പോർട്ട്‌ഫോളിയോയിൽ കമ്പനി നിരവധി പുതിയ പ്രീമിയം മോട്ടോർസൈക്കിളുകൾ അവതരിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ഹോണ്ട തങ്ങളുടെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയിരുന്നു.

ചൈനയിലാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഇ-വിഒ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ പ്രാദേശിക കമ്പനിയായ ഗ്വാങ്ചൗ മോട്ടോര്‍സ് ഗ്രൂപ്പുമായി സഹകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. വുയാങ്-ഹോണ്ട് ബ്രാന്‍ഡിന് കീഴില്‍ വിപണിയില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ വിലയും മറ്റ് സവിശേഷതകളും എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഹോണ്ട ഇ-വിഒ ഇലക്ട്രിക് ബൈക്കില്‍ രണ്ട് തരം ബാറ്ററി പായ്ക്കുകള്‍ ഉപയോഗിക്കുന്നു. 4.1 kWh, 6.2 kWh ബാറ്ററി പായ്ക്കുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ചെറിയ 4.1 kWh ബാറ്ററി പായ്ക്കിന്റെ സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്ററാണ്. ചെറിയ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ 1.30 മണിക്കൂര്‍ എടുക്കും. ഒരു ഹോം ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന സമയമാണിത്. ഒരു നല്ല കാര്യം എന്തെന്നാല്‍ ഇ-വിഒ പബ്ലിക് എസി കാര്‍ ചാര്‍ജര്‍ ഉപയോഗിച്ചും ചാര്‍ജ് ചെയ്യാമെന്നതാണ്.

രാജ്യത്താകമാനം 2.15 ദശലക്ഷം പൊതു എസി കാര്‍ ചാര്‍ജര്‍ ഉണ്ടെന്നാണ് കണക്ക്. 4.1 kWh ബാറ്ററി പായ്ക്ക് വേരിയന്റിന്റെ ഭാരം 143 കിലോഗ്രാമാണ്. വലിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 170 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഈ ബൈക്കിന്റെ ഭാരം 156 കിലോഗ്രാം ആണ്. ഈ ബാറ്ററി ഹോം ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂറും 30 മിനിറ്റും എടുക്കും.

ഫ്യൂചറിസ്റ്റിക് ഫോര്‍മാറ്റില്‍ കഫേറേസര്‍ സ്‌റ്റൈലിംഗിലാണ് ഈ സീറോ എമിഷന്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്. സര്‍ക്കുലാര്‍ ഹെഡ്ലാമ്പ്, കര്‍വ്ഡ് വിന്‍ഡ്ഷീല്‍ഡ്, ബാര്‍-എന്‍ഡ് മിററുകള്‍, സിംഗിള്‍ പീസ് സീറ്റ്, മുഴുവനായി അടച്ച എന്നിവയാണ് ബൈക്കിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സെമി-സ്ലിക്ക് ടയറുകളില്‍ പൊതിഞ്ഞ 16 ഇഞ്ച് ഫ്രണ്ട്, 14 ഇഞ്ച് റിയര്‍ അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. സീറ്റ് ഉയരം 765 mm മാത്രമായതിനാല്‍ റൈഡര്‍മാര്‍ക്ക് മികച്ച കണ്‍ട്രോളും ഹാന്‍ഡ്‌ലിംഗും പ്രതീക്ഷിക്കാം.

ഈ ബൈക്ക് ഒരു അലുമിനിയം ബോഡി ഫ്രെയിമിലാണ് പണിതിരിക്കുന്നത്. ഇത് ബൈക്കിനെ ശക്തവും ഭാരം കുറഞ്ഞതുമാക്കുന്നു. നാവിഗേഷന്‍, മ്യൂസിക്, ടയര്‍ പ്രഷര്‍, ബാറ്ററി ചാര്‍ജ് നില തുടങ്ങിയ മറ്റ് വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിനായി 7 ഇഞ്ച് TFT മെയിന്‍ സ്‌ക്രീനും TFT സബ്-സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ബേസ് വേരിയന്റില്‍ ഫ്രണ്ട് ഡാഷ് കാം ലഭിക്കുമ്പോള്‍, ടോപ്പ് വേരിയന്റില്‍ ഫ്രണ്ട്, റിയര്‍ ഡാഷ് കാം ലഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, June 3, 2025, 12:43 [IST]
English summary
Honda 2 wheelers india sold 465115 units in may 2025 all you need to know
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X