ഈ ബ്രാൻഡിൻ്റെ സ്കൂട്ടറുകളില്ലാത്ത വീടുകൾ ചുരുക്കം! 76 വർഷം കൊണ്ട് വിറ്റത് 500 മില്യൺ ടൂവീലറുകൾ

ലോകത്തെ വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ചിട്ട് 76 വർഷം തികയുന്നു. വിറ്റ ഇരുചക്ര വാഹനങ്ങളുടെ എണ്ണമെടുത്താൽ 500 മില്യൺ. 1949 മുതൽ ആരംഭിച്ച ഹോണ്ട എന്ന മഹാസാമ്രാജ്യത്തിൻ്റെ വിജയചരിത്രമാണ് പറഞ്ഞത്. ഗുജറാത്തിലെ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ വിത്തലാപൂർ പ്ലാന്റിൽ നിന്നാണ് 500 മില്യൺ തികച്ച യൂണിറ്റ് പുറത്തിറങ്ങിയത്. ഇന്ത്യൻ വിപണിയിൽ ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടറായ ഹോണ്ട ആക്ടിവയാണ് പുറത്തിറക്കിയത്. 2048 ഓടെ 1 ബില്യൺ ഉൽപ്പാദനം കൈവരിക്കാനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്. ഏതൊരു ഉപഭോക്താവിൻ്റേയും പ്രിയപ്പെട്ട മോഡൽ കൂടിയാണല്ലോ ഹോണ്ടയുടെ ആക്ടീവ.

ഇപ്പോൾ ഇലക്ട്രിക് പതിപ്പ് കൂടി അവതരിപ്പിച്ചതോടെ ഡിമാൻ്റ് ഇരട്ടിയായി എന്ന് വേണം പറയാൻ. 1.17 ലക്ഷം രൂപ മുതലാണ് ഹോണ്ട ആക്‌ടിവ ഇവിക്കായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ്, റോഡ്സിങ്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഇലക്ട്രിക് സ്കൂട്ടറിന്റെ രണ്ടാമത്തെ മോഡലിന് വില 1.52 ലക്ഷം രൂപയായാണ് നിശ്ചയിച്ചിരിക്കുന്നത്. വില അൽപം കൂടുതലായി തോന്നാമെങ്കിലും നല്ല വൃത്തിയുള്ള ഡിസൈനും ഹോണ്ടയുടെ വിശ്വാസവും കൂടിയാവുമ്പോൾ അമിത വിലയായി തോന്നിയേക്കില്ല.

honda-sold-500-million-two wheelers

2024 നവംബറിൽ പ്രദർശിപ്പിച്ച ആക്‌ടിവ ഇവിക്കായുള്ള ബുക്കിംഗ് ജനുവരി ആദ്യം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 6kW പവറിൽ 22 Nm torque ഉത്പാദിപ്പിക്കാനാവുന്ന രണ്ട് 1.5kWh സ്വാപ്പബിൾ ബാറ്ററി പായ്ക്കുമായാണ് ആക്‌ടിവയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തുന്നത്. സ്വിംഗാർമിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമായിട്ടാണ് ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. സിംഗിൾ ചാർജിൽ ആക്ടിവയ്ക്ക് 102 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.

7.3 സെക്കൻഡിൽ 0-60 കിലോമീറ്റർ വേഗത വരെ കൈവരിക്കാനാവുന്ന വിധത്തിലാണ് വാഹനത്തെ കമ്പനി രൂപപ്പെടുത്തിയെടുത്തിരിക്കുന്നത്. അതേസമയം 80 കിലോമീറ്ററിന്റെ പരമാവധി വേഗമാണ് ഇവിക്കുള്ളത്. ഇക്കോ, സ്റ്റാൻഡേർഡ്, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്കൂട്ടറിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പെട്രോൾ ആക്ടിവയുടെ തന്നെ ബോഡിയും ഫ്രെയിമും അടിസ്ഥാനമാക്കിയാണ് ആക്ടിവയുടെ ഇലക്ട്രിക് പതിപ്പിനെ കമ്പനി പണികഴിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

honda-sold-500-million-two wheelers

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടർ ലളിതവും എന്നാൽ ആകർഷകവുമായ രീതിയിലാണ് ഡിസൈൻ ചെയ്‌തിരിക്കുന്നതെന്നും ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. പേൾ ഷാലോ ബ്ലൂ, പേൾ മിസ്റ്റി വൈറ്റ്, പേൾ സെറിനിറ്റി ബ്ലൂ, മാറ്റ് ഫോഗി സിൽവർ മെറ്റാലിക്, പേൾ ഇഗ്നിയസ് ബ്ലാക്ക് എന്നിങ്ങനെ 5 കളർ ഓപ്ഷനുകളിലാണ് പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ എന്നിവയുള്ള ടിഎഫ്ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഹോണ്ട റോഡ്‌സിങ്ക് ഡ്യുവോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഫീച്ചറുകൾ, സ്മാർട്ട് ഫൈൻഡ്, സ്മാർട്ട് സേഫ്, സ്മാർട്ട് അൺലോക്ക്, സ്മാർട്ട് സ്റ്റാർട്ട് എന്നിവ ഉൾപ്പെടുന്ന ഹോണ്ടയുടെ H-സ്മാർട്ട് സവിശേഷതകൾ പോലുള്ള മോഡേൺ സാങ്കേതികവിദ്യകളും ഇവിയിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

honda-sold-500-million-two wheelers

മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ ഹോണ്ട ആക്ടിവ ഇവിയുടെ സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗുകളുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ടിവിഎസ് ഐക്യൂബ്, ഓല S1 പ്രോ, ഏഥർ 450 സീരീസ്, ബജാജ് ചേതക് എന്നിവയോടാവും ആക്‌ടിവ പുതിയ ഇലക്ട്രിക് പതിപ്പ് മത്സരിക്കുക.

honda-sold-500-million-two wheelers

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, May 22, 2025, 20:11 [IST]
English summary
Honda achieved milestone by surpassing the 500 million mark in global two wheeler production
കൂടുതല്‍... #honda motorcycle
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X