ആക്ടിവ ഇലക്ട്രിക്കിന്റെ ആ പോരായ്മക്കും പരിഹാരമാകുന്നു! വീട്ടില്‍ ചാര്‍ജ് ചെയ്യാനായി ആ തന്ത്രം പ്രയോഗിച്ചേക്കും

ഇക്കഴിഞ്ഞ ജനുവരിയില്‍ സമാപിച്ച 2025 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് പുറത്തിറക്കിയത്. ഏറെ നാളായി രാജ്യം കാത്തിരുന്ന ആക്ടീവ e: എന്ന മോഡലിനൊപ്പം ബജറ്റ് വിലയില്‍ QC1 എന്ന ഇവി ബോണസായി കിട്ടി. ഈ രണ്ട് സ്‌കൂട്ടറുകളും രാജ്യത്ത് വലിയ തരംഗം സൃഷ്ടിക്കാന്‍ പോന്നവയാണ്. ഇതില്‍ ആക്ടീവ e: ഇലക്ട്രിക് സ്‌കൂട്ടര്‍ നിരവധി കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായെങ്കിലും ഒരു പോരായ്മ എടുത്തുകാണിക്കപ്പെട്ടിരുന്നു. ചാര്‍ജ് ചെയ്യുന്നതിന് ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചറിനെ മാത്രം ആശ്രയിക്കേണ്ടി വരുന്നു എന്നതായിരുന്നു ആ പരാതി.

ഇന്ന് രാജ്യത്ത് ലഭ്യമാകുന്ന മിക്ക ഇലക്ട്രിക് സ്‌കൂട്ടറുകളിലും ഫിക്‌സഡ് ബാറ്ററി പായ്ക്കുകളാണ് വരുന്നത്.അതേസമയം ഹോണ്ട ആക്ടീവ e: ഇലക്ട്രിക് സ്‌കൂട്ടറില്‍ കമ്പനി റീമൂവബിള്‍ അഥവാ നീക്കം ചെയ്യാവുന്ന രണ്ട് ബാറ്ററി പായ്ക്കുകളാണ് നല്‍കിയിട്ടുള്ളത്. ഈ സ്‌കൂട്ടറില്‍ ബാറ്ററികള്‍ സ്‌കൂട്ടറില്‍ ഘടിപ്പിച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ചാര്‍ജിംഗ് പോര്‍ട്ട് നല്‍കിയിട്ടില്ല. എന്നാല്‍ ഈ പ്രശ്‌നത്തിന് ഉടന്‍ തന്നെ ഒരു പരിഹാരമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

honda activa e side design

ഹോണ്ട യൂറോപ്യന്‍ വിപണിയില്‍ വില്‍ക്കുന്ന CUV e: ഇലക്ട്രിക് സ്‌കൂട്ടര്‍ റീസ്‌റ്റൈല്‍ ചെയ്ത പതിപ്പാണ് ആക്ടിവ e: എന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും സാങ്കേതികമായ കാര്യങ്ങളിലും ഫീച്ചര്‍ പട്ടികകളിലും സമാനതകള്‍ പുലര്‍ത്തുന്നു. കൂടാതെ ചില ബോഡി പാര്‍ട്ടുകളും ഒരുപോലെയാണ്. ഹോണ്ട CUV e: സ്‌കൂട്ടര്‍ യൂറോപ്യന്‍ വിപണികളില്‍ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു.

മാത്രമല്ല ഈ മോഡലിന്റെ ബാറ്ററി വീട്ടില്‍ വെച്ച് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഒരു ചാര്‍ജിംഗ് ഡോക്കും ഉണ്ട്.നമ്മള്‍ തുടക്കത്തില്‍ പരാമര്‍ശിച്ച പോലെ ഹോണ്ട ആക്ടിവ e: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹോം ചാര്‍ജിംഗ് പരിഹാരങ്ങള്‍ക്കായി ഹോണ്ട ഒരു ചാര്‍ജിംഗ് ഡോക്ക് നല്‍കുമെന്ന് ഓട്ടോകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ചാര്‍ജിംഗ് ഡോക്കില്‍ റീമൂവബിള്‍ ബാറ്ററി പായ്ക്ക് സ്ഥാപിച്ച് വെച്ച ശേഷം ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

270W ഓഫ്ബോര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂജ്യത്തില്‍ നിന്ന് 100 ശതമാനമാക്കാന്‍ 6 മണിക്കൂര്‍ എടുക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 25-75 ശതമാനം SOC ടോപ്പ്-അപ്പ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ സമയം മാത്രം മതി. ഇവ യൂറോപ്യന്‍ വിപണിയിലുള്ള CUV e: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചാര്‍ജിംഗ് സമയ കണക്കുകളാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഈ ഹോണ്ട ഇവിയില്‍ 1.3kWh ശേഷിയുള്ള രണ്ട് ബാറ്ററി പായ്ക്കുകള്‍ ചേര്‍ത്ത് 2.6kWh ബാറ്ററി ശേഷിയാണുള്ളത്. ഇതിന്റെ ഭാരം 10.2 കിലോഗ്രാം ആണ്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലുള്ള ആക്ടീവ e:യില്‍ 3kWh ബാറ്ററി ശേഷിയാണുള്ളത്. രണ്ട് പോര്‍ട്ടബിള്‍ പായ്ക്കുകളായി 1.5kWh വീതമാണ് ഇതിന്റെ ശേഷി. അതുകൊണ്ട് തന്നെ ഈ രീതി ഇന്ത്യന്‍ സ്‌പെക്കില്‍ കൊണ്ടുവന്നാല്‍ ചിലപ്പോള്‍ ചാര്‍ജിംഗ് സമയത്തില്‍ ചില്ലറ മാറ്റങ്ങളുണ്ടാകും.

honda activa e rear profile

മറ്റ് ഇലക്ട്രിക് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇത് അത്ര എളുപ്പമുള്ളതോ മികച്ചതോ ആയ ഒരു രീതിയല്ലെന്ന് ഉറപ്പിച്ച് പറയാം. കാരണം ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റ് സ്‌കൂട്ടറുകള്‍ ഏതൊരു ഉപകരണം ചാര്‍ജ് ചെയ്യുന്നത് പോലെ എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് ഹോണ്ടയുടെ ബാറ്ററി സ്വാപ്പിംഗ് നെറ്റ്വര്‍ക്കിനെ മാത്രം ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ചാര്‍ജിം്ഗ് ഡോക്ക് കൊണ്ടുവരുന്നത് ശരിയായ ദിശയിലുള്ള മാറ്റമായിരിക്കും.

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വ്യാപകമായി വില്‍പ്പന തുടങ്ങുന്നതിന് മുമ്പേ തന്നെ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കുന്ന ശ്രമത്തിലാണ് ഹോണ്ട. നിലവില്‍ കര്‍ണാടക തലസ്ഥാനമായ ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ഹോണ്ട ബാറ്ററി സ്വാപ്പിംഗ് സ്‌റ്റേഷനുകള്‍ ഉള്ളത്. മുംബൈ, ഡല്‍ഹി പോലുള്ള മറ്റ് മെട്രോ നഗരങ്ങളിലും ഇത് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്.

honda activa e battery swap tech

യൂറോപ്പില്‍ വില്‍ക്കുന്ന CUV e:യില്‍ നല്‍കുന്ന ചാര്‍ജിംഗ് ഡോക്ക് ആക്ടിവ e:ക്ക് കൂടി ലഭ്യമാക്കുകയാണെങ്കില്‍ വീട്ടില്‍ നിന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ലെന്ന ഉപഭോക്താക്കളുടെ ഏറ്റവും വലിയ പ്രശ്‌നത്തിന് പരിഹാരവുമാകും. എല്ലാകാലത്തും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ചെവികൊണ്ടിട്ടുള്ള ഹോണ്ട ഇത് പരിഗണിക്കുമെന്ന് തന്നെയാണ് തോന്നുന്നത്.

നിലവില്‍ ഹോണ്ട ആക്ടീവ e: ബാറ്ററി ആസ് എ സര്‍വീസ് (BaaS) അഥവാ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ രീതിയിലാണ് വില്‍ക്കുന്നത്. അതായത് നമ്മള്‍ ഓടുന്നതിന് അനുസരിച്ച് ബാറ്ററിക്ക് 'വാടക' കൊടുത്താല്‍ മതി. കമ്പനിയുടെ ഉപസ്ഥാപനമായ ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് സ്‌കൂട്ടറുകള്‍ക്ക് ആവശ്യമായ ബാറ്ററികള്‍ നല്‍കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത്.ഒരു മാസം മുമ്പ് ഹോണ്ട കൂടുതല്‍ പോക്കറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള ബാറ്ററി സ്വപ് പ്ലാന്‍ അവതരിപ്പിച്ചിരുന്നു.

'ലൈറ്റ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്ലാനിന് 678 രൂപയാണ് (ജിഎസ്ടി ഒഴികെ) നിരക്ക് വരുന്നത്. ലൈറ്റ് പ്ലാന്‍ 1,999 രൂപയില്‍ നിന്ന് എന്‍ട്രി ലെവല്‍ സബ്സ്‌ക്രിപ്ഷന്‍ നിരക്ക് ഗണ്യമായി കുറയ്ക്കുന്നു. ലൈറ്റ് പ്ലാന്‍ പ്രകാരം ആക്ടിവ e: ഉടമകള്‍ക്ക് പ്രതിമാസം 12 ബാറ്ററി സ്വാപ്പുകള്‍ വരെ ലഭിക്കും. ഈ പരിധി കവിഞ്ഞാല്‍ ഓരോ സ്വാപ്പിനും 180 രൂപ അധിക ഫീസ് ഈടാക്കും.

Source: autocarindia

More from DriveSpark

Article Published On: Saturday, July 19, 2025, 18:23 [IST]
English summary
Honda activa electric could get a charging dock to charge battery packs at home details
കൂടുതല്‍... #honda motorcycle #electric bike #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X