ഹോണ്ട ആഫ്രിക്ക ട്വീൻ തിരിക വിളിക്കുന്നു, വണ്ടിയുമായി ഷോറൂമിലേക്ക് വിട്ടോ കാരണം പറഞ്ഞു തരാം
ഒരു വാഹനം നിർമിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരും. പലകുറി പരീക്ഷിച്ചതിന് ശേഷമായിരിക്കും ഒരു വാഹനം കമ്പനി പുറത്തിറക്കുന്നത്. എന്നാൽ ചിലപ്പോൾ വാഹനങ്ങൾക്ക് തകരാർ സംഭവിച്ചേക്കാം. അങ്ങനെ തകരാർ സംഭവിക്കുന്ന വാഹനങ്ങൾ തിരികെ വിളിക്കുന്ന പതിവാണ് വാഹന നിർമാതാക്കൾ ചെയ്യുന്നത്. ഇപ്പോൾ തിരികെ വിളിക്കുന്ന കാര്യത്തിൽ വൈറലായിരിക്കുന്നത് സാക്ഷാൽ ഹോണ്ടയാണ്.സംഭവം എന്താണെന്ന് വച്ചാൽ ഹോണ്ടയുടെ ആഫ്രിക്ക് ട്വീൻ എന്ന മോഡലിൻ്റെ 2019 മുതൽ 25 വരെയുള്ള യൂണിറ്റുകൾ കമ്പനി തിരികെ വിളിച്ചിരിക്കുകയാണ്. എന്താണ് കാരണമെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
വാഹനത്തിൻ്റെ ഇടതുവശത്തായുളള സ്വിച്ച് ഗിയറുമായിട്ടുളള വയറിങ്ങിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇത് കാലക്രമേണ ഹോണും ലൈറ്റിങ്ങും തമ്മിൽ വയറുകൾ കൂട്ടിമുട്ടുകയും ഷോർട്ട് ആകാനുള്ള സാധ്യതയും അത് പോലെ തന്നെ വാഹനത്തിൻ്റെ ലൈറ്റിങ്ങിൽ തകരാർ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. അത് കൊണ്ടാണ് എത്രയും പെട്ടെന്ന് തന്നെ വാഹനങ്ങളുടെ വയറിങ്ങ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടി തിരികെ വിളിച്ചിരിക്കുന്നത്.

ആഫ്രിക്ക് ട്വീൻ ഓഫ്റോഡ് കഴിവിൽ മുന്നിൽ തന്നെയാണ്.അത് കൊണ്ട് തന്നെ കൂടുതലായി ഓഫ്റോഡ് റൈഡിങ്ങിന് പോകുന്നവരുടെ പ്രധാന ഓപ്ഷനായി ആഫ്രിക്ക് ട്വീൻ മാറുന്നു എന്നതാണ് പ്രത്യേകത. 16.01 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭിക്കുന്നത്. ബിഗ് വിംഗ് ടോപ്ലൈന്‍ ഷോറൂമുകളില്‍ മാത്രമേ വാഹനം വാങ്ങാൻ സാധിക്കു.
ഇറക്കുമതി ചെയ്യുന്നത് കൊണ്ട് കൂടിയാണ് വാഹനത്തിന് വില വർധിക്കാനുളള പ്രധാന കാരണം. പ്രധാനമായും രണ്ട് കളര്‍ ഓപ്ഷനുകളിലാണ് മോട്ടോര്‍സൈക്കിള്‍ ലഭിക്കുന്നത്. ഇതില്‍ പേള്‍ ഗ്ലെയര്‍ വൈറ്റ് ട്രൈക്കോളറിന് 16.01 ലക്ഷം രൂപയും (എക്‌സ്‌ഷോറൂം) മാറ്റ് ബാലിസ്റ്റിക് ബ്ലാക്ക് മെറ്റാലിക്കിന് 17.55 ലക്ഷം രൂപയുമാണ് (എക്‌സ്‌ഷോറൂം) വിലയായി മുടക്കേണ്ടത്.

OHC ടൈപ്പ് വാല്‍വ് സിസ്റ്റം ലഭിക്കുന്ന 1082.96 സിസി ലിക്വിഡ് കൂള്‍ഡ് 4-സ്‌ട്രോക്ക് 8-വാല്‍വ് പാരലല്‍ ട്വിന്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. 7,500 rpm-ല്‍ 73 bhp പരമാവധി പവറും 6,000 rpm-ല്‍ 103 Nm ടോർക്കും പുറപ്പെടുവിക്കാൻ സാധിക്കുന്നു. സൃഷ്ടിക്കും. MT, DCT വേരിയന്റുകള്‍ക്ക് ടൂര്‍, അര്‍ബന്‍, ഗ്രേവല്‍, ഓഫ് റോഡ് എന്നിങ്ങനെ നാല് ഡിഫോള്‍ട്ട് റൈഡിംഗ് മോഡ് ക്രമീകരണങ്ങള്‍ വാഹനത്തിൽ ലഭ്യമാക്കുന്നുണ്ട്.
മുന്‍വശത്ത് ഡേടൈം റണ്ണിംഗ് ലൈറ്റുകളും അതോടൊപ്പം തന്നെ കോര്‍ണറിംഗ് ലൈറ്റുകളുമുള്ള ഡ്യുവല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളാണ് ഹോണ്ട തങ്ങളുടെ കിടിലൻ മോഡലിൽ വാഗ്ദാനം ചെയ്യുന്നത്. 24.5 ലീറ്റര്‍ ഇന്ധന ശേഷിയുള്ള ഫ്യുവല്‍ ടാങ്കും മോട്ടോര്‍സൈക്കിളിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.എന്തായാലും നിങ്ങളുടെ വാഹനം തിരികെ വിളിച്ച വാഹനങ്ങളുടെ കൂട്ടത്തിലുണ്ടോ എന്ന് പരിശോധിക്കാൻ മറക്കരുതേ.

ഹോണ്ടയുടെ മറ്റ് വാർത്തകളിലേക്ക് വന്നാൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തെ കൈയിലെടുക്കാൻ ഹോണ്ട അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഷൈൻ 100, CD 110 ഡ്രീം ഡീലക്‌സ്, SP125, ഷൈൻ 125 പോലുള്ള ശക്തരായ മോഡലുകളെയാണ് ഈ ദൌത്യം കമ്പനി ഏൽപ്പിച്ചതും. കൂട്ടത്തിൽ ഒരാളൊഴികെ ബാക്കി മൂവരും ശ്രദ്ധിക്കപ്പെട്ടപ്പോൾ ഹോണ്ടയുടെ CD 110 വേണ്ടവിധം ക്ലച്ചുപിടിച്ചില്ലെന്നതാണ് സത്യം.
D 110 കമ്മ്യൂട്ടർ ബൈക്കിനെ തങ്ങളുടെ നിരയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഹോണ്ട. വെബ്സൈറ്റ് പുതുരൂപത്തിൽ പരിഷ്ക്കരിച്ചതിന് തൊട്ടുപിന്നാലെ മോഡലിനെ വെബ്സൈറ്റിൽ നിന്നും പിൻവലിക്കുകയും ചെയ്‌തിട്ടുണ്ട്. വിൽപ്പന കുറവായതിനാൽ മോട്ടോർസൈക്കിളിനെ നിർത്തലാക്കിയതാവാനാണ് സാധ്യത. ഹോണ്ടയുടെ ബൈക്ക് നിരയിലെ ഏറ്റവും താങ്ങാനാവുന്ന വിലയിൽ ലഭ്യമായ മോഡലുകളിൽ ഒന്നായിരുന്നു ഇത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








