മിഡില്‍ക്ലാസിനായി ഹോണ്ടയുടെ സില്‍വര്‍ ജൂബിലി സമ്മാനം! കൊതിപ്പിക്കുന്ന വിലയില്‍ 'ബേബി' ഹോര്‍നെറ്റ് പുറത്തിറങ്ങി
ഹോണ്ടയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞ മാസം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ CB125 ഹോര്‍നെറ്റ് അവതരിപ്പിച്ചിരുന്നു. ടിവിഎസ് റെയ്ഡര്‍ 125, ഹീറോ എക്‌സ്ട്രീം 125 R, ബജാജ് പള്‍സര്‍ N125 എന്നീ സ്ഥാപിത മോഡലുകള്‍ ഉള്‍പ്പെടുന്ന 125സിസി സ്‌പോര്‍ട്ടി കമ്യൂട്ടര്‍ ബൈക്ക് സെഗ്‌മെന്റില്‍ അരങ്ങേറ്റം കുറിക്കുന്ന ബൈക്കിന്റെ വില ഇപ്പോള്‍ ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിര്‍ന്ന സഹോദരനായ CB750 ഹോര്‍നെറ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രസകരവും ഷാര്‍പ്പറുമായ ഡിസൈനില്‍ വരുന്ന ബേബി ഹോര്‍നെറ്റിന്റെ വിലയും സവിശേഷതകളുമെല്ലാം ചുവടെ വായിക്കാം.
123.94 സിസി എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണ് CB125 ഹോര്‍നെറ്റിന് കരുത്തേകുന്നത്. SP 125, ഷൈന്‍ 125 എന്നീ മോഡലുകളിലും ഹോണ്ട ഇതേ എഞ്ചിന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഹോര്‍നെറ്റില്‍ ഈ എഞ്ചിന്‍ 11.1 bhp പവറും 11.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഇത് മറ്റ് മോഡലുകളെ അപേക്ഷിച്ച് അല്‍പ്പം ഉയര്‍ന്ന പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേര്‍ത്തിരിക്കുന്നു.

ട്വിന്‍-എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിആര്‍എല്‍, ഹൈ മൗണ്ടഡ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ ഉപയോഗിച്ച് ബൈക്കിന് ഒരു ബോള്‍ഡ് ലുക്ക് നല്‍കിയിട്ടുണ്ട്. സൈഡ് പ്രൊഫൈലില്‍ മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, ഷാര്‍പ്പ് ടാങ്ക് ഷ്രൗഡുകള്‍, ഒരു സ്ലീക്ക് മഫ്ലര്‍ എന്നിവ ഉള്‍പ്പെടുന്നു. എളുപ്പത്തിലുള്ള ആക്‌സസിനും അതുല്യമായ ടച്ചിനുമായി ഇഗ്നിഷന്‍ കീ ടാങ്കില്‍ സ്ഥാപിച്ചിരിക്കുന്നു. യാത്രകള്‍ സുഖകരമാക്കാനായി സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും മോഡേണ്‍ ലുക്കിനായി മള്‍ട്ട് സ്പോക്ക് അലോയ് വീലുകളും പുത്തന്‍ മോഡലില്‍ ഹോണ്ട സമ്മാനിച്ചിട്ടുണ്ട്.
സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറായി ഹോണ്ട CB125ഹോര്‍നെറ്റില്‍ ഗോള്‍ഡന്‍ കളറിലുള്ള അപ്‌സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് സസ്‌പെന്‍ഷനും നല്‍കിയിട്ടുണ്ട്. സുരക്ഷയ്ക്കായി മുന്നില്‍ 240mm ഡിസ്‌ക് ബ്രേക്ക് സിംഗിള്‍-ചാനല്‍ ABS സംവിധാനത്തോടുകൂടിയും പിന്നില്‍ ഡ്രം ബ്രേക്കും ലഭ്യമാണ്.

17 ഇഞ്ച് വീലുകളിലാണ് CB125 ഹോര്‍നെറ്റ് ഓടുന്നത്. മുന്‍പില്‍ 80/100-17 ടയറുകളും പിന്നില്‍ 110/80-17 ടയറുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. 124 കിലോഗ്രാം ഭാരമുള്ള ഈ ബൈക്ക് അതിന്റെ വിഭാഗത്തില്‍ താരതമ്യേന ഭാരം കുറഞ്ഞതാണ്. SP 125, ഷൈന്‍ 125 എന്നീ മോഡലുകളെ അുപക്ഷിച്ച് യഥാക്രമം 7, 11 കിലോഗ്രാം കൂടുതല്‍ ഭാരം ബേബി ഹോര്‍നെറ്റിനുണ്ട്. 4.2 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഈ ബൈക്കിലെ പ്രധാന സവിശേഷത.
ഹോര്‍നെറ്റ് 2.0 മോഡലിലും ഇതേ ഡിസ്‌പ്ലേയാണ് ഉപയോഗിക്കുന്നത്. ഹോണ്ടയുടെ റോഡ്‌സിങ്ക് ആപ്പ് വഴി ബ്ലൂടൂത്ത് കണക്ടിവിറ്റിയും ലഭ്യമാകും. റൈഡര്‍മാര്‍ക്ക് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍, എസ്എംഎസ് അലേര്‍ട്ടുകള്‍, ഹാന്‍ഡില്‍ബാര്‍ സ്വിച്ചുകള്‍ വഴി മ്യുസിക് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങള്‍ ആസ്വദിക്കാം. യാത്രയ്ക്കിടെ ചാര്‍ജ് ചെയ്യുന്നതിനായി ഒരു യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും ഉണ്ട്. സുരക്ഷാ സവിശേഷതകളില്‍ എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച്, സൈഡ്-സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്-ഓഫ്, പെറ്റല്‍ ഫ്രണ്ട് ഡിസ്‌ക് എന്നിവ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു.

1.12 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലാണ് ഈ ബൈക്ക് വിപണിയിലെത്തിച്ചിരിക്കുന്നത്. പേള്‍ സൈറന്‍ ബ്ലൂ, ലെമണ്‍ ഐസ് യെല്ലോ, പേള്‍ സൈറന്‍ ബ്ലൂ, സ്പോര്‍ട്സ് റെഡ് എന്നിവയുള്‍പ്പെടെ നാല് ഡ്യുവല്‍-ടോണ്‍ കളര്‍ കോമ്പിനേഷനുകളില്‍ വാഗ്ദാനം ചെയ്യുന്ന പുത്തന്‍ ബൈക്ക് ഇന്ന് ( ഓഗസ്റ്റ് 1) മുതല്‍ ബുക്ക് ചെയ്യാം. ഓഗസ്റ്റ് 15 മുതല്‍ ഡെലിവറി ആരംഭിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








