2 സൂപ്പര്‍ ബൈക്കുകള്‍ ഇന്ത്യയിലേക്ക് തിരികെയെത്തിച്ച് ഹോണ്ട! വില കേട്ട് ഞെട്ടരുതേ...

ഹോണ്ട എന്ന ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡ് ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശസ്തമായത് ആക്ടിവ പോലുള്ള സ്‌കൂട്ടറുകളും ഷൈന്‍ പോലുള്ള കമ്മ്യുട്ടര്‍ മോട്ടോര്‍സൈക്കിളുകളും കാരണമാണ്. എന്നാല്‍ നല്ല കിടിലന്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളും ഹോണ്ട പുറത്തിറക്കുന്നുണ്ട്. ഇപ്പോള്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ തങ്ങളുടെ സ്‌പോര്‍ട്‌സ് ബൈക്കുകളായ CBR650R, CB650R എന്നിവ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. ലോഞ്ച് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് കമ്പനി ഇതിന്റെ ടീസറും പങ്കുവെച്ചിരുന്നു. പെര്‍ഫോമന്‍സ്, അത്യാധുനിക ഫീച്ചറുകള്‍, സ്‌ട്രൈക്കിംഗ് ഡിസൈന്‍ എന്നിവ സമന്വയിക്കുന്ന ഒരു ബൈക്ക് തേടുന്നവരെയാണ് ഈ മിഡില്‍വെയിറ്റ് മോട്ടോര്‍സൈക്കിളുകള്‍ വഴി ഹോണ്ട ലക്ഷ്യമിടുന്നത്.

9.20 ലക്ഷം രൂപയാണ് ഹോണ്ട CB650R മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. അതേസമയം CBR650R-ന്റെ പ്രാരംഭ വില 9.99 ലക്ഷം രൂപയായാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളത്. ഈ രണ്ട് മോഡലുകളും ഹോണ്ട ജനുവരി 17 മുതൽ ആരംഭിക്കാൻ പോകുന്ന 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഡിസൈന്‍ വശം നോക്കുമ്പോള്‍ പുതിയ രണ്ട് ബൈക്കുകള്‍ക്കും മുന്‍ പതിപ്പിനേക്കാള്‍ കുറച്ച് അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. എന്നിരുന്നാലും മൊത്തത്തിലുള്ള ഡിസൈന്‍ സമാനമാണ്.

2025 honda cb650r and cbr650r

രണ്ടിലും പുതുക്കിയ ഹെഡ്ലാമ്പ്, CB മോഡലിന് പുതിയ ടാങ്ക് എക്സ്റ്റന്‍ഷനുകള്‍, CBR-ല്‍ ഒരു പുതിയ ഫെയറിംഗ് ഡിസൈന്‍, രണ്ടിലും ഷാര്‍പ്പര്‍ ടെയില്‍ സെക്ഷന്‍ എന്നിവയാണ് ശ്രദ്ധേയമായ അപ്ഡേറ്റുകള്‍. കാന്‍ഡി ക്രോസ്‌മോസ്ഫിയര്‍ റെഡ് മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍
CB650R ലഭ്യമാണ്. ഗ്രാന്‍ഡ് പ്രിക്‌സ് റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്. എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ CBR650R വാങ്ങാം.

ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും ഒരേ 649 സിസി എഞ്ചിനാണ് തുടിപ്പേകുക. 95 bhp പവറും 63 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ബൈക്കുകളുടെ യൂറോപ്പ്യന്‍ സ്‌പെക്കുകള്‍ക്കും ഇതേ മോട്ടോര്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ മോഡലില്‍ ഈ എഞ്ചിന്റെ പവര്‍ ഔട്ട്പുട്ടില്‍ ചെറിയ മാറ്റമുണ്ട്. അതുകൊണ്ട് തന്നെ നല്ല സ്‌റ്റൈലന്‍ ബൈക്കിന് കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കും.

2025 honda cbr650r

പവര്‍ അല്‍പ്പം കുറയുന്നതല്ലാതെ ഹോണ്ട ഈ ബൈക്കുകളുടെ മെക്കാനിക്കല്‍ വശം മറ്റ് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. രണ്ട് ബൈക്കുകളിലും ഇന്‍വെര്‍ട്ടഡ് ടെലിസ്‌കോപ്പിക് ഷോവ 41 mm സെപ്പറേറ്റ് ഫംഗ്ഷന്‍ ഫോര്‍ക്ക് ബിഗ് പിസ്റ്റണ്‍ (SFF-BP), പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്ക് എന്നിവയുണ്ട്. ട്വിന്‍ റേഡിയലി മൗണ്ടഡ് 310 mm ഫ്രണ്ട് ഡിസ്‌കുകളും 240 mm സിംഗിള്‍ റിയര്‍ ഡിസ്‌കും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡാണ്.

ഈ രണ്ട് മോട്ടോര്‍സൈക്കിളുകള്‍ക്കും 5 ഇഞ്ച് TFT ഡിസ്പ്ലേ ലഭിക്കും. ബ്ലൂടൂത്ത് കണക്റ്റിവിറ്റി പിന്തുണയുള്ള ഡിസ്‌പ്ലേയാണിത്. കമ്പനിയുടെ റോഡ്സിങ്ക് ആപ്പിന്റെ സഹായത്തോടെയാണ് ഇത് കണക്റ്റ് ചെയ്യുന്നത്. ആപ്പുമായി കണക്ട് ചെയ്ത് കഴിഞ്ഞാല്‍ മോട്ടോര്‍സൈക്കിളിന്റെ നിരവധി വിവരങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഫോണ്‍ കോളുകള്‍, മെസേജുകള്‍, ഫോണ്‍ സിഗ്‌നലുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട അലേര്‍ട്ടുകളും നിങ്ങള്‍ക്ക് ലഭിക്കും.

2025 honda cb650r

ട്രയംഫ് ട്രൈഡന്റ് 660, കവസാക്കി Z900 എന്നീ ബൈക്കുകളാണ് ഹോണ്ട CB650R ബൈക്കിന്റെ എതിരാളികള്‍. ട്രയംഫ് ഡേടോണ 660, സുസുക്കി GSX-8R എന്നിങ്ങനെയുള്ള മറ്റ് മിഡില്‍ വെയ്റ്റ് ഫെയേര്‍ഡ് സ്പോര്‍ട്ബൈക്കുകള്‍ക്കെതിരെയാണ് ഹോണ്ട CBR650R മത്സരിക്കുന്നത്. രണ്ട് മോഡലുകള്‍ക്കുമുള്ള ബുക്കിംഗ് ഇപ്പോള്‍ ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റ് വഴിയും സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. 2025 ഫെബ്രുവരിയില്‍ ഡെലിവറി ആരംഭിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, January 15, 2025, 19:04 [IST]
English summary
Honda cb650r and cbr650r relaunched in india price engine feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X