എന്നാ ലുക്കാ, 170 Km റേഞ്ചുള്ള ഹോണ്ടയുടെ ഇലക്ട്രിക് ബൈക്ക് പുറത്തിറങ്ങി! വില അറിയണോ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാണ് ഹോണ്ട. 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഹോണ്ട ആക്ടിവയുടെ ഇലക്ട്രിക് പതിപ്പ് ഉള്‍പ്പെടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരുന്നു. കാലത്തിനനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുന്ന കമ്പനി ഇപ്പോള്‍ ഒരു പുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിലല്ല, നമ്മുടെ അയല്‍രാജ്യമായ ചൈനയിലാണ് ഹോണ്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്. ഇ-വിഒ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡല്‍ പ്രാദേശിക കമ്പനിയായ ഗ്വാങ്ചൗ മോട്ടോര്‍സ് ഗ്രൂപ്പുമായി സഹകരിച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. വുയാങ്-ഹോണ്ട് ബ്രാന്‍ഡിന് കീഴില്‍ വിപണിയില്‍ എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ വിലയും മറ്റ് സവിശേഷതകളും ചുവടെ വായിക്കാം.

ലോകമെമ്പാടും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ധാരാളം ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. അടുത്ത ഘട്ടത്തില്‍ ഈ ഇലക്ട്രിക് ബൈക്കിന്റെ വില്‍പ്പനയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓലയടക്കമുള്ള കമ്പനികള്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. ഇനി പരമ്പരാഗത നിര്‍മാതാക്കളുടെ സാന്നിധ്യം കൂടിയായാല്‍ ഇ-ബൈക്ക് വിപണിയും വളരും.

honda e-vo electric motorcycle launched

ഈ സാഹചര്യത്തിലാണ് ഹോണ്ട ചൈനയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കിയത് പ്രതീക്ഷ ജനിപ്പിക്കുന്നത്. ഹോണ്ട ഇ-വിഒ ഇലക്ട്രിക് ബൈക്കില്‍ രണ്ട് തരം ബാറ്ററി പായ്ക്കുകള്‍ ഉപയോഗിക്കുന്നു. 4.1 kWh, 6.2 kWh ബാറ്ററി പായ്ക്കുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ചെറിയ 4.1 kWh ബാറ്ററി പായ്ക്കിന്റെ സാക്ഷ്യപ്പെടുത്തിയ റേഞ്ച് ഫുള്‍ ചാര്‍ജില്‍ 120 കിലോമീറ്ററാണ്.

ചെറിയ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ 1.30 മണിക്കൂര്‍ എടുക്കും. ഒരു ഹോം ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന സമയമാണിത്. ഒരു നല്ല കാര്യം എന്തെന്നാല്‍ ഇ-വിഒ പബ്ലിക് എസി കാര്‍ ചാര്‍ജര്‍ ഉപയോഗിച്ചും ചാര്‍ജ് ചെയ്യാമെന്നതാണ്. രാജ്യത്താകമാനം 2.15 ദശലക്ഷം പൊതു എസി കാര്‍ ചാര്‍ജര്‍ ഉണ്ടെന്നാണ് കണക്ക്. 4.1 kWh ബാറ്ററി പായ്ക്ക് വേരിയന്റിന്റെ ഭാരം 143 കിലോഗ്രാമാണ്.

honda e-vo electric motorcycle launched

വലിയ ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 170 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഈ ബൈക്കിന്റെ ഭാരം 156 കിലോഗ്രാം ആണ്. ഈ ബാറ്ററി ഹോം ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 2 മണിക്കൂറും 30 മിനിറ്റും എടുക്കും. ഒരു കാര്‍ ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ ഒന്നര മണിക്കൂറില്‍ ബാറ്ററി ചാര്‍ജാകും.

ഈ രണ്ട് വേരിയന്റുകളിലും ഒരേ തരത്തിലുള്ള ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. 15.3 kW പവര്‍ നല്‍കാന്‍ കഴിയുന്ന മോട്ടോര്‍ വെറും 2.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് ബൈക്കിനെ പ്രാപ്തമാക്കുന്നു. മണിക്കൂറില്‍ 120 കിലോമീറ്ററാണ് പരമാവധി വേഗത. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡ് മോഡുകള്‍ ലഭ്യമാണ്.

honda e-vo electric motorcycle launched

ഫ്യൂചറിസ്റ്റിക് ഫോര്‍മാറ്റില്‍ കഫേറേസര്‍ സ്‌റ്റൈലിംഗിലാണ് ഈ സീറോ എമിഷന്‍ മോട്ടോര്‍സൈക്കിള്‍ വരുന്നത്. സര്‍ക്കുലാര്‍ ഹെഡ്ലാമ്പ്, കര്‍വ്ഡ് വിന്‍ഡ്ഷീല്‍ഡ്, ബാര്‍-എന്‍ഡ് മിററുകള്‍, സിംഗിള്‍ പീസ് സീറ്റ്, മുഴുവനായി അടച്ച എന്നിവയാണ് ബൈക്കിന്റെ പ്രധാന ഡിസൈന്‍ ഹൈലൈറ്റുകള്‍. സെമി-സ്ലിക്ക് ടയറുകളില്‍ പൊതിഞ്ഞ 16 ഇഞ്ച് ഫ്രണ്ട്, 14 ഇഞ്ച് റിയര്‍ അലോയ് വീലുകളിലാണ് ഇത് ഓടുന്നത്. സീറ്റ് ഉയരം 765 mm മാത്രമായതിനാല്‍ റൈഡര്‍മാര്‍ക്ക് മികച്ച കണ്‍ട്രോളും ഹാന്‍ഡ്‌ലിംഗും പ്രതീക്ഷിക്കാം.

ഈ ബൈക്ക് ഒരു അലുമിനിയം ബോഡി ഫ്രെയിമിലാണ് പണിതിരിക്കുന്നത്. ഇത് ബൈക്കിനെ ശക്തവും ഭാരം കുറഞ്ഞതുമാക്കുന്നു. നാവിഗേഷന്‍, മ്യൂസിക്, ടയര്‍ പ്രഷര്‍, ബാറ്ററി ചാര്‍ജ് നില തുടങ്ങിയ മറ്റ് വിവരങ്ങള്‍ ആക്സസ് ചെയ്യുന്നതിനായി 7 ഇഞ്ച് TFT മെയിന്‍ സ്‌ക്രീനും TFT സബ്-സ്‌ക്രീനും നല്‍കിയിട്ടുണ്ട്. ബേസ് വേരിയന്റില്‍ ഫ്രണ്ട് ഡാഷ് കാം ലഭിക്കുമ്പോള്‍, ടോപ്പ് വേരിയന്റില്‍ ഫ്രണ്ട്, റിയര്‍ ഡാഷ് കാം ലഭിക്കും.

honda e-vo electric motorcycle launched

ഇവ റൈഡുകള്‍ 1080P റെസല്യൂഷനില്‍ പകര്‍ത്താന്‍ സഹായിക്കും. ഇന്‍വെര്‍ട്ടഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ടൈപ്പ്-എ, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, സൈഡ് സ്റ്റാന്‍ഡ് മോട്ടോര്‍ കട്ട് ഓഫ്, 5-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ബ്രേക്ക് ഹാന്‍ഡില്‍ എന്നിവയാണ് ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ഹോണ്ട ഇ-വിഒ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബേസ് വേരിയന്റിന് 29999 ചൈനീസ് യുവാൻ ആണ് വില. ഇത് ഏകദേശം 3.59 ലക്ഷം രൂപ വരും. വലിയ ബാറ്ററി ലഭിക്കുന്ന ടോപ് സ്‌പെക്ക് വേരിയന്റിന്റെ വില 36999 ചൈനീസ് യുവാൻ ആണ്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 4.39 ലക്ഷം രൂപ വരും. നിലവില്‍ ചൈനയില്‍ മാത്രമാണ് ഈ മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാകുന്നത്. ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

More from DriveSpark

Article Published On: Friday, May 30, 2025, 16:00 [IST]
English summary
Honda e vo electric motorcycle launched in china check out price range feature details
കൂടുതല്‍... #honda motorcycle #electric bike #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X