ഇന്നോവയേക്കാള്‍ വിലയുള്ള ബൈക്കിന് 50 വയസ്! സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി ഹോണ്ട

വിപണിയില്‍ എത്തി 50 വര്‍ഷം പിന്നിട്ടിട്ടും ഒരു ബൈക്ക് ജനപ്രിയമായി തുടരുകയെന്നത് ചില്ലറ കാര്യമല്ല. അതും പ്രീമിയം കാറുകളുടെ വിലയുണ്ടായിട്ടും. എന്നാല്‍ ടൂറര്‍മാരുടെ ഇഷ്ട വാഹനമായ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ഇപ്പോള്‍ ആ അസുലഭ നേട്ടം കൈവരിച്ചിരിക്കുകയാണ്. ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിന്റെ പ്രതീകമായി മാറിയ ബൈക്കിന്റെ 50-ാം വാര്‍ഷം ആഘോഷിക്കുന്നതിനായി സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 39.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ 50-ാം ആനിവേഴ്‌സറി എഡിഷന്‍ വിപണിയിലെത്തിയത്. ഇത്രയും ഉയര്‍ന്ന വിലയ്ക്ക് വാങ്ങാന്‍ യോഗ്യമാക്കുന്ന എന്തൊക്കെ സവിശേഷതകളാണ് ഈ ബൈക്കിനുള്ളതെന്ന് നമുക്ക് നോക്കാം.

കഴിഞ്ഞ 50 വര്‍ഷമായി, ആഡംബര ടൂറിംഗ് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ സ്വന്തമായി ഒരു മേല്‍വിലാസം സൃഷ്ടിച്ചിട്ടുണ്ട്. ടൂറിംഗ് ബൈക്കുകള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ വില നോക്കാതെ ഈ മോഡല്‍ വാങ്ങുന്നു. 1975 ലാണ് ഈ ബൈക്ക് ആദ്യമായി അവതരിപ്പിച്ചത്.

honda gold wing tour 50th anniversary edition launched

50-ാം വാര്‍ഷികം ആഘോഷിക്കാനായി അവതരിപ്പിച്ച സ്‌പെഷ്യല്‍ എഡിഷന്‍ ബോര്‍ഡോ റെഡ് മെറ്റാലിക് എന്ന ഒറ്റ നിറത്തില്‍ മാത്രമേ ലഭ്യമാകൂ. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ബൈക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. ഹോണ്ട പ്രീമിയം ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി വിറ്റഴിക്കുന്ന ഈ മോഡലിന്റെ ഡെലിവറി അടുത്ത മാസം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് ഗോള്‍ഡ് വിംഗ് ടൂറില്‍ നിന്ന് വേര്‍തിരിച്ചറിയാനായി സ്‌പെഷ്യല്‍ എഡിഷനില്‍ ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. സ്‌ട്രൈക്കിംഗ് ആയ ബോര്‍ഡോ റെഡ് മെറ്റാലിക് കളറിലെ വൃത്തിയുള്ള ടു-ടോണ്‍ ഇന്‍സെര്‍ട്ട് ബൈക്കിന്റെ ആകര്‍ഷണം ഉയര്‍ത്തുന്നു. ഈ നിറവും ഗംഭീര ഫിനിഷും കാരണം ബൈക്ക് അതിഗംഭീരമായാണ് കാണപ്പെടുന്നത്. '50-ാം ആനിവേഴ്‌സറി', 'സിന്‍സ് 1975' ബാഡ്ജിംഗുകളും ബൈക്കില്‍ കാണാം.

honda gold wing tour 50th anniversary edition launched

ബൈക്കിന്റെ സ്പീക്കറുകളും അപ്‌ഡേറ്റ് ചെയ്തതിനൊപ്പം ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയിഡ് ഓട്ടോയും സ്റ്റാന്‍ഡേര്‍ഡ് ആക്കി മാറ്റിയിട്ടുണ്ട്. ഇതിനുപുറമെ 1975-ല്‍ ആദ്യത്തെ ഹോണ്ട ഗോള്‍ഡ് വിംഗ് അവതരിപ്പിച്ച വര്‍ഷത്തെക്കുറിച്ചുള്ള ഒരു പുതിയ വെല്‍ക്കം മെസേജ് ടിഎഫ്ടി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. റൈഡര്‍മാരുടെ ഗാഡ്ജറ്റുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് ടൈപ്പ്-സി പോര്‍ട്ടുകളും ബൈക്കില്‍ നല്‍കിയിട്ടുണ്ട്.

സ്‌പെഷ്യല്‍ എഡിഷന് മെക്കാനിക്കലായ മാറ്റങ്ങള്‍ ഒന്നുമില്ല. പഴയ ബൈക്കിലെ അതേ 1883 സിസി ഫ്‌ലാറ്റ് 6 മോട്ടോര്‍ ലിക്വിഡ്-കൂള്‍ഡ് പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് ഒരു 4-സ്‌ട്രോക്ക് എഞ്ചിനാണ്. 24 വാല്‍വുകളുണ്ട്. 125 hp പവറും 170 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഇണചേര്‍ത്തിരിക്കുന്നത്. ഇത് ലോംഗ് റൈഡുകളില്‍ തടസമില്ലാത്ത ആക്‌സിലറേഷനും ക്ഷീണമില്ലാത്ത യാത്രയും ഉറപ്പാക്കുന്നു.

honda gold wing tour 50th anniversary edition launched

ഈ എഞ്ചിനില്‍ ഹോണ്ട ഒരു ത്രോട്ടില്‍ ബൈ വയര്‍ സിസ്റ്റം ഉപയോഗിക്കുന്നു. വിവിധ റൈഡിംഗ് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ബൈക്കില്‍ ടൂര്‍, സ്‌പോര്‍ട്, ഇകോണ്‍, റെയിന്‍ എന്നിങ്ങനെ നാല് റൈഡ് മോഡുകള്‍ ഉണ്ട്. ഈ മോഡുകളുടെ ത്രോട്ടില്‍ റെസ്പോണ്‍സ്, ഗിയര്‍ ഷിഫ്റ്റുകള്‍, പവര്‍ മുതലായവ വ്യത്യാസപ്പെട്ടിരിക്കുന്നു. സുരക്ഷയ്ക്കായി ഡ്യുവല്‍-ചാനല്‍ എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇന്റഗ്രേറ്റഡ് എയര്‍ബാഗുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഈ ബൈക്കില്‍ ഹോണ്ട സജ്ജീകരിച്ചിരിക്കുന്നു.

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീനും മികച്ച ഓഡിയോ ഗുണനിലവാരത്തിനായി ട്യൂണ്‍ ചെയ്ത സ്പീക്കറും ഇതിലുണ്ട്. എയര്‍ ഫ്‌ലോ മാനേജ്മെന്റിനായി സംയോജിത എയര്‍ വെന്റുകള്‍ ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നു. ബൈക്കിന്റെ 7 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍ നാവിഗേഷന്‍, റൈഡ് വിവരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ ബൈക്കില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, May 31, 2025, 13:00 [IST]
English summary
Honda gold wing tour 50th anniversary edition launched in india price colour spec feature details
കൂടുതല്‍... #honda motorcycle #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X