ഇനി പെട്രോൾ വേറെ ഇവി വേറെ; ഹോണ്ടയുടെ കിടിലൻ ലോഗോ കണ്ടോ
ഹോണ്ട ടൂവീലറുകൾക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണുളളത്. അത് കൊണ്ട് തന്നെ എല്ലാ മാസവും വിൽപ്പനയുടെ കാര്യത്തിൽ ഒരു ടെൻഷനും ബ്രാൻഡിനില്ല എന്നതാണ് സത്യം. വർഷങ്ങളായി രാജ്യത്ത് തൻ്റെ ഉയർന്ന സ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ഉപഭോക്താക്കളുടെ മനസറിഞ്ഞുളള അപ്ഡേറ്റുകൾ കൊണ്ടും പുത്തൻ ഡിസൈനുകൾ അവതരിപ്പിച്ചുകൊണ്ടാണ്. ഇപ്പോഴിതാ ബ്രാൻഡ് തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്തിയിരിക്കുകയാണ്. ഫ്ലാഗ്ഷിപ്പ് മോഡലുകൾ,സാധാരണ ഐസിഇ സ്കൂട്ടറുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ അങ്ങനെ മൂന്ന് ലോഗോകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ പുറത്തിറങ്ങുന്ന മോഡലുകളിലെല്ലാം തന്നെ പുത്തൻ ലോഗോകൾ ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഹോണ്ടയുടെ 'ഫണ്‍' വിഭാഗത്തിലെ ആദ്യത്തെ ഫിക്‌സഡ്-ബാറ്ററി ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ഹോണ്ട WN7-ൽ പുതിയ ലോഗോ ആണ് അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനവും സുസ്ഥിര മൊബിലിറ്റി സെല്യൂഷനും ആഗ്രഹിക്കുന്ന റൈഡര്‍മാര്‍ക്കായാണ് ഹോണ്ട WN7 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്്. ആദ്യത്തെ ഇലക്ട്രിക് നേക്കഡ് മോട്ടോര്‍സൈക്കിളായ ഹോണ്ട WN7 ഉപയോഗിച്ച് ഹോണ്ട യൂറോപ്യന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ പ്രവേശിച്ചിരുന്നു.

2040-കളോടെ ഹോണ്ട അതിന്റെ എല്ലാ മോട്ടോര്‍സൈക്കിളുകളും കാര്‍ബണ്‍-ന്യൂട്രല്‍ ആക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ കമ്പനിയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി തന്ത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇത്. ഡിസൈനിന്റെ കാര്യത്തില്‍ ഇതിന്റെ ഇവി ഐഡന്റിറ്റി എടുത്തുകാണിക്കുന്ന ഒരു മെലിഞ്ഞതും ഫ്യൂച്ചറിസ്റ്റിക്കുമായ രൂപകല്‍പ്പനയാണ് ഇതിനുള്ളത്. മുന്നില്‍, ഡ്യുവല്‍ പോഡ് എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണവും ഹൊറിസോണ്ടല്‍ ഡിആര്‍എല്ലുമുണ്ട്.
മുന്നില്‍ ഡ്യുവല്‍-ഡിസ്‌ക് ബ്രേക്ക് സജ്ജീകരണവും ഇതിന് ലഭിക്കുന്നു. ഫ്രണ്ട് യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്കും സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നു. സിംഗിള്‍-സൈഡഡ് സ്വിംഗാര്‍ം അതിന്റെ സ്‌പോര്‍ട്ടി ഡിസൈന്‍ ഭാഷയെ കൂടുതല്‍ ഊന്നിപ്പറയുന്നു. ഹോണ്ട റോഡ്സിങ്ക് വഴി കണക്റ്റിവിറ്റിയുള്ള 5 ഇഞ്ച് TFT സ്‌ക്രീന്‍ റൈഡര്‍മാര്‍ക്ക് ആസ്വദിക്കാൻ സാധിക്കും.

ഹോണ്ടയുടെ ഏറെ ഡിമാൻ്റുളള ആക്ടിവയുടെ ഇതുവരെയുള്ള വിൽപ്പന കണക്ക് കേട്ട് എതിരാളികൾ പോലും വിറച്ചു പോയിരിക്കുകയാണ്. 2001-ൽ വിപണിയിലെത്തിയ ആക്ടിവ ഇന്ത്യയിൽ 3.50 കോടി വിൽപ്പന കടന്നിരിക്കുകയാണ് എന്നതാണ്. മറ്റൊരു ഗിയർലെസ് സ്‌കൂട്ടറിനും അവകാശപ്പെടാൻ പോലും സാധിക്കാത്ത നേട്ടമാണ് ജാപ്പനീസ് സുന്ദരി കൈവരിച്ചിരിക്കുന്നത്. നിലവിലെ ആക്ടിവ ശ്രേണിയിൽ ആക്ടിവ 110, ആക്ടിവ 125, ആക്ടിവ-i, ആക്ടിവ ഇ എന്നീ മോഡലുകളാണ് ഉൾപ്പെടുന്നത്.
ഒരു ബൈക്ക് ഉപയോഗിക്കുന്നതിലും കൂടുതൽ പ്രായോഗികതയുടെ കൂടുതലാണ് ആക്ടിവയുടെ പ്രധാന ഹൈലൈറ്റ്. 2015-ൽ തന്നെ ആക്ടിവയ്ക്ക് ആദ്യത്തെ ഒരു കോടി ഉപഭോക്താക്കളെ ലഭിച്ചതായും 2018-ൽ വിൽപ്പന രണ്ട് കോടി ആയതായും ഇപ്പോൾ 2025-ൽ 3.5 കോടി വിൽപ്പനയും മറികടന്ന് കുതിക്കുകയാണെന്ന് ഹോണ്ട അറിയിച്ചു. മോഡേൺ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള എല്ലാ ജാലവിദ്യകളും കോർത്തിണക്കിയാണ് ആക്‌ടിവയെ മെനഞ്ഞെടുത്തിരിക്കുന്നത്.

നിലവിൽ ആറാം തലമുറ ആവർത്തനത്തിലാണ് ഈ ഗിയർലെസ് സ്‌കൂട്ടർ അരങ്ങ് വാഴുന്നത്. കഴിഞ്ഞ 24 വർഷമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണിത്. പെട്രോൾ പതിപ്പിൽ 110 സിസി എഞ്ചിനും 125 സിസി എഞ്ചിനും ആക്‌ടിവയ്ക്കുണ്ട്. 7.73 bhp കരുത്തിൽ 8.9 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 109.51 സിസി BS-VI എഞ്ചിനാണ് ആക്ടിവ 110 വേരിയന്റിന്റെ ഹൃദയം. ഇത് ലിറ്ററിന് 60 കിലോമീറ്റർ ഇന്ധനക്ഷമതയോളം നൽകാൻ പ്രാപ്തമാണെന്നാണ് കമ്പനി പറയുന്നത്. അതേസമയം 78,684 രൂപയുടെ പ്രാരംഭ വില കൂടിയാവുന്നതോടെ സംഗതി നല്ലൊരു ഡീലാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








