ഇത് സ്‌കൂട്ടറോ അതോ സ്യൂട്ട്‌കെയിസോ? മടക്കിപ്പൂട്ടി പെട്ടിയാക്കാക്കാവുന്ന ഇവിയുമായി ഹോണ്ട

വാഹനപ്രേമികളുടെ ഉത്സവമായ ഓട്ടോ എക്‌സ്‌പോ (Auto Expo 2025) നാല് ദിവസമായി ഡല്‍ഹിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025-ന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ മേല്‍നോട്ടത്തിലാണ് ഓട്ടോ എക്‌സ്‌പോ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്തത്. വാഹന ബ്രാന്‍ഡുകള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളും ഭാവി സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി ഓട്ടോ എക്‌സ്‌പോ ഉപയോഗപ്പെടുത്തുന്നു. ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയിലെ ഹോണ്ട പവലിയനില്‍ കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് ഒരു സവിശേഷ വാഹനമാണ്. കാഴ്ചയില്‍ ഇത് ഒരു സ്യൂട്ട്‌കെയിസ് പോലെയാണ്.

അതുകൊണ്ട് തന്നെ 'അഴകിയ രാവണന്‍' സിനിമയിലെ പ്രശസ്തമായ 'പൊലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം' എന്ന ഡയലോഗ് പോലെ വണ്ടികള്‍ പ്രദര്‍ശിപ്പിച്ചിടത്ത് എന്തിനാ സ്യൂട്ട്‌കെയിസ് കൊണ്ടുവെച്ചതെന്ന് ചിലരെങ്കിലും പിറുപിറുത്ത് കാണും. യഥാര്‍ത്ഥത്തില്‍ അതൊരു സ്യൂട്ട്‌കെയിസ് അല്ല, മറിച്ച് അതേ ഡിസൈനില്‍ വരുന്ന ഒരു ഇലക്ട്രിക് വാഹനമാണ്. ഹോണ്ട മോട്ടോകോംപാക്‌ടോ (Honda Motocompacto) എന്നാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേര്.

honda motocompacto auto expo 2025 side design

ഇതിന് മുന്നിലും പിന്നിലും രണ്ട് ചക്രങ്ങള്‍, ഒരു ഹാന്‍ഡില്‍ബാര്‍, ഒരു ഹെഡ്ലൈറ്റ് മുതലായവ നല്‍കിയിരിക്കുന്നു. കൂടാതെ, വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ഒരു സൈഡ് സ്റ്റാന്‍ഡും നല്‍കിയിട്ടുണ്ട്. ഈ സംഗതികള്‍ ഉണ്ടെങ്കിലും വെറും 19 കിലോഗ്രാം മാത്രമാണ് ഈ നൂതന ഉല്‍പ്പന്നത്തിന്റെ ഭാരം. ഭാരം കുറവാണെങ്കിലും ഇത് 120 കിലോഗ്രാം വരെ താങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇത് സ്യൂട്ട്‌കെയ്‌സ് മാതൃകയില്‍ മടക്കാന്‍ സാധിക്കുന്നതിനാല്‍ പാര്‍ക്കിംഗ് എന്നത് ഒരു വിഷയമേ അല്ലാതായി മാറുന്നു. പുറത്തു നിന്ന് കാണാത്ത വിധത്തില്‍ അതിന്റെ ഹാന്‍ഡില്‍ബാര്‍ പോലും മടക്കാനുള്ള സൗകര്യമുള്ളതിനാല്‍ ഒരു സ്യൂട്ട്‌കേസ് പോലെ മടക്കി ഒരു മൂലയില്‍ സൂക്ഷിക്കാം. നല്ല ഒതുക്കമുള്ള ഡിസൈന്‍ കാരണം ഈ സ്‌കൂട്ടര്‍ എളുപ്പത്തില്‍ കൊണ്ടുനടക്കം. വെറും 742 mm മാത്രമാണ് മോട്ടോകോംപാക്‌ടോയുടെ നീളം. 742 mm നീളവും 94 mm വീതിയും 546 mm ഉയരവുമുണ്ട്.

honda motocompacto auto expo 2025

110V സോക്കറ്റ് ഉപയോഗിച്ച് വെറും 3.5 മണിക്കൂറിനുള്ളില്‍ റീചാര്‍ജ് ചെയ്യുന്ന 0.7 kWh ബാറ്ററിയാണ് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് വാഹനത്തിന് ഫുള്‍ ചാര്‍ജില്‍ പരമാവധി 19 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനാകും. പെര്‍മെനന്റ് മാഗ്‌നറ്റ് ഡയരക്ട് ഡ്രൈവ് മോട്ടോര്‍ 490W പീക്ക് ഔട്ട്പുട്ടും 16 Nm ടോര്‍ക്കും നല്‍കുന്നു. ഇതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 24 കിലോമീറ്ററാണ്.

ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന വാഹനം എന്ന നിലയിലാണ് ഇത് ആഗോള വിപണിയില്‍ വില്‍ക്കുന്നത്. അതുകൊണ്ട് രാവിലെ എഴുന്നേറ്റ് ചാര്‍ജ് ചെയ്താല്‍ തന്നെ ഒരു 10 കിലോമീറ്ററില്‍ താഴെ മാത്രം ചുറ്റളവിലാണ് ഓഫീസോ കോളേജോ എങ്കില്‍ സുഖമായി പോയി വരാം. എന്നാല്‍ ഈ വാഹനത്തില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ എന്ന കാര്യം ശ്രദ്ധിക്കുക. അതായത് ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ പറ്റിയ സൈക്കിളിന് സമാനമായ സീറ്റാണ് ഇതിന് ലഭിക്കുക.

honda motocompacto auto expo 2025 seat

റൈഡറുടെ സുരക്ഷക്കായി ഹോണ്ട മോട്ടോകോംപാക്‌ടോയുടെ പിന്നില്‍ ഒരു ചുവന്ന ലൈറ്റും മുന്നില്‍ ഒരു തിളക്കമുള്ള ഹെഡ്ലൈറ്റും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം, ഫുട്വെല്‍ സ്പേസ്, ചെറിയ സ്‌റ്റേറേജ് കപാസിറ്റി, ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയടക്കമുള്ള സവിശേഷതകളും ലഭിക്കുന്നതിനാല്‍ ആള് ചില്ലറക്കാരനല്ലെന്ന് പറയാം.

1980-കളിലെ ഹോണ്ട മോട്ടോകോംപോയുടെ ഇലക്ട്രിക് പുനര്‍വ്യാഖ്യാനമാണ് മോട്ടോകോംപാക്‌ടോ. ഹോണ്ട മോട്ടോകോംപോയെ തുടക്കത്തില്‍ ഒരു 'ട്രങ്ക് ബൈക്ക്' ആയിട്ടാണ് അവതരിപ്പിച്ചത്. അത് അന്ന് പുതുതായി അവതരിപ്പിച്ച ഹോണ്ട സിറ്റി പോലുള്ള സബ് കോംപാക്റ്റ് കാറുകളുടെ ബൂട്ടില്‍ ഫിറ്റ് ആകുമായിരുന്നു. സിറ്റിയുടെ ബൂട്ട് മോട്ടോകോംപോയെ ചുറ്റിപ്പറ്റിയാണ് പ്രത്യേകമായി വികസിപ്പിച്ചെടുത്തത്,. ഒരു പ്രത്യേക മോട്ടോര്‍സൈക്കിളായിട്ടല്ല, ഫാക്ടറി ആഡ്-ഓണ്‍ ആയിട്ടാണ് വിറ്റത്.

ഒതുക്കമുള്ളതും മടക്കാവുന്നതുമായ ഡിസൈനും കാര്യക്ഷമമായ പെര്‍ഫോമന്‍സുമുള്ള മോട്ടോകോംപാക്‌റ്റോ അര്‍ബന്‍ മൊബലിറ്റി മേഖലയിലേക്കുള്ള ആകര്‍ഷകമായ ഒരു കൂട്ടിച്ചേര്‍ക്കലാക്കി മാറും. ഈ വാഹനം എപ്പോള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. ഏതായാലും ഓട്ടോ എക്‌സ്‌പോയില്‍ ഇവി നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. എക്‌സ്‌പോയില്‍ നിന്നുള്ള പ്രതികരണം അളന്ന ശേഷമായിരിക്കും ജാപ്പനീസ് ബ്രാന്‍ഡ് ഇവി ഇന്ത്യയില്‍ വില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

More from DriveSpark

Article Published On: Monday, January 20, 2025, 18:16 [IST]
English summary
Honda motocompacto showcased at auto expo 2025 can fold into the size of a suitcase
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X