ആക്ടിവ e: സാമ്പിള്‍ വെടിക്കെട്ട് മാത്രം! ഇന്ത്യയില്‍ ഇവികള്‍ക്ക് മാത്രമായി പ്ലാന്റ് സ്ഥാപിക്കാന്‍ ഹോണ്ട

ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ് എന്നീ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ അല്‍പ്പം വൈകിയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ പ്രവേശിച്ചത്. വരവ് വൈകിയെങ്കിലും രണ്ട് കിടിലന്‍ മോഡലുകളുമായി എന്‍ട്രി ഗ്രാന്‍ഡ് ആയിട്ടാണ് ഹോണ്ട നടത്തിയിരിക്കുന്നത്. ആക്ടിവ e:, QC1 എന്നീ മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ വിഭാഗത്തിലെ നേതൃസ്ഥാനം ലക്ഷ്യമിട്ട് ഇവികള്‍ക്ക് മാത്രമായി സമര്‍പ്പിത ഫാക്ടറി സ്ഥാപിക്കാന്‍ പോകുകയാണ് കമ്പനി. 2028-ല്‍ ഈ വാഹന നിര്‍മാണശാല പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ആഭ്യന്തര വിപണിക്ക് ആവശ്യമായ ഇവികള്‍ നിര്‍മിക്കുന്നതിനൊപ്പം ദക്ഷിണാഫ്രിക്ക പോലുള്ള വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള വാഹനങ്ങളും ഇവിടെ ഉത്പാദിപ്പിക്കും. ഹോണ്ടയുടെ ഈ നീക്കം കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭവുമായി പൊരുത്തപ്പെടുന്നതാണ്. എന്നാല്‍ എവിടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നതെന്നോ എത്ര കോടി നിക്ഷേപിക്കുമെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.

honda ev fun concept side design

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയാണ് ഇന്ത്യ. ഇവിടെ ഹീറോ മോട്ടോകോര്‍പ്പാണ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഹീറോയുമായുള്ള വില്‍പ്പന വിടവ് നികത്തി ഒന്നാം സ്ഥാനത്ത് എത്താന്‍ ഹോണ്ട കിണഞ്ഞ് ശ്രമിക്കുകയാണ്. ഇന്ത്യന്‍ ടൂവീലര്‍ വിപണിയുടെ പ്രധാന പങ്ക് പിടിച്ചെടുക്കുക എന്നതാണ് പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുക വഴി ഹോണ്ട ലക്ഷ്യമിടുന്നത്.

ഉടമസ്ഥാവകാശത്തിന്റെ ആകെ ചെലവ് (TCO) കുറയ്ക്കുന്നതിനും കമ്പനി പരിശ്രമിക്കുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇവികളുടെ ആകെ ചെലവ് ഐസി എഞ്ചിന്‍ വാഹനങ്ങള്‍ക്ക് സമമാക്കാനാണ് ഹോണ്ട ലക്ഷ്യം വെക്കുന്നത്. അങ്ങനെ വന്നാല്‍ കൂടുതല്‍ ആളുകള്‍ ഇവികള്‍ വാങ്ങാന്‍ തയാറാകുമെന്ന് കമ്പനി കരുതുന്നു. പ്രാദേശിക വിതരണക്കാരുമായി സഹകരിച്ച് ബാറ്ററിയടക്കം പ്രാദേശികവല്‍ക്കരിച്ച് ഇന്‍പുട്ട് ചെലവ് കുറയ്ക്കാനും ലാഭം വര്‍ധിപ്പിക്കാനും അവര്‍ നീക്കം നടത്തുന്നുണ്ട്.

honda ev fun concept

മാത്രമല്ല റേഞ്ച് ഉത്കണ്ഠയും ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ കുറവുമാണ് ഇവികളോട് അടുക്കാന്‍ ജനങ്ങള്‍ക്കുള്ള മടിയുടെ ഒരു കാരണം. ഇതിനായി രാജ്യമെമ്പാടുമുള്ള തങ്ങളുടെ 6000-ത്തിലധികം വരുന്ന ഡീലര്‍ഷിപ്പുകളുമായി സഹകരിച്ച് ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനും ഹോണ്ടക്ക് പരിപാടിയുണ്ട്. 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഹോണ്ട തങ്ങളുടെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കിയിരുന്നു.

സ്‌കൂട്ടര്‍ കിംഗ് ആയ ആക്ടിവയെ അടിസ്ഥാനമാക്കിയുള്ള ആക്ടിവ e: എന്ന മോഡലും ബജറ്റ് സ്‌കൂട്ടറായ QC1 ഇവിയുമാണ് ബ്രാന്‍ഡ് പുറത്തിറക്കിയത്. ബ്രന്‍ഡിന്റെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറായ ആക്ടിവ e: റീമൂവബിള്‍ ബാറ്ററി പായ്ക്കുമായാണ് വരുന്നത്. മറുവശത്ത് ഫിക്‌സഡ് ബാറ്ററി പായ്ക്കാണ് QC1 മോഡലില്‍ നല്‍കിയിരിക്കുന്നത്. 1.5 kWh ശേഷിയുള്ള രണ്ട് ബാറ്ററികളാണ് ആക്ടിവ ഇലക്ട്രിക്കില്‍ വരുന്നത്. ഫുള്‍ ചാര്‍ജില്‍ 102 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച് അവകാശപ്പെടുന്നത്.

QC1-ന് 1.5 കിലോവാട്ട് (kWh) ഫിക്സഡ് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 80 കിലോമീറ്ററാണ് ഹോണ്ട അവകാശപ്പെടുന്ന റേഞ്ച്. 330W ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 50 മിനിറ്റ് എടുക്കും. ആക്ടിവ ഇലക്ട്രിക്ക് ഹോം ചാര്‍ജിംഗ് ഫംഗ്ഷനെ പിന്തുണക്കുന്നില്ല. അതായത് ഹോണ്ടയുടെ ഇ സ്വാപ്പ് സ്റ്റേഷനില്‍ നിന്ന് മാത്രമേ ഇവി ബാറ്ററി സ്വാപ്പ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ആക്ടിവ ഇലക്ട്രിക്കിന്റെ വില തുടങ്ങുന്നത് 1.17 ലക്ഷം രൂപ മുതലാണ്. റോഡ്‌സിങ്ക് ഡ്യുവോ വേരിയന്റിന്റെ വില 1.52 ലക്ഷം രൂപയാണ്. ബജറ്റ് മോഡലായ QC1 90000 രൂപയ്ക്ക് ലഭ്യമാകും. എക്‌സ്‌ഷോറൂം വിലകളാണിത്. ഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ ആറ് നഗരങ്ങളിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തുടക്കത്തില്‍ ലഭ്യമാകുക. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 1,000 രൂപ ടോക്കണ്‍ തുക നല്‍കി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ റിസര്‍വ് ചെയ്യാം.

More from DriveSpark

Article Published On: Wednesday, January 29, 2025, 19:15 [IST]
English summary
Honda motorcycles will build a dedicated plant for ev in india to be functional by 2028
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X