ഹോണ്ടയുടെ കുഞ്ഞൻ സ്കൂട്ടറിന് വൻ ഡിമാൻ്റ്; കയറ്റി അയച്ചത് 1.43 ലക്ഷം യൂണിറ്റുകൾ

ഹോണ്ട മോട്ടോർ സൈക്കിൾസ് തങ്ങളുടെ ഡിമാൻ്റുളള മോഡലുകളുടെ ലിസ്റ്റിലേക്ക് ഒരു മോഡൽ കൂടി വയ്ക്കാം. 2024 സാമ്പത്തിക വർഷത്തിലെ 2.31 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് 80,000 യൂണിറ്റിലധികം ഈ വർഷം കയറ്റി അയച്ചിരിക്കുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സ്‌കൂട്ടറുകളുടെ കയറ്റുമതി പുതിയ തലത്തിലെത്താൻ സഹയിച്ചിട്ടുണ്ട്. ഹോണ്ടയും ഇന്ത്യയിൽ നിർത്തലാക്കിയ നവി സ്‌കൂട്ടറുമാണ് ഇതിന് പ്രധാന കാരണം. 1.43 ലക്ഷത്തിലധികം യൂണിറ്റുകളുമായി മൊത്തം വിദേശ കയറ്റുമതിയുടെ 25 ശതമാനം വിഹിതമാണ് ഇവയ്ക്കുണ്ടായിരുന്നത്.

ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ടോപ് 10 സ്‌കൂട്ടറുകളിൽ ഹോണ്ടയ്ക്ക് മൂന്ന് മോഡലുകളുണ്ട്, സുസുക്കി, ടിവിഎസ് മോട്ടോർ കമ്പനി, ഹീറോ മോട്ടോകോർപ്പ് എന്നിവയ്ക്ക് രണ്ട് വീതം മോഡലുകളും യമഹയ്ക്ക് ഒരു മോഡലുമുണ്ട്. വിനോദത്തിന് പ്രാധാന്യം നല്കുന്ന ബൈക്കിന്റേയും സ്‌കൂട്ടറിന്റേയും സങ്കരയിനമാണ് ഹോണ്ട നാവി. അതിനാൽ തന്നെ ഇത്തരം മോഡലുകളോട് വിദേശ വിപണിക്ക് എന്നും ഒരു താത്പര്യമുണ്ട്.

honda navi strong demand in overseas markets

നാവിയുടെ മൊത്തത്തിലുള്ള രൂപം കമ്പനിയുടെ മങ്കി ബൈക്കായ ഗ്രോമുമായി വളരെയധികം സാമ്യം ഉള്ളതാണ്. തുടക്കക്കാർക്ക് അനുയോജ്യമായ എർഗണോമിക്‌സ്, വിചിത്രമായ രൂപകൽപ്പന, രസകരമായ സവാരി എന്നിവ കോർത്തിണക്കി അമേരിക്കയിലെ ഹൈസ്‌കൂൾ കൗമാരക്കാരെ ലക്ഷ്യമിട്ട് കൊണ്ട് ആണ് ഹോണ്ട അമേരിക്കയിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.

നാവിയുടെ ഒതുക്കമുള്ള വലിപ്പവും ചെറുപ്പക്കാർക്ക് ഒരു അധിക നേട്ടമാണ്. ഹോണ്ടയുടെ എൻഹാൻസ്‌ഡ് സ്‌മാർട്ട് പവർ (eSP) സാങ്കേതികവിദ്യ ഉപയോഗിച്ച് ആക്‌‌ടിവയിൽ നിന്ന് ഉരുത്തിരിഞ്ഞ 109.2 സിസി, എയർ കൂൾഡ്, ഫോർ സ്‌ട്രോക്ക് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. ആക്‌ടിവ 6G പതിപ്പിന്റെ നിലവിലെ പതിപ്പിൽ ഈ എഞ്ചിൻ 8000rpm-ൽ പരമാവധി 7.68 bhp കരുത്തും 5250 rpm-ൽ 8.79 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

honda navi strong demand in overseas markets

ഈ എഞ്ചിൻ 45 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുന്നത്. എന്നിരുന്നാലും, ഇന്ത്യയിലെ ആക്ടിവയിൽ നിന്ന് വ്യത്യസ്തമായി ഈ മോട്ടോറിൽ ഫ്യുവൽ ഇൻജക്ടറിന് പകരം കാർബ്യൂറേറ്ററാണ് ജാപ്പനീസ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്. നാവിയുടെ ചാസി മുന്നിൽ ഇൻവേർട്ടഡ് ഫോർക്കുകളിലും പിന്നിൽ ഒരു മോണോഷോക്കുമാണ് സസ്പെൻഷനായി ഉപയോഗിച്ചിരിക്കുന്നത്.

ഹോണ്ടയുടെ മറ്റ് വാർത്തകളിലേക്ക് നോക്കിയാൽ ഹോണ്ട CBR650R, CB650R എന്നീ സൂപ്പർബൈക്കുകളുടെ ഇ-ക്ലച്ച് വേരിയന്റുകളാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന പുതിയ ടീസർ ചിത്രങ്ങളും ഹോണ്ട ബിഗ് വിംഗ് ഇന്ത്യ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിട്ടുണ്ട്. മിഡിൽ വെയ്റ്റ് ഇരട്ടകളുടെ ഏറ്റവും പുതിയ പതിപ്പുകൾ ഇക്കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അന്ന് ഇ-ക്ലച്ച് സാങ്കേതികവിദ്യയില്ലാതെയാണ് ഇരുമോഡലുകളും കളംനിറയാനെത്തിയത്.

honda navi strong demand in overseas markets

എന്നാൽ വരും ദിവസങ്ങളിൽ ഹോണ്ട CBR650R, CB650R പ്രീമിയം മോട്ടോർസൈക്കിളുകളുടെ കൂടുതൽ നൂതനമായ ഇ-ക്ലച്ച് വകഭേദങ്ങൾ പുറത്തിറങ്ങുന്നത് സന്തോഷം പകരുന്ന വാർത്തയാണ്. ഇ-ക്ലച്ച് ഉള്ള ഹോണ്ട ബൈക്കുകളിൽ ക്ലച്ച് ലിവർ ഒഴിവാക്കിയിട്ടില്ല കേട്ടോ. പകരം ക്ലച്ച് ഉപയോഗിച്ചും അല്ലാതെയും ബൈക്കുകൾ ഓടിക്കാനാവുന്ന സംവിധാനമാണിത്. റൈഡർക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം ക്ലച്ചിന്റെ മാനുവൽ കൺട്രോൾ ഏറ്റെടുക്കാനും കഴിയും.

അങ്ങനെ പ്രായോഗികത വർധിപ്പിക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം. സിറ്റി റൈഡിംഗിലെല്ലാം ഉപയോഗപ്രദമായ സവിശേഷത ഇന്ത്യയിൽ ഹിറ്റാവുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. സ്റ്റാർട്ട് ചെയ്യുമ്പോഴും നിർത്തുമ്പോഴും ഗിയർ മാറ്റുമ്പോഴും ക്ലച്ച് ലിവർ പിടിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നത് ഉപകാരമാവുന്നതിൽ സംശയൊന്നും വേണ്ട. 205.8 കിലോഗ്രാം ഭാരമുള്ള CB650R ഇ-ക്ലച്ചിന് സ്റ്റാൻഡേർഡ് CB650R പതിപ്പിനേക്കാൾ 2.8 കിലോഗ്രാം ഭാരം കൂടുതലാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, May 12, 2025, 15:29 [IST]
English summary
Honda navi continues to witness strong demand in overseas markets all you need to know
കൂടുതല്‍... #honda motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X