ഇന്ത്യയില്‍ വീണ്ടും 'ഹീറോയായി' ഹോണ്ട! ഒന്നാം സ്ഥാനത്തെത്തുന്നത് നാലാം വട്ടം

പതിറ്റാണ്ടുകളായി വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്ത് മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്. പക്ഷേ ഇപ്പോള്‍ ഹീറോയുടെ സിംഹാസനത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട. ജാപ്പനീസ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ തുടര്‍ച്ചയായി മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 2025 ഫെബ്രുവരി മാസത്തെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ഹോണ്ട വീണ്ടും ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്നു. ഫെബ്രുവരിയില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ആകെ 3.84 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര വിപണിയില്‍ ഹീറോക്ക് 3.57 ലക്ഷം വാഹനങ്ങളാണ് വിറ്റഴിക്കാന്‍ സാധിച്ചത്.

ഹീറോയുടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസം വിറ്റ 445,257 യൂണിറ്റുകളേക്കാള്‍ ഏകദേശം 19% കുറവാണിത്. 2024 ഏപ്രിലില്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട ഹീറോയെ മറികടന്നിരുന്നു. ഇതിനുശേഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഹീറോ ഹോണ്ടക്ക് പിന്നിലായി. ഇത് നാലാം തവണയാണ് ഹോണ്ട ഈ നേട്ടം കൈവരിക്കുന്നത്.

honda activa h-smart

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI) 2025 ഫെബ്രുവരിയില്‍ ആകെ 4,22,449 ഇരുചക്രവാഹനങ്ങള്‍ വിറ്റു. എന്നാല്‍ 2024 ഫെബ്രുവരി മാസത്തെ വില്‍പ്പനയുമായി തട്ടിച്ച് നോക്കുമ്പോള്‍ 7.91% ഇടിവാണ്. 2025 ജനുവരിയില്‍ ഹോണ്ട 4,44,847 ഇരുചക്ര വാഹനങ്ങള്‍ വിറ്റു. ഫെബ്രുവരിയിലെ മൊത്തം വില്‍പ്പനയില്‍ 5.03% ഇടിവ്. ജനുവരിയില്‍ ആഭ്യന്തര വില്‍പ്പന 4,02,977 യൂണിറ്റായിരുന്നു. ജനുവരിയില്‍ 41,870 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തപ്പോള്‍ ഫെബ്രുവരിയില്‍ ഇത് 38,531 യൂണിറ്റായി കുറഞ്ഞു.

കയറ്റുമതി ജനുവരിയെ അപേക്ഷിച്ച് 7.97% കുറഞ്ഞു. 2025 സാമ്പത്തിക വര്‍ഷത്തില്‍ (FY25) ഇതുവരെയുള്ള മൊത്തം വില്‍പ്പന കണക്കുകളില്‍ ഹോണ്ട ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്നു. 2024 ഏപ്രില്‍ മുതല്‍ 2025 ഫെബ്രുവരി വരെ ഹോണ്ട മൊത്തം 54,04,216 യൂണിറ്റ് വിറ്റഴിച്ചു. അതേസമയം ഹീറോയ്ക്ക് 53,49,583 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ സാധിച്ചത്. എന്നിരുന്നാലും ആഭ്യന്തര വിപണിയില്‍ ഇപ്പോഴും മുന്നില്‍ ഹീറോയാണ്. ആഭ്യന്തര വിപണിയില്‍ ഹീറോ 51,01,672 യൂണിറ്റും ഹോണ്ട 49,25,241 യൂണിറ്റുകളുമാണ് വിറ്റഴിഞ്ഞത്. എന്നാല്‍ ഹോണ്ട ശക്തമായ കയറ്റുമതി കണക്കുകളുടെ ബലത്തില്‍ മൊത്തത്തിലുള്ള വില്‍പ്പനയില്‍ മുന്നിലെത്തി.

hero splendor plus xtec 2 0

അടുത്തിടെ ഹോണ്ട ചില വില്‍പ്പന നാഴികക്കല്ലുകളും പിന്നിട്ടിരുന്നു. ദക്ഷിണേന്ത്യയില്‍ 2 കോടിയിലധികം ഇരുചക്രവാഹനങ്ങള്‍ വിറ്റതാണ് അതില്‍ ഒന്ന്. മാത്രമല്ല മധ്യപ്രദേശില്‍ ഷൈന്‍ 125, SP125 എന്നിവയുടെ ആകെ വില്‍പ്പന 10 ലക്ഷം യൂണിറ്റുകള്‍ കടന്നു. ഹോണ്ടയുടെ പുതിയ തന്ത്രങ്ങളും വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ലോഞ്ചുകളും കമ്പനി വിപണി വിഹിതം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഹീറോയും ഹോണ്ടയും തമ്മിലുള്ള മത്സരം ഓരോ മാസം ചെല്ലുമ്പോഴും കടുക്കുകയാണ്. ഹീറോയില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ സ്‌പ്ലെന്‍ഡറാണ്. വ്യാപകമായ റീട്ടെയില്‍ ശൃംഖലയും സ്‌പ്ലെന്‍ഡര്‍, പാഷന്‍ പോലുള്ള എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് സ്വാധീനമുള്ള ഗ്രാമീണ, അര്‍ദ്ധ-നഗര പ്രദേശങ്ങളില്‍ ഹീറോ ആധിപത്യം തുടരുന്നു. എന്നിരുന്നാലും പ്രീമിയം വാഹനങ്ങള്‍ക്കുള്ള വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കാരണം അടുത്തകാലത്തായി ഈ വിഭാഗത്തിലെ വില്‍പ്പന കുറഞ്ഞുവരികയാണ്.

2025 honda shine

ഹോണ്ടയില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ ആക്ടിവയാണ്. ഇപ്പോള്‍ ഹീറോയും ഹോണ്ടയും ഇലക്ട്രിക് വിഭാഗത്തിലേക്കും പ്രവേശിച്ചു. ഫെബ്രുവരിയില്‍ ഹീറോ തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറായ വിഡയുടെ ആകെ 6,200 യൂണിറ്റുകള്‍ വിറ്റു. മറുവശത്ത്, ഹോണ്ട അടുത്തിടെ പുറത്തിറക്കിയ ആക്ടിവ ഇലക്ട്രിക്കിന്റെ ഡെലിവറി ഉടന്‍ ആരംഭിക്കാന്‍ പോകുകയാണ്. ആക്ടിവ ഇലക്ട്രിക്കിന്റെയും QC1 എന്‍ട്രി ലെവല്‍ സ്‌കൂട്ടറിന്റെയും ഡെലിവറി തുടങ്ങിയാല്‍ ഹോണ്ടയുവെ വിപണി വിഹിതം വീണ്ടും വര്‍ധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, March 4, 2025, 18:49 [IST]
English summary
Honda overtakes hero to become no 1 two wheeler brand in february 2025
കൂടുതല്‍... #honda motorcycle #india #hero motocorp
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X