പാവപ്പെട്ടവന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങി! 90000 രൂപയ്ക്ക് വാങ്ങാം ഹോണ്ട QC1

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഐക്കണിക് ഡയലോഗ് അന്വര്‍ത്ഥമാക്കുകയാണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കാര്യത്തില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. പരാമ്പരാഗത ടൂവീലര്‍ നിര്‍മാതാക്കളില്‍ ഇവി സെഗ്‌മെന്റിലേക്ക് വൈകി എന്‍ട്രി നടത്തുന്ന കമ്പനിയാണെങ്കിലും സ്‌കൂട്ടര്‍ വിഭാഗത്തിലെ രാജാക്കന്‍ എന്ന വിശേഷണം വിട്ടുകൊടുക്കാന്‍ തയാറല്ലെന്നാണ് ഹോണ്ട വ്യക്തമാക്കുന്നത്. ഇന്ത്യക്കാര്‍ ഏറെ നാളായി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്ന രണ്ട് ഹോണ്ട ഇലക്ട്രിക് ടൂവീലറുകളുടെ വില 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ഹോണ്ട പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

കഴിഞ്ഞ മാസമാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുകളായ ആക്ടിവ e:, QC 1 എന്നീ മോഡലുകള്‍ അവതരിപ്പിച്ചത്. ആക്ടിവ ഇലക്ട്രിക് മാത്രം പ്രതീക്ഷിച്ച ഇന്ത്യക്കാര്‍ക്ക് ലഭിച്ച ബോണസ് ആയിരുന്നു QC1. പുതുവര്‍ഷ ദിനത്തില്‍ ഇവികളുടെ ബുക്കിംഗും ആരംഭിച്ചിരുന്നു. ഇപ്പോള്‍ ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിനം ഹോണ്ട രണ്ട് മോഡലുകളുടെയും വില പ്രഖ്യാപിച്ചു.

honda qc1 auto expo 2025

എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലായ QC1-ന് വെറും 90000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്‌സ്‌ഷോറൂം വിലകളാണിത്. പരമ്പരാഗത വാഹന നിര്‍മാതാക്കള്‍ ഓഫര്‍ ചെയ്യുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലെ ഏറ്റവും താങ്ങാനാകുന്ന വിലയില്‍ ലഭിക്കുന്ന മോഡലുകളില്‍ ഒന്നായി QC1 മാറി. ഹോണ്ട QC1 ഇലക്ട്രിക് സ്‌കൂട്ടര്‍ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.

പേള്‍ ഷാലോ ബ്ലൂ, പേള്‍ മിസ്റ്റി വൈറ്റ്, പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, പിയര്‍ സെറനിറ്റി ബ്ലൂ, മാറ്റ് ഫോഗി സില്‍വര്‍ മെറ്റാലിക് എന്നിവയാണവ. സ്‌കൂട്ടര്‍ എന്നതിലുപരി ഒരു മോപ്പഡ് എന്നാണ് ഹോണ്ട ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ മോഡല്‍ ഇന്ത്യന്‍ വിപണിക്കായി മാത്രം രൂപകല്‍പ്പന ചെയ്തതാണെന്നും കമ്പനി പറയുന്നു. ഡിസൈന്‍ വശം ഹോണ്ട QC1 ലളിതവും മിനിമലിസ്റ്റുമായ സ്‌റ്റൈലിംഗാണ് സ്വീകരിച്ചിരിക്കുന്നത്.

നല്ല വൃത്തിയുള്ള അതിനാടകീയതകള്‍ ഇല്ലാത്ത ബോഡി പാനലുകളാണ് ബജറ്റ് ഇവിയില്‍ വരുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 5.0 ഇഞ്ച് എല്‍സിഡി ഡിസ്പ്ലേ, യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് സോക്കറ്റ് എന്നിവ ലഭിക്കുന്നു. രണ്ട് ബാറ്ററി പായ്ക്കുകള്‍ സീറ്റിന് അടിയിലാണ് വരുന്നതെങ്കിലും ഇവിക്ക് മാന്യമായ 26 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്‌റ്റോറേജ് സ്‌പെയ്‌സ് ഉണ്ട്.

ഈ ഇലക്ട്രിക് സ്‌കൂട്ടറിന് 1.5 കിലോവാട്ട് (kWh) ഫിക്‌സഡ് ബാറ്ററി പായ്ക്ക് ലഭിക്കുന്നു. ഫുള്‍ ചാര്‍ജില്‍ 80 കിലോമീറ്ററാണ് ഹോണ്ട അവകാശപ്പെടുന്ന റേഞ്ച്. 330W ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 6 മണിക്കൂര്‍ 50 മിനിറ്റ് എടുക്കും. 1.8kW ബിഎല്‍ഡിസി മോട്ടോറാണ് ഹോണ്ട QC1 ന് കരുത്ത് പകരുന്നത്.

മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ പായുന്ന ഈ ഇവിക്ക് സ്റ്റാന്‍ഡേര്‍ഡ്, ഇക്കോ എന്നീ റൈഡിംഗ് മോഡുകളും ലഭിക്കുന്നു.89.5 കിലോഗ്രാമാണ് QC1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ കെര്‍ബ് ഭാരം. പെട്രോള്‍ ആക്ടിവയ്ക്ക് സമാനമായി 12/10 ഇഞ്ച് (F/R) അലോയ് വീല്‍ കോമ്പിനേഷനും 130 mm/110 mm ഡ്രം ബ്രേക്ക് സെറ്റപ്പും (F/R) വാഗ്ദാനം ചെയ്യുന്നു.

ഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവയുള്‍പ്പെടെ ആറ് നഗരങ്ങളിലാണ് QC1 തുടക്കത്തില്‍ ലഭ്യമാകുക. അതായത് തുടക്കത്തില്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. അടുത്ത ഘട്ടത്തില്‍ കേരളത്തില്‍ ഇത് ലഭ്യമാകുമന്ന് പ്രതീക്ഷിക്കാം. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 1,000 രൂപ ടോക്കണ്‍ തുക നല്‍കി ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം. QC1, ആക്ടിവ e: മോഡലുകള്‍ക്ക് ഹോണ്ട 9,900 രൂപ വിലയുള്ള പാന്‍-ഇന്ത്യ വാലിഡിറ്റിയുള്ള കെയര്‍ പ്ലസ് പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Friday, January 17, 2025, 14:43 [IST]
English summary
Honda qc1 electric scooter launched in india at auto expo 2025 price starts from rs 90000 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X