ലുക്കിലാണോ വർക്കിലാണോ കാര്യം! ഹോണ്ട ഷൈനും ടിവിഎസ് സ്പോർട്ടും ഒന്ന് മാറ്റുരയ്ക്കാം
ദിനംപ്രതി രാജ്യത്തെ ഗതാഗത തിരക്ക് വർധിച്ചുവരികയാണ്. അത് കൊണ്ട് തന്നെ പലപ്പോഴും ഗതാഗത കുരുക്കിൽപ്പെട്ട് ഇന്ധനം കത്തിതീരുന്ന വെല്ലുവിളി നേരിടേണ്ടി വരും. എന്നാൽ ഡെയ‌്ലി കമ്മ്യൂട്ടർ ബൈക്കുകൾക്ക് ഡിമാൻ്റ് കൂടി വരുന്നുണ്ട്. നിങ്ങൾക്ക് ജോലിക്ക് പോകാൻ പറ്റിയ മോഡലുകൾ അന്വേഷിക്കുകയാണോ. എങ്കിൽ ഹോണ്ട ഷൈൻ 100 മോഡലും ടിവിഎസ് സ്പോർട്ടും മികച്ച ഓപ്ഷനുകളാണ്. രണ്ടും 100 സിസി വിഭാഗത്തിൽപ്പെട്ട ജനപ്രിയ കമ്മ്യൂട്ടർ ബൈക്കുകളാണെങ്കിലും 2025-ലെ ജിഎസ്ടി നിരക്ക് കുറച്ചതിന് ശേഷം ഏത് ബൈക്കാണ് കൂടുതൽ ലാഭകരമെന്ന് പലർക്കും സംശയമുണ്ട്. അത് കൊണ്ട് വില, എഞ്ചിൻ, മൈലേജ് എന്നിവ താരതമ്യം ചെയ്തുകൊണ്ട് നിങ്ങളുടെ സംശയത്തിനുളള ഉത്തരം കണ്ടെത്താം കേട്ടോ.
ദൈനംദിന യാത്രകളെ സംബന്ധിച്ച് ബജറ്റ് ഒരു പ്രധാന ഘടകം തന്നെയാണ്. ഹോണ്ട ഷൈൻ 100-ന്റെ എക്സ്-ഷോറൂം വില 68,767 മുതലും ടിവിഎസ് സ്പോർട്ടിന്റേത് 55,100 മുതലുമാണ് ആരംഭിക്കുന്നത്. ഹോണ്ടയെക്കാൾ ഏകദേശം 13,000 രൂപ കുറവായത് കൊണ്ട തന്നെ ടിവിഎസ് സ്പോർട്ട് വിലയുടെ കാര്യത്തിൽ മുന്നിലാണ്. ബജറ്റ് കുറവാണെങ്കിൽ നിങ്ങൾക്ക് ടിവിഎസിലേക്ക് തിരിയുന്നതായിരിക്കും നല്ലത്.

ഇനി എഞ്ചിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ ഹോണ്ട ഷൈൻ 100-നെ അപേക്ഷിച്ച് ടിവിഎസ് സ്പോർട്ടിൻ്റെ എഞ്ചിൻ സിസി കൂടുതലാണ്. ഇത് മികച്ച പവറും ടോർക്കും നൽകാൻ പ്രാപ്തമാണ്. നഗരത്തിലെ ട്രാഫിക്കിൽ പെട്ടെന്നുളള പ്രതികരണത്തിന് ഇത് സഹായിക്കും. ഹോണ്ട ഷൈൻ 100 ഭാരം കുറഞ്ഞതിനാൽ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഹോണ്ട ഷൈൻ 7.38 ps പവറാണെങ്കിൽ ടിവിഎസ് സ്പോർട്ടിന് 8.19 ps പവറാണ് പുറപ്പെടുവിക്കുന്നത്
മൈലേജിലേക്ക് വന്നാൽ ഹോണ്ട ഷൈൻ 100-ന് ARIA അംഗീകരിച്ച മൈലേജ് 55 കിലോമീറ്റർ ആണ്. എന്നാൽ ടിവിഎസ് സ്പോർട്ടിന് 70 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുന്നുണ്ട്. ടിവിഎസ് സ്പോർട്ടിന്റെ ഇക്കോ ത്രസ്റ്റ് സാങ്കേതികവിദ്യ മികച്ച മൈലേജ് നൽകുന്നുണ്ട്. ഇത് ഹോണ്ട ഷൈനിനെ അപേക്ഷിച്ച് മാസം തോറും 500-700 രൂപ വരെ ലാഭിക്കാൻ സഹായിക്കും. ഹോണ്ടയും മികച്ച മൈലേജ് നൽകുന്നുണ്ടെങ്കിലും, ദൈനംദിന യാത്രക്കാർക്ക് ടിവിഎസ് കൂടുതൽ അനുയോജ്യമാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഹോണ്ട ഷൈൻ 100-ൽ അനലോഗ് കൺസോൾ, സിബിഎസ് (കോംബി ബ്രേക്ക് സിസ്റ്റം), എക്സ്റ്റേണൽ ഫ്യുവൽ ഫിൽ, ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, ബോഡി ഗ്രാഫിക്സ് തുടങ്ങിയവ ലഭ്യമാണ്. ഇതിന് 168 MM ഗ്രൗണ്ട് ക്ലിയറൻസുണ്ട്. ടിവിഎസ് സ്പോർട്ടിൽ ഡിജിറ്റൽ ട്രിപ്പ്മീറ്റർ, ഡിആർഎൽ (ഡേ-ടൈം റണ്ണിംഗ് ലൈറ്റ്), 10 ലിറ്റർ ഫ്യുവൽ ടാങ്ക് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഇതിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 175 MM ആണ്. സുരക്ഷയുടെ കാര്യത്തിൽ രണ്ടും എബിഎസ് സഹിതമാണ് വരുന്നത്.
മൈലേജിലും ബജറ്റിലുമാണ് നിങ്ങളുടെ ശ്രദ്ധയെങ്കിൽ, ദൈനംദിന യാത്രകൾക്ക് ടിവിഎസ് സ്പോർട്ട് ഏറ്റവും മികച്ചതാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. എന്നാൽ ഹോണ്ട ഷൈൻ 100-ന്റെ ബ്രാൻഡ് മൂല്യവും ഭാരം കുറഞ്ഞ ഡിസൈനും ദീർഘകാല ഉപയോഗത്തിന് ഗുണം ചെയ്യുമെന്നാണ് താരതമ്യത്തിലൂടെ മനസിലാക്കാൻ സാധിക്കും. ഇരു ബൈക്കുകൾക്കും 5 വർഷം അല്ലെങ്കിൽ 60,000 കിലോമീറ്റർ വാറന്റിയുണ്ട്.

ഏതൊരു ബൈക്കാണെങ്കിലും കാറാണെങ്കിലും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഇതകുന്നതാണോ എന്നാണ് ആദ്യം പരിശോധിക്കേണ്ടതും പരിഗണിക്കേണ്ടതും. അതായത് നിങ്ങൾക്ക് മൈലേജാണ് പ്രധാനമെങ്കിൽ ടിവിഎസ് സ്പോർട്ട് സ്വന്തമാക്കാവുന്നതാണ്. അതിനൊപ്പം തന്നെ ലുക്കിൻ്റെ കാര്യത്തിൽ ഹോണ്ട തന്നെയാണ് മുന്നിൽ കേട്ടോ. ലുക്കിൽ അല്ല വർക്കിലാണ് കാര്യമെന്ന് പറയുമെങ്കിലും മൈലേജിൻ്റെ കാര്യത്തിലും പുളളി പിന്നിൽ അല്ല കേട്ടോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








