5 ലക്ഷം രൂപയ്ക്ക് ഹോണ്ടയുടെ 'വിമതനെ' സ്വന്തമാക്കാം! പക്ഷേ ഒരു ട്വിസ്റ്റുണ്ടേ ആരാധകരേ...
ഹോണ്ടയുടെ ടൂവീലറിന് ലോകത്ത് ആരാധകർക്ക് ഒട്ടും തന്നെ കുറവില്ല, വിൽപ്പനയുടെ കാര്യത്തിലാണെങ്കിലും ഹോണ്ട എന്നും മുന്നിൽ തന്നെയാണ്. ഹോണ്ടയുടെ പ്രീമിയം ക്രൂയിസർ ബൈക്കായ റെബൽ 500 ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ഇത് കേട്ട് കാശുമായി നേരെ ഹോണ്ടയുടെ ബിഗ്‌വിംഗിലേക്ക് ഓടിയിട്ട് കാര്യമില്ല കേട്ടോ. സംഭവം എന്താണെന്ന് വച്ചാൽ ആദ്യം ഡെലിവറി ആരംഭിച്ചിരിക്കുന്നത് ഗുരുഗ്രാം, ഇൻഡോർ ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് തങ്ങളുടെ റെബൽ 500 പ്രീമിയം ക്രൂയിസർ വിതരണം ആരംഭിച്ചിരിക്കുന്നത്. ബൈക്കിൻ്റെ വില ആരംഭിക്കുന്നത് 512 ലക്ഷം രൂപയിലാണ്. ഇന്ത്യയിലെ തങ്ങളുടെ പ്രീമിയം മോട്ടോർസൈക്കിൾ നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് റെബൽ 500 അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ വലിയൊരു റെട്രോ ക്രൂയിസർ ശൈലിയാണ് വാഹനം പിന്തുടർന്നിരിക്കുന്നത്. പൂർണമായും കറുപ്പിലൊരുങ്ങിയിരിക്കുന്നതിനാൽ കാണാനും അടിപൊളിയാണ്. ഒരൊറ്റ സ്റ്റാൻഡേർഡ് വേരിയന്റിലും മാറ്റ് ഗൺപൗഡർ ബ്ലാക്ക് മെറ്റാലിക് നിറത്തിലും മാത്രമാവും മോഡൽ വാങ്ങാനാവുക. സ്റ്റീപ്‌ലി റാക്ക്ഡ് ഫ്യുവൽ ടാങ്ക്, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, റൈഡിംഗ് എളുപ്പമാക്കുന്ന കുറഞ്ഞ 690 മില്ലീമീറ്റർ സീറ്റ് ഹൈറ്റ് എന്നിവയെല്ലാമാണ് റെബൽ 500 ക്രൂയിസറിലെ പ്രധാന ഹൈലൈറ്റുകൾ.

ക്ലാസിക് സ്റ്റൈലിംഗ്, പ്രീമിയം ഫിറ്റ് ആൻഡ് ഫിനിഷ്, ഹോണ്ടയുടെ തെളിയിക്കപ്പെട്ട എഞ്ചിനീയറിംഗ് മികവ് എന്നിവയെല്ലാം ഒന്നിച്ച് എത്തുമ്പോൾ മോട്ടോർസൈക്കിൾ പ്രേമികൾക്ക് റെബൽ 500 ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും. ട്യൂബുലാർ സ്റ്റീൽ ഫ്രെയിമിൽ നിർമിച്ച 500 സിസി പ്രീമിയം മോഡലിന്റെ മെക്കാനിക്കൽ വിശേഷങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോവ ഷോക്ക് അബ്സോർബറുകളുമാണ് ലഭിക്കുക.
ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഇരുവശത്തും യഥാക്രമം 296 mm, 240 mm ഡിസ്ക് സജ്ജീകരണമാണ് ഹോണ്ട റെബൽ വാഗ്‌ദാനം ചെയ്യുന്നത്. ഒപ്പം അധിക സുരക്ഷക്കായി ഡ്യുവൽ-ചാനൽ എബിഎസിന്റെ പിന്തുണയുമുണ്ട്. ഡൺലോപ്പ് ടയറുകൾ ഘടിപ്പിച്ച 16 ഇഞ്ച് വീലുകളിലാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. റൈഡറിന് കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഇൻവേർട്ടഡ് എൽസിഡി ഡിസ്പ്ലേയും ഹോണ്ട ഒരുക്കിയിട്ടുണ്ട്.

471 സിസി ലിക്വിഡ്-കൂൾഡ്, പാരലൽ ട്വിൻ-സിലിണ്ടർ എഞ്ചിനാണ് റെബൽ 500 ക്രൂയിസർ ബൈക്കിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 8,500 ആർപിഎമ്മിൽ 46 bhp കരുത്തും 6,000 ആർപിഎമ്മിൽ 43.3 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. ശക്തമായ ലോ-എൻഡ് ടോർക്കും റെവ് ശ്രേണിയിലുടനീളം സുഗമമായ ഡെലിവറിയും നൽകുന്നതിനായാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.
കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി (CBU) അതായത് പൂർണമായും വിദേശത്ത് നിർമിച്ചാണ് ഹോണ്ട റെബൽ 500 ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. അതിനാലാണ് 5.12 ലക്ഷം രൂപയോളം മോഡലിന് ചെലവ് വരുന്നത്. കവസാക്കി എലിമിനേറ്റർ 500, റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650, സൂപ്പർ മീറ്റിയോർ 650 എന്നിവയുമായാണ് പ്രീമിയം ക്രൂയിസർ സെഗ്മെന്റിൽ ഹോണ്ട റെബൽ മത്സരിക്കുന്നത്.

ഗിയർലെസ് സ്കൂട്ടറുകളിലെ രാജാക്കൻമാരായ ഹോണ്ട പുതിയ സ്കൂട്ടറായ സ്കൂപ്പിയെന്ന സ്കൂട്ടറിന് വേണ്ടി പേറ്റൻ്റ് സ്വന്താക്കിയിട്ടുണ്ട്. 2017-ൽ ഇവിടുത്തെ നിരത്തുകളിൽ വിജയകരമായി പരീക്ഷണയോട്ടം വരെ നടത്തിയ സ്‌കൂട്ടറായിരുന്നു ഇത്. ആരേയും മോഹിപ്പിക്കുന്ന റെട്രോ-മോഡേൺ ഡിസൈൻ തന്നെയാണ് മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. പെൺകുട്ടികൾക്ക് ചെത്തിനടക്കാൻ പറ്റിയ വണ്ടിയാണെന്ന് ആദ്യ കാഴ്ച്ചയിലെ മനസിലാക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








